kz´wteJI³
അരീക്കോട്: നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനിടെ, കാണാതായ 30 പവന് വീട്ടില്‍ നിന്നുതന്നെ കണ്ടെത്തി. പിടിക്കുമെന്ന് കരുതിയപ്പോള്‍ ആരോ സ്വര്‍ണം തിരിച്ചു കൊണ്ടു വച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. എങ്കിലും തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് അവര്‍. വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ് അന്വേഷണം വേണ്ടെന്ന് വയ്ക്കേണ്ട ഗതികേടുള്ളത്. കള്ളന് തൊട്ടടുത്തായപ്പോഴാണ് സ്വര്‍ണം തിരിച്ചു കിട്ടിയത്. അതുകൊണ്ട് കള്ളന് കപ്പലിലുണ്ടെന്ന് പൊലീസിനും അറിയാം.
വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ അഞ്ചിന് ആണ് സ്വര്‍ണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഈ സ്വര്‍ണം മുഴുവന്‍ തിരികെ കട്ടി. കള്ളനെ പിടികൂടുന്നതിന്റെ തൊട്ടടുത്തെത്തിയപ്പോഴായിരുന്നു ഇത്.
അബ്ദു റഹിമാന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉള്‍പ്പെടെ നാല് മാല, രണ്ട് വള, എട്ട് സ്വര്‍ണ നാണയങ്ങള്‍, രണ്ട് മോതിരം, പാദസരം എന്നിവയായിരുന്നു നഷ്ടപ്പെട്ടത്. കേസും ചോദ്യം ചെയ്യലും അന്വേഷണവും എല്ലാം ആയതോടെ കളി മാറി. അതിനിടെ ഇന്നലെ രാവിലെ വീടിനകത്തുനിന്നു തന്നെ സ്വര്‍ണാഭരണങ്ങള്‍ ഒന്നും നഷ്ടപ്പെടാതെ പ്ലാസ്റ്റിക് പാത്രം തിരികെ ലഭിച്ചെന്നും പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നുണ പരിശോധന നടത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണു സ്വര്‍ണം കിട്ടുന്നത്. സിഐ പി.കെ.സന്തോഷിന്റെ നേതൃത്വത്തില്‍ എസ്ഐ കെ.രാമന്, സിപിഒമാരായ സിയാദ്, മുരളീധരന് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam