1 GBP = 94.20 INR                       

BREAKING NEWS

മലയാള സിനിമയെ മയക്കുമരുന്നില്‍ മുക്കുന്നത് ഡി കമ്പനിയുടെ സ്വന്തം ഗുല്‍ഷന്‍! മെയ്ക്ക് അപ്പ് ബോക്സുകളില്‍ യുവതാരങ്ങള്‍ക്ക് ലഹരി എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് പിന്നിലും ദുബായ് കണക്ഷന്‍; കള്ളപ്പണമൊഴുക്കി കോടികള്‍ കൊയ്യുന്നവര്‍ സിനിമയിലെ അവസാനവാക്കായി വിലസുന്നത് കഞ്ചാവിലും ഹെറോയിനിലും എല്‍എസ്ഡിയിലും ലഹരി ഒളിപ്പിച്ച്; നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിക്ക് പിന്നിലെ കരങ്ങള്‍ ഇപ്പോഴും സജീവം; തൊടാന്‍ ഭയന്ന് പൊലീസും

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: സിനിമയിലെ മയക്കുമരുന്ന കാരിയറായിരുന്നു പള്‍സര്‍ സുനി. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് വണ്ടി ഓടിച്ച് ലഹരി പടര്‍ത്തി ഡ്രൈവര്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ പള്‍സര്‍ സുനി അഴിക്കുള്ളിലായി. പള്‍സര്‍ സുനിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ പുറത്തു വന്നു. പതിയെ ദിലീപും കേസില്‍ പ്രതിയായി. ഇതോടെ മലയാള സിനിമയിലെ അധികാര സമവാക്യങ്ങള്‍ മാറി മറിഞ്ഞു. ദിലീപ് പതിയെ പിന്നിലേക്ക് പോയി. ഇതോടെ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി പണം ഇറക്കുന്ന ദുബായിലെ മുതലാളിമാര്‍ എത്തി. മലയാള സിനിമയെ കള്ളപ്പണത്തിലൂടെ നിയന്ത്രിച്ച ഗുല്‍ഷന്‍ യുവതാരങ്ങളെ ആകെ കൈയിലെടുക്കാന്‍ ശ്രമിച്ചു. ഒരാളിലേക്ക് മാത്രം ചുരുങ്ങുന്നതിന് പകരം അഭിനയ സിദ്ധിയുള്ള മുഴുവന്‍ കലാകാരന്മാരേയും അടിമയാക്കാനുള്ള നീക്കം. അങ്ങനെ നടിയെ ആക്രമിച്ച കേസിന് ശേഷം ലഹരി നുരയുന്ന മലയാള സിനിമയെ ദുബായിലിരുന്ന് ഡി കമ്പനി സൃഷ്ടിച്ചെടുത്തു. ഗുല്‍ഷനെന്ന് വിളിപ്പേരുള്ള ആരും കാണാത്ത അജ്ഞാത കരം മലയാള സിനിമയില്‍ കൂടുല്‍ പിടിമുറുക്കി.

ലഹരിവസ്തുക്കള്‍ സിനിമാ നടന്മാരിലേക്കെത്തുന്നത് മേക്കപ്പ് പെട്ടിയില്‍ ഒളിപ്പിച്ചാണ്. ഇത് മുന്‍നിര നടന്മാര്‍ക്ക് പണം പോലും കൊടുക്കാതെ എത്തിച്ചു നല്‍കും. ലഹരിക്ക് ഇവരെ അടിമകളാക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. കൊക്കെയ്ന്‍ അടക്കമുള്ള രാസലഹരിവസുക്കളാണ് ഇങ്ങനെ ഒളിപ്പിച്ചുകടത്തി കൊടുത്ത് നടീ നടന്മാരെ വശത്താക്കുന്നത്. ഇതോടെ ഇവര്‍ മാഫിയകളുടെ അടിമകളാകുന്നു. കാരവനില്‍ മേക്കപ്പിനിടയില്‍ എല്ലാം എത്തും. അതീവ രഹസ്യമായി പലരും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഉപയോഗം സ്വാഭാവികാഭിനയത്തിന് സഹായിക്കുമെന്നാണ് ചില യുവനടന്മാരുടെ വിശ്വാസം. ക്യാമറയ്ക്കുമുന്നില്‍ ആത്മവിശ്വാസം കൂടുമെന്ന തെറ്റായ ധാരണകളും ചിലര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ദുബായിലെ ലോബിയാണ്. സിനിമാ മേഖലയില്‍തന്നെ ജോലിചെയ്യുന്ന ചില സാങ്കേതിക പ്രവര്‍ത്തകരാണ് ലൊക്കേഷനിലേക്ക് ലഹരിയെത്തിക്കുന്നത്.

