1 GBP = 97.00 INR                       

BREAKING NEWS

അടുക്കളയില്‍ ജോളി സൂക്ഷിച്ചത് സോഡിയം സയനൈഡ്; ആദ്യ കൊലയൊഴികെ ബാക്കിയെല്ലാവരേയും കൊന്ന് തള്ളിയത് ഈ മാരക വിഷം നല്‍കി; കുറഞ്ഞ അളവിലെ ഉപയോഗം പോലും മരണ കാരണമാകുന്ന സോഡിയം സയനൈഡിനെ തിരിച്ചറിഞ്ഞത് കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍; കള്ളക്കടത്തിലൂടെ സയനൈഡ് ഒഴുകുന്നതിന്റെ തിരിച്ചറിവില്‍ ഞെട്ടി കേരളാ പൊലീസ്; കൂടത്തായിയില്‍ എതിരാളികളെ സയനൈഡ് ജോളി വകവരുത്തിയത് സ്വര്‍ണ്ണ പണിക്കുള്ള പൊടി ഉപയോഗിച്ച് തന്നെ

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത് പൊട്ടാസ്യം സയനൈഡ് അല്ല സോഡിയം സയനൈഡ് ആണെന്ന് ശാസ്ത്രീയ പരിശോധന ഫലം. സാധാരണ സയനൈഡ് എന്ന പേരില്‍ അറിയപ്പെടുന്നത് പൊട്ടാസ്യം സയനൈഡാണ്. എന്നാണ് സോഡിയം സയനൈഡും ഇതുപോലെ കൊടും വിഷയമാണ്. ഇതും വളരെ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍ മരണ കാരണമാവും. കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്കും കോടഞ്ചേരി എസ്‌ഐക്കും ലാബില്‍നിന്നുള്ള പരിശോധനാഫലം കൈമാറിയിട്ടുണ്ട്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊന്നാമറ്റം വീട്ടില്‍ ജോളിയെ എത്തിച്ച് അര്‍ധരാത്രിയില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ അടുക്കളയില്‍നിന്നാണ് രാസവസ്തു കണ്ടെത്തിയത്. കൊലപാതക പരമ്പരയില്‍ അന്നമ്മയുടെ വധമൊഴികെ മറ്റെല്ലാം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പൊട്ടാസ്യം സയനൈഡിനേക്കാള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും, സ്വര്‍ണ്ണപ്പണിക്കൊക്കെ സുലഭമായി ഉപയോഗിക്കാന്‍ കഴിയുന്നതുമാണ് സോഡിയം സയനൈഡ്. അതുകൊണ്ടുതന്നെ ജോളിക്ക് ഇത് കിട്ടിയത് എങ്ങനെയാണെന്ന് കൃത്യമായി തെളിയിക്കാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ബദാം ഗന്ധമാണ് ഇതിനുള്ളത്. പ്രത്യേക ജനിതക സവിശേഷതയുള്ളവര്‍ക്ക് സോഡിയം സയനൈഡിന്റെ ഈ ഗന്ധം തിരിച്ചറിയാനാവും. മുമ്പ് ഒരു ഡോക്ടര്‍ ഇങ്ങനെയാണ് കൂടതല്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഇത് പൊലീസിന് പിടിവള്ളിയാണ്. മറ്റ് പ്രധാന തെളിവുകള്‍ ഒന്നുമില്ലാത്ത കേസില്‍ ശാസത്രീയ പരിശോധനവഴി തുമ്പുണ്ടാക്കാം എന്നാണ് പൊലീസ് കരുതുന്നത്.

വളരെപ്പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന ഒരു വിഷവസ്തുവാണ് സോഡിയം സയനൈഡ് എന്നാണ്് മെഡിക്കല്‍ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ശ്വസനം തടസ്സപ്പെടുത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഫലമായി ലാക്റ്റിക് അസിഡോസിസ് ഉണ്ടാവുന്നു. വളരെ കുറഞ്ഞ അളവില്‍ സോഡിയം സയനൈഡ് ശരീരത്തിലെത്തിയാല്‍പ്പോലും മരണം സംഭവിക്കാം. ഒരു വിഷപദാര്‍ത്ഥമായതിനാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. വിഷം ചേര്‍ത്തുള്ള മീന്‍പിടുത്തം നടത്താന്‍ ഇത്് ഉപയോഗിച്ചു വരുന്നു

