1 GBP = 93.35 INR                       

BREAKING NEWS

ഒന്‍പത് മാസം മുമ്പ് ഭര്‍ത്താവിനെ കാണാന്‍ ഇല്ലെന്ന് പരാതിപ്പെട്ട രണ്ട് കുട്ടികളുടെ അമ്മ ഭര്‍ത്താവിനെ പൊലീസ് കണ്ടെത്തിയപ്പോള്‍ ഞെട്ടി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട് ഒളിച്ചോടി പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്കൊപ്പം താമസിക്കുന്നത് കണ്ടെത്തി പൊലീസ്: മൂവാറ്റുപുഴയിലെ ഫേസ്ബുക്ക് പ്രണയത്തിലെ വില്ലന്‍ ഇനി അഴിയെണ്ണും

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: ഒന്‍പത് മാസം മുമ്പ് കാണാതായ ഭര്‍ത്താവിനെ പൊലീസ് കണ്ടെത്തിയപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ ഞെട്ടി. തന്റെ ഭര്‍ത്താവ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു യുവതിക്കൊപ്പം ആരോരുമറിയാതെ തിരുവനന്തപുരത്ത് താമസമാക്കിയതാണ് വീട്ടമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ഫേസ്ബുക്കിലൂടെ പരിടയപ്പെട്ട വീട്ടമ്മയുമായാണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവ് നാടുവിട്ടത്.

സംഭവത്തില്‍ കോതമംഗലം കറുകടം വട്ടേപ്പറമ്പില്‍ ജിനീഷിനെ (39) യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ജിനേഷിനെ കാണാതായതായി ഭാര്യ ജനുവരി 14ന് പൊലീസില്‍ നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയ യുവതിക്ക് തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് ആദ്യം വിശ്വസിക്കാനായില്ല.

ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

ഇരുവരെയും തിരുവനന്തപുരം നേമത്തു നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി. ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോന്‍ സൈബര്‍ സെല്‍ ഇന്‍ ചാര്‍ജ് എഎസ്ഐ എസ്.ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category