പള്‍സര്‍ സുനിയെ പോലുള്ളവരാണ് മുമ്പ് ഇത് ചെയ്തിരുന്നതെന്നാണ് സൂചന. എന്നാല്‍ പള്‍സര്‍ കുടുങ്ങിയപ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങളിലേക്ക് മാറി. എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളേയും ഉപയോഗിച്ചു. പലപ്പോഴും മുന്‍നിര നടീ നടന്മാര്‍ തന്നെ അവരറിയാതെ ലഹരിയുടെ കടത്തുകാരായി. ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നവരുടെ മൊഴികളില്‍ നിന്നാണ് എക്സൈസിന് ഈ വിവരം കിട്ടിയത്. വിവരങ്ങള്‍ കൃത്യമായി എക്സൈസിനും പൊലീസിനും അറിയാമെങ്കിലും പരിശോധന നടത്തിയാല്‍ നടപടിയുണ്ടാകുമെന്ന് ഭയന്ന് ഇവര്‍ പിന്മാറുകയാണ്. സിനിമാക്കാരുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ പോലും ഭയമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വാഹനം പരിശോധിച്ചാല്‍ പണി കിട്ടുമെന്ന ഭയമാണ് ഇതിന് കാരണം.

എറണാകുളം നഗരത്തില്‍നിന്ന് 10 കിലോ കഞ്ചാവുമായി യുവാവിനെ എറണാകുളം എക്സൈസ് സിഐ. പിടികൂടിയിരുന്നു. ഇയാള്‍ മൊഴിനല്‍കിയത് പശ്ചിമകൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ്. തിരുവനന്തപുരത്ത് 11.5 കോടിയുടെ ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടിയ സംഘത്തെ ചോദ്യംചെയ്തപ്പോഴും ഒരു നടന് ലഹരി എത്തിക്കാറുണ്ടെന്ന് മൊഴിയുണ്ടായിരുന്നു. ഇങ്ങനെ പലതും പൊലീസ് അറിഞ്ഞു. എന്നാല്‍ ചെറുവിരല്‍ അനക്കാന്‍ പോലും കഴിഞ്ഞില്ല. മലയാള സിനിമയിലെ ഗുല്‍ഷന്‍ ഇഫക്ടിനെ കുറിച്ച് നിര്‍മ്മാതാക്കള്‍ക്കും അറിയാം. അനാവശ്യ ചെലവുകള്‍ സെറ്റിലുണ്ടാക്കുന്നതിനൊപ്പം സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യവും ഗുല്‍ഷന്‍ ഉണ്ടാക്കി. അവര്‍ ഫണ്ട് ചെയ്യുന്ന സിനിമകള്‍ മാത്രം സ്മൂത്തായി പോയാല്‍ മതിയെന്ന ചിന്തയാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് മയക്കുമരുന്നിനെതിരെ അതിശക്തമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചത്.

മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവുദ് ഇബ്രാഹിമും ഡി കമ്പനിയുമാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ദാവൂദിന്റെ ബിനാമി ഗുല്‍ഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് നൂറോളം സിനിമകളില്‍ മാത്രം അഭിനയിച്ച ദിലീപിന് എങ്ങനെ 700 കോടിയുടെ സ്വത്ത് കിട്ടിയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതോടെ സിനിമയിലെ അധോലോക ബന്ധവും പുറത്തുവന്നു. ഗുല്‍ഷന്റെ ഇടപെടലുകളുടെ തെളിവും കിട്ടി. ഈ സാഹചര്യത്തില്‍ പൊലീസ് ചില മുന്‍കരുതലുകള്‍ എടുത്തു. അതുകൊണ്ടാണ് ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കോടതിയെ പൊലീസ് അറിയിച്ചതും. ഈ കേസും പുലിവാലുമൊക്കെയായപ്പോള്‍ ദിലീപ് ഇടപാടുകളെല്ലാം കരുതലോടെയാക്കി. ദിലീപ് എല്ലാം തുറന്നു പറഞ്ഞാലുണ്ടാകുന്ന ഞെട്ടല്‍ അതിഭീകരമാകുമായിരുന്നു. അതും ഉണ്ടായില്ല. ഇതിന് ശേഷം മയക്കുമരുന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ദുബായിലെ അധോലോകം. പല നടന്മാരും അതില്‍ വീണു.

മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമാണ്. മുമ്പ് ബോളിവുഡില്‍ മാത്രമാണ് ഡി കമ്പനി ഇടപെട്ടിരുന്നത്. എന്നാല്‍ മുംബൈ സ്‌ഫോടനക്കേസും അനുബന്ധ പ്രശ്‌നങ്ങളും ഹിന്ദി സിനിമയുടെ നിയന്ത്രണം ഡി കമ്പനിയില്‍ നിന്ന് ഏതാണ് അകറ്റി. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകത്ത് നിന്ന് അകലം പാലിച്ചു. ഇതോടെ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ഡി കമ്പനി തിരിയുകയായിരുന്നു. കൂടുതല്‍ സേഫ് ആയ മലയാളത്തിലേക്ക് കണ്ണെത്തി. ഗള്‍ഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകള്‍ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിര്‍മ്മാതക്കാളുടേയും പോക്കറ്റിലേക്ക് ഒഴുകി.

ദാവൂദിന്റെ വിശ്വസ്താനാണ് ഗുല്‍ഷന്‍. ഗുല്‍ഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങള്‍ക്കും പറഞ്ഞുറപ്പിക്കുന്നതില്‍ നാമമാത്ര തുകയാണ് കേരളത്തില്‍ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുല്‍ഷനാണെന്നാണ് കണ്ടെത്തല്‍. അതായത് ബാക്കി തുക ഗുല്‍ഷന്‍ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എന്‍ ആര്‍ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു പൊലീസ് നടത്തിയിരുന്നു. ഇതെല്ലാം ദുബായിലേക്കാണ് സംശയങ്ങള്‍ എത്തിച്ചത്. ഇതിനിടെയാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ തന്നെ പലതും തുറന്നു പറഞ്ഞത്.

ഷെയ്ന്‍ നിഗത്തിനെതിരേയുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിന്‍വലിപ്പിക്കാന്‍ നീക്കം സജീവം. വിവാദം മലയാള ചലച്ചിത്ര മേഖലയെ ആകെ ബാധിക്കുമെന്ന രീതിയിലേക്കു വളര്‍ന്ന സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ശ്രമം ഊര്‍ജിതമായത്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി ഫെഫ്കയും അഭിനേതാക്കളുെട സംഘടനയായ അമ്മയും പ്രഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിക്കും. പ്രത്യേക യോഗം ചേര്‍ന്നു പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ, പ്രശ്‌നം ചര്‍ച്ചചെയ്തു പരിഹരിക്കണമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍മ്മാതാക്കളുടെ സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഷെയ്‌നു പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന നിലപാടാണു മോഹന്‍ലാല്‍ സ്വീകരിച്ചത്.

സിദ്ദീഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദര്‍' എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിലാണു മോഹന്‍ലാല്‍. ഷെയ്ന്‍ നിഗത്തിന്റെ അമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് നടന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുനില അമ്മ സെക്രട്ടറി ഇടവേള ബാബുവിനു കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അനുരജ്ഞന നീക്കങ്ങള്‍ കൂടുതല്‍ സജീവമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category