1 GBP = 93.60 INR                       

BREAKING NEWS

വീണ്ടും പടിക്കലില്‍ കുടമുടച്ച് കേരളാ ടീം; പത്ത് പേരുമായി രണ്ടാം പകുതിയുടെ ഭൂരിഭാഗം കളിച്ചിട്ടും ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടി ഗോവ സ്വന്തമാക്കിയത് അവിശ്വസനീയ സമനില; വിജയമുറപ്പാക്കിയതിന്റെ ആലസ്യത്തില്‍ കളിച്ച ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത് ലീഗില്‍ കുതിക്കാനുള്ള അവസരം; ആറുകളികളില്‍ മൂന്നിലും തോറ്റ ബ്ലാസ്റ്റേഴ്സിന് ഇനി കപ്പടിക്കലിന് കാട്ടേണ്ടത് അസാധാരണ പോരാട്ട വീര്യം; ഐ എസ് എല്ലില്‍ മലയാളിയുടെ മോഹങ്ങള്‍ക്ക് ഈ സീസണിലും തിരിച്ചടികള്‍

Britishmalayali
kz´wteJI³

കൊച്ചി: അവസാന നിമിഷം കളി കൈവിടുന്ന പതിവ് കേരളാ ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. ഗോവയ്ക്കെതിരെ മുഴുവന്‍ സമയം പൂര്‍ത്തിയാകുമ്പോള്‍ 21ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിന്, ഇന്‍ജുറി ടൈമില്‍ വഴങ്ങിയ ഗോളില്‍ സമനില. വിജയമുറപ്പിച്ച് ഉഴപ്പിയതാണ് ഇതിന് കാരണം. ആറു മത്സരങ്ങളില്‍നിന്ന് ഒരു വിജയവും രണ്ടു സമനിലയും സഹിതം അഞ്ചു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. ഗോവ ആറു മത്സരങ്ങളില്‍നിന്ന് രണ്ടു വിജവും മൂന്നു സമനിലയും സഹിതം ഒന്‍പതു പോയിന്റുമായി നാലാം സ്ഥാനത്തെത്തി. വ്യാഴാഴ്ച മുംബൈ എഫ്സിക്കെതിരെ മുംബൈയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയില്‍ മുംബൈ എതിരില്ലാത്ത ഒരു ഗോളിനു ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ കളിയില്‍ മുന്‍തൂക്കം മുംബൈയ്ക്കാകുമെന്നാണ് വിലയിരുത്തല്‍.

ഗോവയ്ക്കെതിരെ വിജയമുറപ്പാക്കിയതിന്റെ ആലസ്യത്തില്‍ ഉഴപ്പിക്കളിച്ചാണ് ബ്ലാസ്റ്റേഴ്സ് കയ്യിലെത്തിയ വിജയം കൈവിട്ടത്. സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച (രണ്ട്), കാമറൂണ്‍ താരം റാഫേല്‍ മെസ്സി (59) എന്നിവരുടെ ഗോളുകളില്‍ രണ്ടു തവണ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെ, സെനഗല്‍ താരം മൊര്‍ത്താദ ഫാള്‍ (42), ലെന്നി റോഡ്രിഗസ് (90പ്ലസ് ടു) എന്നിവരിലൂടെയാണ് ഗോവ തളച്ചത്. ആദ്യ ഗോള്‍ നേടിയ സെനഗല്‍ താരം മൊര്‍ത്താദ ഫാള്‍ 52ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിരോധത്തിലായി. പിന്നീട് 10 പേരുമായി കളിച്ചാണ് ഗോവ വിജയത്തോളം പോന്ന സമനില പിടിച്ചുവാങ്ങിയത്.

കേരളാ ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലര്‍ത്തിയ തുടക്കം, ഗോവന്‍ ആധിപത്യത്തിലേക്കു വളര്‍ന്ന ഒടുക്കം. രണ്ടാം പകുതിയിലും സംഭവിച്ചത് ഇത് തന്നെയായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ കേരളാ ടീം ആദ്യ ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ലീഡ് നേടിയത്. സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച 61ാം സെക്കന്‍ഡില്‍ നേടിയ ഗോള്‍, ഈ സീസണിലെ വേഗമേറിയ ഗോള്‍ കൂടിയാണ്. പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ഗോവ, ആദ്യപകുതി അവസാനിക്കാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ സമനില ഗോള്‍ കണ്ടെത്തി.