സയനൈഡ് എത്തുന്നതില്‍ ഇപ്പോഴും അവ്യക്തത
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ആയിരത്തോളം ഗോള്‍ഡ് പോളിഷിങ് സ്ഥാപനങ്ങള്‍ സോഡിയം/പൊട്ടാസ്യം സയനൈഡ് ഇപ്പോഴുമുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇമിറ്റേഷന്‍ ഗോള്‍ഡ് പ്ലേറ്റിങ് ചെയ്യുന്നവര്‍ ഇതിന്റെ പതിന്മടങ്ങുണ്ടാകും. ഇവരില്‍ ഭരിഭാഗവും അനുമതിയില്ലാതെയാണ് ഇത് ഉപയോഗിക്കുത്. സയനൈഡ് സൂക്ഷിക്കാന്‍ ലൈസന്‍സ് ആവശ്യമാണെന്നു പോലും പലര്‍ക്കും അറിയില്ല

വ്യക്തികള്‍ക്കു ഈ ലൈസന്‍സ് നല്‍കാറില്ലെന്നാണു ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റ് അവകാശപ്പെടുന്നത്. ഇലക്ട്രോപ്ലേറ്റിങ് വന്‍തോതില്‍ നടത്തുന്ന ജൂവലറികളാണു ലൈസന്‍സ് എടുക്കാറ്. അവര്‍ ലേസര്‍ സോള്‍ഡറിങ് പോലെ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയില്‍ പോയിസണ്‍ ലൈസന്‍സിന് ആവശ്യക്കാര്‍ കുറഞ്ഞു.പക്ഷേ എന്നിട്ടും സയനൈഡ് എത്തുന്നതിന് പിന്നില്‍ കള്ളക്കടത്താണെന്നാണ് പൊലീസ് പറയുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നു ചെറിയ അളവിലുള്ള പാക്കറ്റുകളായാണ് ഇതു കേരളത്തിലെത്തുന്നത്. പരല്‍ രൂപത്തിലുള്ള സയനൈഡ് പൊടിച്ച് പാക്കറ്റുകളിലാക്കുന്നതിനാല്‍ കാഴ്ചയില്‍ തിരിച്ചറിയാന്‍ പ്രയാസം. ദ്രവരൂപത്തില്‍ കുപ്പിയില്‍ സൂക്ഷിക്കുന്നവരുമുണ്ട്. വിശദ പരിശോധനയ്ക്കു നിലവില്‍ സംവിധാനങ്ങളില്ലെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. യനൈഡ് വില്‍ക്കുന്നതിനും വാങ്ങി സൂക്ഷിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. ഓരോ മേഖലയിലെയും അസി.ഡ്രഗ്സ് കണ്‍ട്രോളറാണ് ലൈസന്‍സ് നല്‍കുക.

കോഴിക്കോട്, വയനാട്, മലപ്പുറം അടങ്ങുന്ന മലബാര്‍ മേഖലയില്‍ നിലവില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല, കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബ്, കാലിക്കറ്റ് സര്‍വകലാശാല എന്നീ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഈ ലൈസന്‍സുള്ളത്. അക്കാദമിക്, പ്രഫഷനല്‍ ആവശ്യങ്ങള്‍ക്കാണു പ്രധാനമായും സയനൈഡ് സൂക്ഷിക്കാനുള്ള ലൈസന്‍സ് നല്‍കുക. ഇതു കൈമാറുന്ന ഡീലര്‍മാര്‍ക്കും പെര്‍മിറ്റ് ആവശ്യമാണ്. നിയമങ്ങളിലെ കണിശതകൊണ്ടാകാം, വ്യാവസായിക ആവശ്യങ്ങള്‍ക്ക് പോയിസന്‍ പെര്‍മിറ്റ് ആവശ്യപ്പെട്ട് അധികമാരും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ സമീപിക്കാറില്ല.

ഇത്തരം പരാതികള്‍ വ്യാപകമായയോടെ കേരള പോയിസന്‍സ് റൂള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. വ്യാപകമായ ആസിഡ് ആക്രമണക്കേസുകളും ഈ നടപടിക്ക് ബലം നല്‍കുന്നു. നിലവില്‍ ഈ നിയമത്തിനു കീഴില്‍ വരുന്ന സയനൈഡ്, ക്ലോറല്‍ ഹൈട്രേറ്റ്, മീഥെയ്ല്‍ ആല്‍ക്കഹോള്‍ എന്നിവയ്ക്കു പുറമേ മുപ്പതോളം ആസിഡുകള്‍ നിശ്ചിത പരിധിയില്‍ കൂടിയ കാഠിന്യത്തില്‍ വില്‍ക്കുന്നതു നിയന്ത്രിക്കാനാണു തീരുമാനം. ഭേദഗതി പ്രാബല്യത്തിലായാല്‍, പെട്ടെന്നു ശരീരത്തില്‍ വീണാല്‍ അപകടമില്ലാത്ത കാഠിന്യത്തില്‍ മാത്രമാകും ഇവ പൊതുജനത്തിനു ലഭ്യമാകുക. ഇതോടൊപ്പം സയനൈഡിന്റെ ലൈസന്‍സും കര്‍ശനമാക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category