മൂന്നുതവണ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ ഇനിയെങ്കിലും ലൂസി നിങ്ങള്‍ കേസ് കൊടുക്കുമോ? പള്ളിമേടയില്‍ കന്യാസ്ത്രീയെ പ്രസവിക്കാന്‍ വിട്ടു കൊടുത്ത നരാധമനായ വൈദികന്റെ പേരു എന്തിനാണ് ഇപ്പോഴും മറച്ചു വെക്കുന്നത്? റോബിന്റെ പീഡനകഥ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നെങ്കില്‍ ഒരു പതിനാറുകാരിയെങ്കിലും രക്ഷപെടുമായിരുന്നില്ലേ? വെള്ളക്കുപ്പായം ഇട്ടുകൊണ്ടു കര്‍ത്താവിന്റെ നാമത്തില്‍ തന്തയില്ലായ്മ വിളിച്ചു പറയുന്ന ലൂസി ചേച്ചിയോട് പറയാനുള്ളത്
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സിസ്റ്റര്‍ ലൂസി എന്ന മുന്‍ കന്യാസ്ത്രീയുടെ ആത്മകഥയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. വിശദാംശങ്ങളില്‍ പറയുന്ന കാര്യങ്ങളൊക്കെ തീര്‍ച്ചയായും സകല വിശ്വാസികളും ഞെട്ടിവിറയ്ക്കേണ്ടതാണ്. കന്യാസ്ത്രീ മഠങ്ങളില്‍ മുതിര്‍ന്ന കന്യാസ്ത്രീകള്‍ അവരുടെ ലൈംഗിക തൃഷ്ണ തീര്‍ക്കുന്നതിന് വേണ്ടി പുതിയ കന്യാസ്ത്രീകളെ വിനിയോഗിക്കുന്നു എന്നതാണ് അതില്‍ ഏറ്റവും ലളിതമായ ആരോപണം.
കന്യാസ്ത്രീ മഠങ്ങളിലെ സന്ദര്‍ശക മുറിയില്‍ വൈദികര്‍ക്ക് സന്തോഷം നല്കാന് യുവതികളായ കന്യാസ്ത്രികളെ മുതിര്‍ന്ന കന്യാസ്ത്രികള്‍ നിയമിക്കുന്നു എന്നും പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിടുന്നു എന്നും നഗ്നയാക്കി നിര്‍ത്തി ലൈംഗിക വൈകൃതം കാട്ടി വൈദികര്‍ ആനന്ദിക്കുന്നു എന്നും ഇത്തരത്തിലുള്ള കന്യാസ്ത്രികളെ നിരന്തരമായി ലൈംഗിക മനോരോഗികളായ വൈദികര്‍ ടെലിഫോണില്‍ വിളിക്കുന്നു എന്നും പറയുന്നു. മൂന്ന് തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സിസ്റ്റര്‍ ലൂസിയുടെ വെളിപ്പെടുത്തല്‍. അത്തരത്തില്‍ ചെയ്ത വൈദികരും അതിന് കൂട്ടുനിന്ന കന്യാസ്ത്രികളും പൊതു സമൂഹത്തിന് മുന്പില് മറുപടി പറയേണ്ടതാണ്. അതിന് ആദ്യം വേണ്ടത് ആരാണ് ഇതൊക്കെ വെളിപ്പെടുത്തേണ്ടത് എന്നതാണ്.
ലക്ഷക്കണക്കിന് വിശ്വാസികളുടെ അഭയകേന്ദ്രമായ ഒരു സഭയിലെ ലൈംഗിക അരാജകത്തിത്തിന്റെ കഥകള്‍ വിളിച്ചുപറയുമ്പോള്‍ വ്യക്തമായി അത് പറയുമ്പോള്‍ വിശ്വാസത്തേയും പൊതു സമൂഹത്തേയും നിയമസംവിധാനങ്ങളേയും വെല്ലുവിളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അതുകൊണ്ട ലൂസി എന്ന മുന്‍ കന്യാസ്ത്രി ആദ്യം ചെയ്യേണ്ടത് ഈ കഥാപാത്രങ്ങളൊക്കെ ആര് എന്ന് വെളിപ്പെടുത്തേണ്ടതാണ്. രണ്ടാമതായി മൂന്ന് തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ച കന്യാസ്ത്രി ആര് എന്ന് വെളിപ്പടുത്തുക. ആ സംഭവം നടക്കുമ്പോള്‍ അവര്‍ ദുര്‍ബലയും കന്യകയുമായതിനാല് അവര്‍ക്ക് അതിനെക്കുറിച്ച് പറയുവാന്‍ ഭയമുണ്ടായിരുന്നു എന്ന വാദം അംഗികരിക്കാം.
എന്നാല്‍ ഇന്ന് ശക്തമായ സഭാ നേതൃത്വത്തിനെതിരെ നിരന്തരമായി യുദ്ധം പ്രഖ്യാപിക്കുകയും അതിന്റെ പേരില്‍ പുസ്തക രചന നടത്തുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് അതിന്റെ പേരില്‍ ഭയപ്പെടേണ്ടതായിട്ടൊന്നുമില്ല. പ്രത്യേകിച്ച് ആ കന്യാസ്ത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടി ഈ നാട്ടിലെ നിയമ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആദ്യം സിസ്റ്റര്‍ ലൂസി ചെയ്യേണ്ടത് അവര്‍ക്കെതിരെ തെളിവുസഹിതം പൊലീസില്‍ പരാതി നല്‍കുകയാണ്. പൂര്‍ണഭാഗം ഇന്‍സ്റ്റന്റ് റെസ്പോണ്സില് കാണാം.