1 GBP = 93.35 INR                       

BREAKING NEWS

485 കോടി ഒറ്റയ്ക്ക് തട്ടിയെടുത്തെന്ന സംശയത്തില്‍ ഡെറാഡൂണ്‍ പ്ലാന്‍; ഏറ്റവും അടുത്ത സുഹൃത്തിനെ പോലും വഞ്ചിച്ചുവെന്ന തോന്നലിലെ പ്രതികാരം; പാസ് വേര്‍ഡ് തട്ടിയെടുക്കാന്‍ കൂട്ടുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത് മണിക്കൂറുകള്‍; മരിച്ചാല്‍ പണം എല്ലാം നഷ്ടമാകുമെന്ന തിരിച്ചറിവില്‍ ആശുപത്രിയിലെത്തിച്ചിട്ടും ഫലമുണ്ടായില്ല; ബിറ്റ് കോയിന്‍ തട്ടിപ്പിലെ പ്രധാനിയെ കൊലപ്പെടുത്തിയ മൂന്ന് പേര്‍ കൂടി പിടിയില്‍; അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ നിറയുന്നത് മലപ്പുറത്തെ പണമിടപാടുകളിലെ ചതി

Britishmalayali
kz´wteJI³

മലപ്പുറം: 485 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം പുലാമന്തോള്‍ സ്വദേശി അബ്ദുല്‍ ഷുക്കൂറിന്റെ (25) കൊലയ്ക്ക് കാരണം നഷ്ടം വന്നതിനെ ചൊല്ലിയുള്ള തര്‍ക്കം തന്നെ. ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതികളായ 3 മലപ്പുറം സ്വദേശികളായ പിടിയിലായതോടെ ഗൂഢാലോചനയും പുറത്തു വരികയാണ്. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുനീബ് (29), വെന്നിയൂര്‍ സ്വദേശി ഷിഹാബ് (31), കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അര്‍ഷാദ് (31) എന്നിവരാണ് ഡെറാഡൂണില്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. മലപ്പുറം കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് നടന്നതെന്നും ഇതോടെ വ്യക്തമായി.

കൊലയ്ക്ക് ശേഷം ഡെറാഡൂണില്‍ നിന്ന് കേരളത്തിലേക്കു മുങ്ങിയ ഇവര്‍ കേസില്‍ കീഴടങ്ങുന്നതിന് അഭിഭാഷകനെ കാണാനുള്ള യാത്രയ്ക്കിടെയാണു പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയാണ് പ്രതികളെ കുടുക്കിയത്. പിടിയിലായവരില്‍ നിന്ന് ഷുക്കൂറിന്റെ ലാപ്ടോപ്, വസ്ത്രങ്ങളടങ്ങിയ ബാഗ്, മുദ്രക്കടലാസുകള്‍, ആധാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ജൂണ്‍ 12ന് നാട്ടില്‍നിന്ന് ഷുക്കൂറിനെ ഡെറാഡൂണിലെത്തിച്ചത് പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 28ന് ആണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. പിടികൂടിയ ലാപ്ടോപ്പിലും മറ്റും നിര്‍ണ്ണായക തെളിവുകളുണ്ട്.

ബിറ്റ്കോയിന്‍ ഇടപാടില്‍ ഷുക്കൂറിന്റെ കൂട്ടാളികളും മലപ്പുറം സ്വദേശികളുമായ ഫാരിസ് മംനൂന്‍, സി. അരവിന്ദ്, പി.ആന്‍ഷിബ്, അഫ്താബ് മുഹമ്മദ്, സുഫൈല്‍ മുക്താര്‍, ആഷിഖ്, മുഹമ്മദ് യാസീന്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇതുവരെ പത്ത് പേര്‍ പിടിയിലായി. ബിറ്റ്കോയിന്‍ ഇടപാടിലെ നിക്ഷേപത്തിന് ഉയര്‍ന്ന മൂല്യവര്‍ധന വാഗ്ദാനം ചെയ്തു മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ നിന്ന് ഷുക്കൂറും സംഘവും കോടികള്‍ പിരിച്ചിരുന്നു. നഷ്ടം വന്നതോടെ ഈ ഗ്രപ്പ് പലവഴിക്കായി. തര്‍ക്കവും തുടങ്ങി. ഇതാണ് ഷുക്കൂറിന്റെ കൊലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