ഇതിനിടെ കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചത് ബ്ലാസ്റ്റേഴ്സ് തന്നെ. തുടക്കം മുതല്‍ ഗോവന്‍ ഗോള്‍മുഖത്ത് അപകടം വിതച്ച ഓഗ്ബെച്ചെ റാഫേല്‍ മെസ്സി സഖ്യം പലതവണ ഗോളിനടുത്തെത്തി. 38ാം മിനിറ്റില്‍ സഹല്‍ഓഗ്ബെച്ചെമെസ്സി ത്രയം അത്തരമൊരു നിമിഷം സൃഷ്ടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് പതുക്കെ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. 52ാം മിനിറ്റില്‍ ഗോവന്‍ ബോക്സിലേക്ക് മുന്നേറിയെത്തിയ ബ്ലാസ്റ്റേഴ്സ് നായകന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെയെ മറ്റുവഴിയൊന്നുമില്ലാതെ ഫൗള്‍ ചെയ്ത മൊര്‍ത്താദ ഫാളിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കിയതോടെ ബ്ലാസറ്റേഴ്സ് പിടിമുറുക്കി. റഫറിയുമായി ഏറെനേരം കലഹിച്ചശേഷമാണ് ഫാള്‍ കളംവിട്ടത്.

ഇങ്ങനെ മുന്‍തൂക്കം നേടിയിട്ടും കേരളാ ടീം വീണ്ടും പടിക്കല്‍ കലമുടച്ചു. ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളില്‍ ഗോവയോട് സമനില. 92-ാം മിനിറ്റില്‍ ലെനി റോഡ്രിഗസിന്റെ ഷോട്ട് ഗോളി രഹ്നേഷിനേയും മറികടന്ന് വലയിലെത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തലയില്‍ കൈവെച്ചു. രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളി കൈവിട്ടത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് സന്ദര്‍ശകരെ ഞെട്ടിച്ചു. രാജു ഗെയ്ക്വാദിന്റെ ത്രൂ പാസ് ഹാഫ് വോളിയിലൂടെ സിഡോ വലയിലെത്തിച്ചു. ഗോവയുടെ ഗോള്‍കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല. ബ്ലാസ്റ്റേഴ്‌സ്-1,ഗോവ-0. പിന്നീട് 41 മിനിറ്റു വരെ ഗോവ സമനില ഗോളിനായി കാത്തിരുന്നു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് ജാക്കിചാന്ദ് സിങ് കൊടുത്ത ക്രോസില്‍ നിന്ന് മുര്‍താദ സെറിഗിന്‍ ഫാളിന്റെ ഒന്നാന്തരമൊരു ഹെഡ്ഡര്‍. ബ്ലാസ്റ്റേഴ്‌സ്-1, ഗോവ-1.

എന്നാല്‍ 51-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡെടുത്തു. മലയാളി താരം പ്രശാന്തിന്റെ ക്രോസില്‍ ്‌നിന്ന് മെസ്സി ബൗളിയുടെ ഗോള്‍. ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ ഗോള്‍. സ്‌കോര്‍: 2-1. പക്ഷേ ഗോവയുടെ പോരാട്ടവീര്യം അണഞ്ഞിരുന്നില്ല. ഗോളി ടി പി രഹ്നേഷ് തടുത്തിട്ട പന്ത് നേരെ വന്നത് ബോക്സിന് തൊട്ടുമുന്നിലുള്ള ലെനി റോഡ്രിഗസിന്റെ കാലിലേക്ക്. ലെനിക്ക് ഒന്നും ആലോചിക്കേണ്ടി വന്നില്ല. പന്ത് നേരെ വലയിലേക്ക്. ബ്ലാസ്റ്റേഴ്‌സ്-2, ഗോവ-2. ആറു കളികളില്‍ നിന്ന് ഇത് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം സമനിലയാണ്. കൊല്‍ക്കത്തയ്‌ക്കെതിരേ നേടിയ ഒരൊറ്റ ജയം മാത്രമാണ് കേരള ടീമിന്റെ അക്കൗണ്ടിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category