1 GBP = 92.50 INR                       

BREAKING NEWS

രാജ്യമൊട്ടാകെ പാര്‍ക്കിങ് പ്ലാസകള്‍ നിര്‍മ്മിക്കാനൊരുങ്ങി ദേശീയ പാത അഥോറിറ്റി; ഒരു വര്‍ഷത്തില്‍ 50 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും; സ്ഥലലഭ്യതയനുസരിച്ച് 1000 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാനാകും; റോഡിനു നടുവില്‍ റസ്റ്റോറന്റുകളും പെട്രോള്‍ പമ്പുകളും വിശ്രമമുറികളും കൈത്തറി, ഖാദി ഷോറൂമുകളും ഉള്‍പ്പെടുന്ന പ്ലാസകള്‍ സംസ്ഥാന ദേശീയ പാതകളുടെ മുഖം മാറ്റും; അനധികൃത പാര്‍ക്കിംഗിന് പിഴയിടാക്കാനും തീരുമാനം

Britishmalayali
kz´wteJI³

ഡല്‍ഹി: ദേശീയ പാത അഥോറിറ്റി രാജ്യമൊട്ടാകെ പാര്‍ക്കിങ് പ്ലാസകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഈ മുറയ്ക്കു ദേശീയ പാതകളിലെ അനധികൃത പാര്‍ക്കിങിനു വന്‍ പിഴ വരും. ഇതിനുള്ള നിയമം കേന്ദ്രസര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്നു ഗതാഗത സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. പാര്‍ക്കിങ് പ്ലാസകള്‍ തയാറാകാതെ ഇതു നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയോരങ്ങളില്‍ ചരക്കു സംഭരണത്തിന് ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ ആരംഭിക്കാനും സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്. ചെന്നൈ, ഇന്‍ഡോര്‍ അടക്കം രാജ്യത്ത് ഇത്തരം 35 സ്ഥലങ്ങള്‍ അഥോറിറ്റി കണ്ടെത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും സ്ഥലലഭ്യത വലിയ പ്രശ്നമാണ്. കേരളത്തിലാണു സ്ഥലം ഏറ്റെടുക്കുന്നതിന് ഏറ്റവും കൂടുതല്‍ പണം നല്‍കേണ്ടി വരുന്നതെന്നു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സൂചിപ്പിച്ചിരുന്നു. റോഡുകളുടെ നിര്‍മ്മാണച്ചെലവു സംസ്ഥാനവും കേന്ദ്രവും പകുതി വീതം എടുക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പല സംസ്ഥാനങ്ങള്‍ക്കും ഇതു താങ്ങാനാവുന്നില്ലെന്നതും പദ്ധതിയെ പിന്നോട്ടടിക്കുന്നു.

സംസ്ഥാന ഹൈവേകളിലും ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും റോഡിനു നടുവില്‍ റസ്റ്റോറന്റുകളും പെട്രോള്‍ പമ്പുകളും വിശ്രമമുറികളും കൈത്തറി, ഖാദി ഷോറൂമുകളും ഉള്‍പ്പെടുന്ന പ്ലാസകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള ടെന്‍ഡറുകള്‍ വിളിച്ചു കഴിഞ്ഞു. പെട്രോള്‍ പമ്പുകളില്‍ നിന്നുള്ള വരുമാനം അഥോറിറ്റിക്കു ലഭിക്കുന്ന വിധമായിരിക്കും സ്ഥാപിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ 50 പാര്‍ക്കിങ് പ്ലാസകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലലഭ്യതയനുസരിച്ച് 1000 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാനാകും.

റോഡ് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ചെലവിനു തുല്യമായ സ്ഥലം സംസ്ഥാനങ്ങള്‍ നല്‍കിയാല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകളും പാര്‍ക്കിങ് പ്ലാസകളും നിര്‍മ്മിക്കാനാവും. അങ്ങനെ വരുമ്പോള്‍ പകുതി നിര്‍മ്മാണ ചെലവു വഹിക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ മാറിനില്‍ക്കാന്‍ പറ്റും. പാതകളുടെ 500 മീറ്ററുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം അഥോറിറ്റിക്കു നല്‍കുക, ലോജിസ്റ്റിക്സ് പാര്‍ക്കിനു സ്ഥലം നല്‍കുക തുടങ്ങിയവ വഴി ചെലവു പങ്കുവയ്ക്കാനാവും. ഇതിനായി സംസ്ഥാനങ്ങളുടെ യോഗം വൈകാതെ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ രൂക്ഷമായ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരമായി സംസ്ഥാനത്ത് 14 സ്ഥലങ്ങളിലാണ് പാര്‍ക്കിങ് പ്ലാസകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി ലോക്സഭയില്‍ പറഞ്ഞിരുന്നു. മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയുടെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന നഗരങ്ങള്‍ ഉള്‍പ്പടെ 14 സ്ഥലങ്ങളില്‍ പാര്‍ക്കിങ് പ്ലാസകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ വാഹന പാര്‍ക്കിങ് രൂക്ഷമായ പ്രശ്നമായി മാറുന്നുണ്ട്. അനധികൃതമായ പാര്‍ക്കിങ് ഗതാഗതകുരുക്ക് വര്‍ദ്ധിക്കാനും കാരണമാകുന്നുണ്ട്. കേരളത്തിലെ മറ്റ് പട്ടണങ്ങളിലും പാര്‍ക്കിങ് പ്രശ്നം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ക്കിങ് പ്ലാസ എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category