നെയ്യാറ്റിന്‍കര: ഫ്ളോട്ടുകളും വാദ്യമേളങ്ങളും മാര്‍ഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി ലത്തീന്‍ സമുദായക്കാര്‍ നെയ്യാറ്റിന്‍കരയെ ഉത്സവ ലഹരിയിലാക്കി. നെയ്യാറ്റിന്‍കര സമീപ കാലത്തെങ്ങും ദര്‍ശിക്കാത്ത ജനസഞ്ചയമാണ് ഇന്നലെ റാലിയിന്‍ പങ്കെടുക്കാനായി എത്തിയത്. സമനീതി, അധികാരത്തില്‍ പങ്കാളിത്തം എന്ന മുദ്രാവാക്യവുമായി നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച ലത്തീന്‍ സമുദായസംഗമം അക്ഷരാര്‍ത്ഥത്തില്‍ ശക്തി തെളിയിക്കുന്നതായി. അരലക്ഷത്തോളംപേര്‍ അണിനിരന്ന പടുകൂറ്റന്‍ റാലി നെയ്യാറ്റിന്‍കര പട്ടണത്തില്‍ നടന്ന ഏറ്റവും വലിയ റാലിയായി.
ആറുമണിക്കൂര്‍ അക്ഷരാര്‍ത്ഥത്തില്‍ നെയ്യാറ്റിന്‍കര പട്ടണത്തെ നിശ്ചലമാക്കി വെള്ളയും മഞ്ഞയും നിറത്തിലുള്ള പതാകകളും നീലയും മഞ്ഞയും നിറത്തിലുള്ള കെഎല്‍സിയെ പതാകകളുമായി ലത്തീന്‍ കത്തോലിക്കര്‍ അണി നിരന്നപ്പോള്‍ ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി. നെയ്യാറ്റിന്‍കരയില്‍ സമീപകാലത്തൊന്നും ദര്‍ശിക്കാത്ത ജനസഞ്ചയമാണ് റാലിയില്‍ പങ്കെടുക്കാനായി എത്തിയത്. കെ.എല്‍.സി.എ. സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചാണ് നെയ്യാറ്റിന്‍കര നഗരസഭാ സ്റ്റേഡിയത്തില്‍നിന്നു റാലി തുടങ്ങിയത്.
കെ.എല്‍.സി.എ. സംസ്ഥാന സമ്മേളന പ്രതിനിധികളും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ വിശ്വാസികളും മറ്റു രൂപതകളില്‍നിന്നുള്ള വിശ്വാസികളും റാലിയില്‍ അണിനിരന്നു. മൂന്ന് മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്ത റായിലിയുടെ മുന്‍ നിരയില്‍ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ കെഎല്‍സിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണി നരന്നപ്പോള് റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുന്‍നിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോള്‍ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടര്‍ന്നു.
അണമുറിയാതെയാണ് റാലി സമുദായസംഗമം നടക്കുന്ന നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് കവലയില്‍ അക്ഷയ വാണിജ്യസമുച്ചയ അങ്കണത്തിലേക്ക് ഒഴുകിയത്. ഫ്ളോട്ടുകള്‍, വാദ്യമേളം, മാര്‍ഗംകളി, തിരുവാതിര, ചവിട്ടുനാടകം എന്നിവ റാലിക്കു കൊഴുപ്പേകി. നെയ്യാറ്റിന്‍കര സ്റ്റേഡിയത്തില്‍നിന്നു പൊതുസമ്മേളന വേദിയായ അക്ഷയ വാണിജ്യസമുച്ചയത്തിലേക്കു അണമുറിയാതെ റാലി നീങ്ങി. വൈകീട്ട് മൂന്നിന് തുടങ്ങിയ റാലി മണിക്കൂറുകള്‍ക്കു ശേഷമാണ് അവസാനിച്ചത്.
നഗരത്തിലേയ്ക്കുള്ള വാഹനഗതാഗതം പൂര്‍ണമായി നിയന്ത്രിച്ച ശേഷമാണ് റാലി നടന്നത്. റാലിയില്‍ ലത്തീന്‍ കത്തോലിക്കാ സമുദായം ഉയര്‍ത്തുന്ന വിവിധ ആവശ്യങ്ങള്‍ പ്ലക്കാര്‍ഡുകളില്‍ എഴുതി വിശ്വാസികള്‍ റാലിയില്‍ ഉയര്‍ത്തിക്കാട്ടി. പടുകൂറ്റന്‍ റാലി കാരണം നെയ്യാറ്റിന്‍കര നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ബാലരാമപുരം, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളില്‍വെച്ച് വാഹനഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.
രൂപതയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള പ്ളോട്ടുകളും, ഇടവകകളില്‍ നിന്നുള്ള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വര്‍ണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
കെഎല്‍സിഎ രൂപത പ്രസിഡന്റ് ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ എംഎല്‍എ മാരായ എം.വിന്‍സെന്റ് കെ.എസ്.ശബരീനാഥന്, ടി.ജെ.വിനോദ്, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുന്‍ എംഎല്‍എ ആര് സെല്‍വരാജ്, കൊച്ചി മുന്‍ മേയര്‍ ടോണി ചെമ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു
ലത്തീന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയമിക്കാത്തത് രഹസ്യ അജന്‍ഡയുടെ ഭാഗമാണെന്ന് നെയ്യാറ്റിന്‍കര രൂപതാ അധ്യക്ഷന്‍ വിന്‍സെന്റ് സാമുവല്‍ ആരോപിച്ചു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്(കെ.എല്‍.സി.എ.) സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചു നടന്ന സമുദായ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ വിഷയങ്ങള്‍ക്കുപോലും കമ്മിഷനെ നിയമിച്ച് പഠിക്കാന്‍ താത്പര്യം കാട്ടുകയാണ് സര്‍ക്കാര്‍. അപ്പോഴാണ് ഒരു സമുദായത്തിന്റെ മുഴുവന്‍ ആവശ്യത്തോട് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നത്. പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്.
മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കു സംവരണാനുകൂല്യം നേടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലില്‍ ഏര്‍പ്പെടുന്ന സമുദായത്തോട് സര്‍ക്കാര്‍ അവഗണന കാട്ടുകയാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന മുന്നാക്കക്കാര്‍ക്കു വിദ്യാഭ്യാസരംