1 GBP = 93.35 INR                       

BREAKING NEWS

മഹാരാഷ്ട്രയിലെ തിരിച്ചടി ബിജെപിയിലെ ആത്മവിശ്വാസം പണ്ടേ തല്ലിക്കൊഴിച്ചു; ബംഗാളിലെ ഉപ തിരഞ്ഞെടുപ്പിലും ഞെട്ടല്‍ മാത്രം ബാക്കി;കര്‍ണ്ണാടകയിലും അട്ടിമറി ആവര്‍ത്തിച്ചേക്കുമെന്ന് ഭയപ്പെടുമ്പോള്‍ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിനെതിരെ ചോദ്യമുന ഉയരും: അമിത്ഷായുടെ പല്ലുകളുടെ മൂര്‍ച്ച കുറഞ്ഞതെങ്ങനെ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് താത്ക്കാലിക ശമനമുണ്ടായെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം എത്രനാള്‍ തുടരും എന്നതില്‍ ആര്‍ക്കും നിശ്ചയമില്ല. ഉദ്ധവ് താക്കറെ എന്ന ശിവസേന നേതാവ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായത് അമിത് ഷാ അടങ്ങുന്ന ബിജെപി നേതാക്കന്മാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമായതുകൊണ്ടുതന്നെ ഏത് നിമിഷവും ഏത് തരത്തിലുള്ള അട്ടിമറിയും അവിടെ ഉണ്ടായെന്ന് വരാം. അട്ടിമറിക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഇന്നേവരെ ഇന്ത്യയുടെ രാഷ്ട്രിയ ചരിത്രത്തില്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട്. കര്‍ണാടകയില്‍ സംഭവിച്ചതൊക്കെ മബഹാരാഷ്ട്രയിലും സംഭവിക്കുമെന്ന ദിവസങ്ങള്‍ എണ്ണിതന്നെ നമുക്ക് കഴിയാം.

പ്രത്യേകിച്ച് ഒരുതരത്തിലും യോജിച്ച് കഴിയാത്ത മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിന് തേര് വലിക്കുമ്പോള്‍ മൂന്ന് ദിശകളിലേക്ക് ഭരണം പോകുകയും ആരുടെയും ശ്രമം ഇല്ലാതെ തന്നെ ഭരണം പടുകുഴിയിലേക്ക് ദിവസങ്ങള്‍ സംജാതമായെങ്കിലും അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെയൊക്കെ സംഭവിച്ചാലും തല്‍ക്കാലം സംഭവിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രിയചരിത്രത്തില്‍ തിരിച്ചടിയാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുകയില്ല. വലിയ ഭൂരിപക്ഷത്തോട് കൂടി തെരഞ്ഞെടുക്കപ്പെട്ടങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യം ബിജെപിക്ക് ആദ്യമായാണ് ഉണ്ടാവുന്നത്. ഭൂരിപക്ഷമില്ലാത്തിടങ്ങളിലും സര്‍ക്കാര്‍ ഉണ്ടാക്കി ശീലിച്ച ബിജെപിക്ക് ഇത് ദഹിക്കാന്‍ ഇനിയും സമയം വേണ്ടി വരും. മഹാരാഷ്ട്രയിലെ തിരിച്ചടി അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മഹാരാഷ്ട്രയുടെ അനുകരണങ്ങള്‍ കര്‍ണാടകയിലും ഉണ്ടായാല്‍പോലും അത്ഭുതപ്പെടെണ്ടതില്ല. 113 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രം ഭൂരിപക്ഷമാകുന്ന കര്‍ണാടകയില്‍ ബിജെപിക്ക് ആകെയുള്ളത് 104 എംഎല്‍ംഎമാരുടെ പിന്തുണയാണ്. അതായത് 9 പേരെ കൂടി കിട്ടിയാല്‍ മാത്രമേ കര്‍ണാടകയില്‍ ബിജെപിക്ക് ഭരണം ഉറപ്പിക്കാന്‍ കഴിയൂ. കോണ്‍ഗ്രസിലെയും ജനതാദളിലെയും 17 എംഎല്‍എമാരെ കോടികള്‍ കൊടുത്ത് വിലയ്ക്ക് വാങ്ങി രാജി വെപ്പിച്ച് മത്സരിപ്പിക്കുന്ന ബിജെപി 9 എംഎല്‍എമാരെ വിജയിപ്പിച്ചില്ലെങ്കില്‍ ഭരണം വീണ്ടും പ്രതിസന്ധിയിലാവും.

മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലും അനുരണങ്ങള്‍ ഉണ്ടാക്കുമെന്നും അവിടങ്ങളില്‍ ബിജെപിയുടെ 17 സീറ്റുകളില്‍ പാതി അവര്‍ക്ക് നഷ്ടമാകുമെന്നാണ് കണക്ക്കൂട്ടപ്പെടുന്നത്. ജനതാദളും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കാത്തതുകൊണ്ട് ബിജെപിയെ തേടി വിജയം എത്തുമെന്ന് കരുതുന്ന പലരുമുണ്ടെങ്കിലും ഒരു തെരഞ്ഞെടുപ്പ് ഒരു കാരണവുമില്ലാതെ അടിച്ചേല്‍പ്പിക്കപ്പെട്ട നേതാക്കന്മാരോട് വിമുഖത കാട്ടുന്നു എന്നുള്ള റിപ്പോര്‍ട്ട് ആ മണ്ഡലങ്ങളില്‍ ഉണ്ട്.

വീഡിയോ കാണാം...
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category