1 GBP = 93.35 INR                       

BREAKING NEWS

നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കള്‍; നെഹ്റുവിന്റെ മകളും കൊച്ചുമകനും പിന്‍തലമുറയും എങ്ങനെ ഗാന്ധിയായെന്ന് വ്യക്തമാക്കണം; ഇന്ദിരയുടെ ഭര്‍ത്താവ് ഗാന്ധിയാണെന്ന് അറിയാതെ ദേവികുളം എംഎല്‍എയുടെ വിവരക്കേട് വിളിച്ചു പറയല്‍: രാജേന്ദ്രനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

മൂന്നാര്‍: നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന് ദേവികുളം എംഎല്‍എ. എസ്.രാജേന്ദ്രന്‍. നെഹ്റുവിന്റെ മകളും കൊച്ചുമകനും പിന്‍തലമുറയും എങ്ങനെ ഗാന്ധിയായെന്ന് വ്യക്തമാക്കണമെന്നും എംഎല്‍എ. ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയാണെന്ന് അറിയാതെയാണ് ദേവികുളം എംഎല്‍എയുടെ വിവരക്കേട് വിളിച്ചു പറയല്‍. പൊതുവിജ്ഞാനം ഇല്ലാത്ത രാജേന്ദ്രന്‍ എംഎല്‍എയുടെ വിവരക്കേട് കേട്ടവരില്‍ എല്ലാം ചിരി പടര്‍ത്തിയിരിക്കുകയാണ്. അതേസമയം നെഹ്റു കുടുംബത്തെ മോഷ്ടാക്കളായി ചിത്രീകരിച്ച ആര്‍. രാജേന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്ന നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കളെന്നാണ് ദേവികുളം എംഎല്‍എ. എസ്.രാജേന്ദ്രന്‍ ആരോപിച്ചത്. മോഷണം നടത്തിയ കുടുംബത്തിന്റെ അണികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തൊട്ടതിനും പിടിച്ചതിനും ഇടതുപക്ഷസര്‍ക്കാരിനെയും നേതാക്കളെയും വിമര്‍ശിക്കുന്നതെന്നും എംഎല്‍എ. പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് സിപിഎം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണില്‍ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് എംഎല്‍എ.യുടെ വിവാദപരാമര്‍ശം.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യപ്രധാനമന്ത്രിയാണ് ജവാഹര്‍ലാല്‍ നെഹ്റു. ഈ പരമ്പരയില്‍പ്പെട്ടവരാണ് ഇന്ദിരമുതല്‍ രാഹുല്‍, പ്രിയങ്ക വരെയുള്ളവര്‍. എന്നാല്‍ ഇവരുടെ പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു? നെഹ്റുവിന്റെ പേരിനൊപ്പം ഗാന്ധിയുണ്ടോ? ഗാന്ധിയുമായി ബന്ധമില്ലാത്തവര്‍ പേരിനൊപ്പം ഗാന്ധി ഉപയോഗിക്കുന്നതെന്തിനെന്ന് കോണ്‍ഗ്രസുകാര്‍ വെളിപ്പെടുത്തണം. അതിനര്‍ഥം, ഈ കുടുംബം പരമ്പരാഗതമായി മോഷ്ടാക്കളാണെന്നാണ്- എന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.

സംഭവം അക്ഷരാര്‍ത്ഥത്തില്‍ കേട്ടവരില്‍ എല്ലാം ചിരി പടര്‍ത്തി. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മകള്‍ ആണെങ്കിലും ഇന്ദിരാ ഗാന്ധി ഫിറോസ് ഗാന്ധിയുടെ ഭാര്യയാണെന്ന അറിവില്ലാതെയായിരുന്നു രാജേന്ദ്രന്‍ എംഎല്‍എയുടെ പ്രസംഗം. ഫിറോസ് ഗാന്ധിയില്‍ നിന്നാണ് പിന്നീട് ഭാര്യയും മക്കളും കൊച്ചു മക്കളുമെല്ലാം ഗാന്ധി എന്ന പേര് സ്വീകരിച്ചതെന്ന അറിവ് പോലും ഇല്ലാതെ ആയിരുന്നു ദേവികുളം എംഎല്‍എയുടെ പ്രസംഗം കത്തി കയറിയത്. എന്തായാലും എംഎല്‍എയുടെ വിവരക്കേട് പുറത്തായതിന് പിന്നാലെ നെഹ്റു കുടുംബത്തെ കള്ളന്മാരെന്ന് അധിക്ഷേപിച്ച രാജേന്ദ്രനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category