തുടര്‍ച്ചയായി മൂന്ന് ദിവസം കെട്ടിയിട്ട് മര്‍ദ്ദിച്ചതു കൊണ്ടാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 'bitjax.BTC', 'BTC.bit.shukoor' എന്നീ രണ്ട് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ നടത്തിപ്പുകാരനായിരുന്നു ഷുക്കൂര്‍. ഷൂക്കൂര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ബിറ്റ്‌കോയിന്‍ തട്ടിപ്പില്‍ വഞ്ചിതരായവരെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത് മറുനാടന്‍ മലയാളിയായിരുന്നു. ഇതേ തുടര്‍ന്ന് ബിറ്റോകോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഷൂക്കൂറിനെ ബിസിനസ് പങ്കാളികളായവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിത്. ഡെറാഡൂണിയെ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് കൊലയാളികള്‍ സ്ഥലം വിടുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പ് ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെയാണ് ഷുക്കൂറിന്റെ ബിസിനസ് തകര്‍ച്ച നേരിട്ടത്. നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടുത്തുടങ്ങി. കാസര്‍കോട് കേന്ദ്രീകരിച്ചാണു ഷുക്കൂര്‍ പ്രവര്‍ത്തിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒന്‍പതു പേരും ഡെറാഡൂണില്‍ വിദ്യാര്‍ത്ഥിയായ യാസിന്റെ അടുക്കലേക്കു പോയി. തന്റെ ബിറ്റ്‌കോയിന്‍ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തില്‍നിന്നു നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നും ആഷിഖിനോട് ഷുക്കൂര്‍ പറഞ്ഞിരുന്നു. കോടികള്‍ വിലയുള്ള ബിറ്റ്‌കോയിന്‍ ഇപ്പോഴും അബ്ദുള്‍ ഷുക്കൂറിന്റെ പക്കലുണ്ടെന്നും പാസ് വേര്‍ഡ് കണ്ടെത്തി പണം കൈപ്പറ്റാനുമാണു ശ്രമമെന്നും ആഷിഖ് വിശ്വസിച്ചു.

ഓഗസ്റ്റ് 26ന് യാസിന്റെ ഡെറാഡൂണിലെ വാടകവീട്ടില്‍ ഷുക്കൂറിനെ കസേരയോടു ചേര്‍ത്തു കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദനമാരംഭിച്ചെന്നു ഡെറാഡൂണ്‍ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. മര്‍ദനം ഓഗസ്റ്റ് 28 വരെ തുടര്‍ന്നിട്ടും ബിറ്റ്‌കോയിന്‍ വ്യാപാര അക്കൗണ്ട് ലഭിച്ചില്ല. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായി. ഷുക്കൂറിന് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ തുക ലഭിക്കാതെ പോകുമെന്ന ഭീതിയില്‍ ഇവരില്‍ അഞ്ച് പേര്‍ ചേര്‍ന്ന് രാത്രിയോടെ ആശുപത്രിയില്‍ കൊണ്ടുപോയി. നഗരത്തിലെ ഒരു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഷുക്കൂറിന് മരണം സംഭവിച്ചതായി അറിയിച്ചു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി, മരിച്ചതായി സ്ഥിരീകരിച്ചു.

ആശുപത്രി പരിസരത്തെ പാര്‍ക്കിങ് മേഖലയിലുണ്ടായിരുന്ന കാറില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് ഇവര്‍ ഡല്‍ഹിയിലേക്കു പോകാന്‍ ബസില്‍ കയറി. ആശുപത്രി അധികൃതരില്‍നിന്നു മരണം സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ നിന്ന് ഷുക്കൂറിന്റെ കേരളത്തിലെ മേല്‍വിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് ഡെറാഡൂണ്‍ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേരെയും പിടികൂടുകയായിരുന്നു.

തന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ആഷിഖിനെ പോലും കാശിനോടുള്ള ആര്‍ത്തി മൂത്ത് അബ്ദുള്‍ ഷുക്കൂര്‍ വഞ്ചിച്ചുവെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയത്. തന്റെ ബിറ്റ്കോയിന്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ് ഷുക്കൂര്‍ ആഷിഖിനെ വിശ്വസിപ്പിച്ചത്. താന്‍ സ്വന്തമായി ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്യാന്‍ പോവുകയാണെന്നും നുണ പറഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ ഇതല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും ഷുക്കൂര്‍ ആഷിഖിനെ വിശ്വസിപ്പിച്ചു. ഷുക്കൂര്‍ പറഞ്ഞത് പൂര്‍ണമായി വിശ്വസിക്കാന്‍ ആഷിഖും കൂട്ടരും തയ്യാറായില്ല. ഷുക്കൂറിന്റെ ബിറ്റ്കോയിന്‍ അക്കൗണ്ടിന്റെ പാസ് വേഡ് തേടിപ്പിടിക്കാന്‍ അവര്‍ തീരുമാനിച്ചു.

ഷുക്കൂറിന്റെ അക്കൗണ്ടില്‍ ഇപ്പോഴും കോടികളുണ്ടെന്നും പാസ് വേഡ് കിട്ടിയാല്‍ അത് തങ്ങള്‍ക്ക് കൈക്കലാക്കാമെന്നും ആഷിഖ് കണക്കുകൂട്ടി. ഇതോടെ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ബലമായി പാസ് വേഡ് കൈക്കലാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category