1 GBP = 93.35 INR                       

BREAKING NEWS

റേഞ്ച് റോവര്‍ ഓടിച്ചെത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍; നിങ്ങളില്‍ നിന്നും ഒരുപാട് പോസിറ്റിവ് എനര്‍ജി എനിക്കു ലഭിച്ചു.... ഇവിടെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം എന്ന വാക്കുകളിലൂടെ കൈയിലെടുത്തത് പുതു തലമുറയുടെ മനസ്സ്; കണ്ണാടി കൂടും കൂടി.. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന പാട്ടിനൊപ്പം ചുവട് വച്ചത് വേദിയെ ആകെ ഇളക്കിമറിച്ചും; തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ അടിച്ചു പൊളിച്ച് മഞ്ജു വാര്യര്‍: വൈറലാകുന്ന ഡാന്‍സ് വീഡിയോയ്ക്ക് പിന്നില്‍ പ്രതി പൂവന്‍കോഴി!

Britishmalayali
kz´wteJI³

കൊച്ചി: കണ്ണാടിക്കൂട്ടും കൂടി, കണ്ണെഴുതി പൊട്ടും തൊട്ട്.. പ്രണയവര്‍ണ്ണങ്ങളിലെ സൂപ്പര്‍ ഹിറ്റ് പാട്ട്. മഞ്ജു വാര്യര്‍ എന്ന അഭിനയ പ്രതിഭയുടെ കാമ്പസ് ചിത്രം. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ യൂണിയന്‍ ആഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയ മഞ്ജു വാര്യര്‍ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം വച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തേവര സേക്രഡ് ഹാര്‍ട്സ് കോളജ് യൂണിയന്‍ ഉദ്ഘാടനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ താരമാവുകയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍.

തന്റെ പുതിയ വണ്ടിയായ റേഞ്ചര്‍ റോവര്‍ ഓടിച്ചായിരുന്നു നടി കോളജിലേയ്ക്ക് എത്തിയത്. യൂണിയന്‍ ഭാരവാഹികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നല്‍കിയത് ആവേശകരമായ സ്വീകരണവും. ഉദ്ഘാടന ശേഷം തന്റെ സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ നൃത്ത പരിപാടിയുടെ അവസാനം മഞ്ജുവും അവര്‍ക്കൊപ്പം ചേര്‍ന്ന് ഡാന്‍സ് ചെയ്തു. ഈ വീഡിയോയാണ് വൈറലാകുന്നത്.

'നിങ്ങളില്‍ നിന്നും ഒരുപാട് പോസിറ്റിവ് എനര്‍ജി എനിക്കു ലഭിച്ചു. ഇവിടെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. എന്റെ പുതിയ ചിത്രം പ്രതി പൂവന്‍കോഴിയെക്കുറിച്ചാണ് ഇവിടെ സംസാരിക്കാന്‍ ആഗ്രിക്കുന്നത്. ഇവിടെ അങ്ങനെ ആരെങ്കിലും ഉണ്ടോ? ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിനു ശേഷം ഞാനും റോഷനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആദ്യ ചിത്രത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യമുള്ള വേഷമാണ് പ്രതി പൂവന്‍കോഴിയിലേത്.'മഞ്ജു പറഞ്ഞു.

'കണ്ണാടിക്കൂടു കൂട്ടി.....' എന്ന ഗാനത്തിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആവേശത്തോടെ നൃത്തം വയ്ക്കുന്ന മഞ്ജു. നിരവധി പേരാണ് വിഡിയോ പങ്കു വച്ചത്. 1998ല്‍ പുറത്തിറങ്ങിയ 'പ്രണയവര്‍ണങ്ങള്‍' എന്ന ചിത്രത്തിലെ ഗാനമാണിത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് ഈണം പകര്‍ന്നത്. കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേര്‍ന്ന് ഗാനം ആലപിച്ചു.

പ്രതി പൂവന്‍കോഴി എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് മഞ്ജു കോളജിലെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബര്‍ 20ന് റിലീസിനെത്തും. പ്രണയ വര്‍ണ്ണങ്ങളില്‍ ഈ ഗാനം മനോഹരമായി ആടി തകര്‍ത്ത മഞ്ജു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വേദിയില്‍ ഈ ഗാനത്തിന് ചുവടുവെക്കുന്നത്. 1998 ജനുവരി 23ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററില്‍ വന്‍ വിജയമായ ചിത്രങ്ങളിലൊന്നായിരുന്നു. കോളേജിലെ ഡാന്‍സ് കളി മഞ്ജു വാര്യരാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. അതിമനോഹരമായി ഡാന്‍സ് ചെയ്യുന്ന വീഡിയോ അതിവേഗം വൈറലാകുകയായിരുന്നു.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. ഉണ്ണി ആര്‍. തിരക്കഥ എഴുതുന്നു. ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ തന്നെയാണ്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category