1 GBP = 93.60 INR                       

BREAKING NEWS

ജീവന്‍ പോയിട്ടും വീണ്ടും കൊത്തിക്കീറി കഴുകന്മാര്‍; യുവഡോക്ടറെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ലോറിയില്‍ കയറ്റി വീണ്ടും പീഡനം തുടര്‍ന്നതായി പൊലീസ്; പിന്നാലെ മൃതദേഹവുമായി ഉപേക്ഷിക്കാനുള്ള സ്ഥലം അന്വേഷിച്ച് ലോറിയില്‍ കറങ്ങി; യുവതിയെ കത്തിച്ചത് മുഖം തിരിച്ചറിയാതിരിക്കാന്‍; പുറത്തുവന്ന റിമാന്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്; ശിക്ഷകള്‍ പ്രഹസനമാകുമ്പോള്‍ സമൂഹത്തിന് മുന്നില്‍ മറ്റൊരു 'നിര്‍ഭയ' കൂടി

Britishmalayali
kz´wteJI³

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന് കത്തിച്ച കേസില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷവും ലോറിക്കുള്ളില്‍ കയറ്റി ഇവര്‍ ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നുവെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപേക്ഷിക്കാനുള്ള സ്ഥലം അന്വേഷിച്ച് ലോറിയില്‍ മൃതദേഹവുമായി ഹൈവേയില്‍ കറങ്ങിയ ഇവര്‍, മുഖം തിരിച്ചറിയാതിരിക്കാനാണ് യുവതിയെ കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം വീണ്ടും ലോറിയില്‍ കയറ്റി മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയെന്നും ഇതും ഏറെ നേരം നീണ്ടുവെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബലമായി മദ്യം കഴിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ച് കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരം 5.30ഓടെയാണ് യുവതി വീട്ടില്‍ നിന്ന് പുറത്തുപോയത്. തൊണ്ടുപാല്‍ ടോള്‍ പ്ലാസയ്ക്ക് സമീപം പ്രിയങ്ക സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടെ നിന്ന് ക്യാബിലാണ് യുവതി ജോലി സ്ഥലത്തേക്ക് പോയത്. 9മണിയോടെ ഇവര്‍ ടോള്‍പ്ലാസയ്ക്ക് സമീപം വരുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അന്നേരം സ്‌കൂട്ടര്‍ ടയര്‍ പഞ്ചറായ അവസ്ഥയിലായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന അടുത്തുകൂടിയ രണ്ടുപേര്‍ സ്‌കൂട്ടര്‍ മറ്റൊരിടത്തേക്ക് മാറ്റി.

കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന ഇവര്‍ വര്‍ക് ഷോപ് അടച്ചുവെന്നും അടുത്ത വര്‍ക് ഷോപ്പിലേക്ക് പോകാന്‍ സഹായിക്കാമെന്നും പറഞ്ഞു. കുറച്ചു മുന്നോട്ടു നടന്ന യുവതി ലോറികള്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രദേശത്ത് ഇവര്‍ക്ക് വേണ്ടി കാത്തുനിന്നു. ഇവിടെവച്ചാണ് യുവതി അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. 9.22ന്പ്രിയങ്ക സഹോദരിയെ വിളിച്ചിരുന്നു. തനിക്ക് പേടിയാകുന്നു എന്നാണ് പറഞ്ഞത്. ടോള്‍ പ്ലാസയ്ക്ക് സമീപം തന്നെ നില്‍ക്കാന്‍ സഹോദരി യുവതിയോട് പറഞ്ഞു.

9.44ന് സഹോദരി പ്രിയങ്കയെ തിരിച്ചുവിളിച്ചു. അപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ് എന്നറിഞ്ഞു. ഇതോടെ ഭയപ്പെട്ട കുടുംബം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട യ്രുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി അണ്ടര്‍പാസിന് സമീപം കൊണ്ടുവന്നു കത്തിക്കുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കൂട്ടമാനഭംഗം ചെയ്യും മുമ്പേ, പ്രതികള്‍ യുവതിയുടെ തലയുടെ പിന്നില്‍ ഇടതുഭാഗത്ത് ആഞ്ഞടിച്ചു. മദ്യം കലര്‍ത്തിയ സോഫ്റ്റം ഡ്രിങ്ക്‌സ ബലമായി കുടിപ്പിക്കു കൂടി ചെയ്തതോടെ, യുവതി ബോധരഹിതയായി. ബലാല്‍സംഗത്തിന് ശേഷം രണ്ടുപ്രതികള്‍ യുവതിയുടെ കാലുകള്‍ കൂട്ടിപ്പിടിച്ചു. മുഖ്യപ്രതി ലോറി ഡ്രൈവറാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഇവര്‍ ഡോക്ടറുടെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയ ശേഷം മൃതദേഹം ലോറിയുടെ കാബിനില്‍ ഇട്ടു. മുഖ്യപ്രതിയും മൂന്നാം പ്രതിയും ലോറിയില്‍ കയറി. അവിടെവച്ചും ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നു. രാത്രി 10.22 ന് ഇവര്‍ ടോള്‍ പ്ലാസ് വിട്ടു. ടോള്‍ പ്ലാസ കടന്നതിന് ശേഷം യുടേണ്‍ എടുത്ത് ഷഡ്‌നഗര്‍ ലക്ഷ്യമാക്കി നീങ്ങി. വഴിയില്‍ രണ്ടു പെട്രോള്‍ പമ്പുകളില്‍ നിന്ന് കാലിയായ ബോട്ടിലില്‍ പെട്രോള്‍ വാങ്ങാന്‍ നോക്കിയെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല.

വാഹനത്തില്‍ മാത്രമേ പെട്രോള്‍ നിറച്ചുതരൂ എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കൊത്തൂര്‍ എന്ന സ്ഥലത്തെ പമ്പില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ വഴങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ജെപി ഗര്‍ഗ റോഡിനടുത്ത് വണ്ടി നിര്‍ത്തി. ലോറിയില്‍ നിന്ന് ഡീസല്‍ ഒരു ബോട്ടിലിലേക്ക് ഒഴിച്ചെടുത്തു. പിന്നീട് ചതന്‍പള്ളിയിലെ കള്‍വേര്‍ട്ടിന് അടുത്ത് ലോറി നിര്‍ത്തി. കള്‍വേര്‍ട്ടിന് അടിയിലേക്ക് മൃതദേഹം കൊണ്ടുപോയ ശേഷം ഒരുപുതപ്പില്‍ പൊതിഞ്ഞു. തുടര്‍ന്ന് പെട്രോളും ഡീസലും ചേര്‍ത്ത് മൃതദേഹം കത്തിച്ചു. അവര്‍ സ്ഥലം വിട്ടെങ്കിലും, പിന്നീട് വീണ്ടും എത്തി സ്ഥലം പരിശോധിച്ചു. മൃതദേഹം പൂര്‍ണമായി കത്തിയോ എന്നറിയാന്‍ ശിവയും നവീനുമാണ് വന്നത്. മറ്റുരണ്ടുപേരും ലോറിയില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് എല്ലാവരും കൂടി കൊത്തൂരിലേക്ക് മടങ്ങി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category