1 GBP = 92.50 INR                       

BREAKING NEWS

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങും ഷാന്‍ഹായ് നഗരവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളവും രാത്രിയിലും ഇനി കരുതി ഇരിക്കേണ്ടി വരും; 3000ത്തിലേറെ കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നി 3 മിസൈലിന്റെ രാത്രികാല പരീക്ഷണവും വിജയകരം; ആണവ പോര്‍മുനയുമായി എവിടെ നിന്ന് വേണമെങ്കിലും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച് കൂരിരുട്ടിലും ഇനി അഗ്‌നി-3 കുതിച്ചുയരും; ഇന്ത്യന്‍ സേനയുടെ മിസൈല്‍ കരുത്ത് അതിശക്തമാകുമ്പോള്‍

Britishmalayali
kz´wteJI³

ബാലസോര്‍: അഗ്നി 3 മിസൈല്‍ ആദ്യമായി രാത്രി വിക്ഷേപിച്ചു. 3500 കിലോമീറ്റര്‍ വരെ പരിധിയുള്ളതും ആണവ പോര്‍മുന ഘടിപ്പിക്കാവുന്നതുമായ ഭൂതലഭൂതല മിസൈലാണിത്. സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയിലൂടെ ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ടാന്തര മിസൈലാണ് അഗ്നി-3. ഇന്ത്യ 2008 മേയില്‍ പരീക്ഷണം നടത്തിയ ഇതിന് 3000 കിലോമീറ്ററായിരുന്നു ദൂരപരിധി. പ്രഹരശേഷിയില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യയുടെ മിസൈലാണ് അഗ്നി 3. 4000 കിലോമീറ്റര്‍ വരെ ദൂരപരിധി വര്‍ദ്ധിപ്പിക്കാവുന്ന അഗ്നി-3 ന്റെ കീഴില്‍ ചൈനയിലെ മിക്ക നഗരങ്ങളും വരും

ഇതിനു മുന്‍പ് നടത്തിയ 3 വിക്ഷേപണവും പകലായിരുന്നു. പ്രതിരോധ ഗവേഷണകേന്ദ്രം വികസിപ്പിച്ച് കരസേനയ്ക്കു കൈമാറിയ അഗ്നി3 മിസൈല്‍, സൈന്യത്തിന്റെ സ്ട്രാറ്റജിക് കമാന്‍ഡ് വിഭാഗമാണ് പരിശീലനത്തിന്റെ ഭാഗമായി ഒഡീഷ തീരത്തെ വിക്ഷേപണത്തറയില്‍ നിന്ന് പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള അഗ്നി-3 ന് 1.5 ടണ്‍ വരെ ഭാരമുള്ള ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. 2006 ജൂലൈ ഒമ്പതിന് നടത്തിയ പരീക്ഷണത്തില്‍ മിസൈല്‍ വഹിച്ചിരുന്ന റോക്കറ്റിന്റെ രണ്ടാം ഘട്ടം വേര്‍പെടാത്തത് പ്രശ്നമായിരുന്നു. പിന്നീട്, 2007 ഏപ്രില്‍ 12 നും 2008 മെയ് ഒമ്പതിനും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടിരുന്നു. 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വ്യാസവുമുള്ള അഗ്നി-3 ന് 50 ടണ്ണാണ് ലോഞ്ച് ചെയ്യുമ്പോഴുള്ള ഭാരം. അഗ്നി-1 ന് 750-800 കിലോമീറ്ററാണ് പ്രഹര ശേഷി. അഗ്നി-2 ന് 1500 കിലോമീറ്ററിലധികം പ്രഹരശേഷിയുണ്ട്. ഇതില്‍ നിന്നാണ് അഗ്‌നി 3 പിറന്നത്.

ചൈനാ തലസ്ഥാനമായ ബെയ്ജിങ്ങ്, ഷാന്‍ഹായ് നഗരം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം തുടങ്ങിയവ ആഗ്‌നി മൂന്നാം പതിപ്പ് മിസൈലിന്റെ പരിധിയില്‍ വരും. ഇന്ത്യയില്‍ എവിടെ നിന്നും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച് തൊടുക്കാനാകും എന്നതാണ് അഗ്നി 3ന്റെ പ്രത്യേകത. സെക്കന്‍ഡില്‍ 5,000 മീറ്റര്‍ വേഗതയാണ് അഗ്നി -3 ന്റെ മറ്റൊരു പ്രത്യേകത. 700 കിലോമീറ്റര്‍ പരിധി വരുന്ന അഗ്നി-1 നേക്കാളും, 1,500 മീറ്റര്‍ പരിധി വരുന്ന അഗ്നി-2 നേക്കാളും ശക്തിയേറിയതാണ്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ ആദ്യ രാത്രി പരീക്ഷണമാണ് ഇപ്പോള്‍ നടത്തിയത്. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ തൊടുത്തുവിട്ടത്. 2018ല്‍ ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന അഗ്നി-4 മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും പ്രഹരപരിധി ഏറിയ ബാലിസ്റ്റിക് മിസൈല്‍ അഗ്നി -5 ആണ്. ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈലായ അഗ്നി -5ന് 5,000 കിലേമീറ്ററാണ് പ്രഹര പരിധി. പ്രവര്‍ത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതല്‍ മികവുള്ള അഗ്നി 5 ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാണ്. ഈ രണ്ടു അയല്‍രാജ്യങ്ങളും പൂര്‍ണമായി ഈ മിസൈലിന്റെ പരിധിയിലാണ്. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയുടെ കൂടെ 5000 കിലോമീറ്ററിനു മേല്‍ ദൂരപരിധിയുള്ള മിസൈലുകള്‍ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ അഗ്നി 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ ഇന്ത്യയും ചേരും. 2018ല്‍ ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന അഗ്നി-4 മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

1.5 ടണ്‍ പോര്‍മുന വഹിച്ചു കൊണ്ടുള്ള അഗ്‌നി 3 മിസൈല്‍ നിരവധി തവണ പരീക്ഷിച്ചു വിജയിച്ചതാണ്. ഡിആര്‍ഡിഒ വികസിപ്പിച്ച അഗ്നി-3 മിസൈല്‍ 2011 ജൂണിലാണ് കരസേനക്ക് കൈമാറിയത്. അഗ്നി ശൃംഖലയിലെ മൂന്നാം പതിപ്പായ അഗ്നി മൂന്നിനെ രാജ്യത്തെ ഏത് സ്ഥലത്തു നിന്നും മൊബൈല്‍ ലോഞ്ചര്‍ വഴി വിക്ഷേപിക്കാന്‍ സാധിക്കുമെന്നത് വലിയ നേട്ടമാണ്. രണ്ട് ഘട്ടങ്ങളായുള്ള സോളിഡ് പ്രൊപ്പലന്റ് സംവിധാനത്തിലാണ് അഗ്നി3 പ്രവര്‍ത്തിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category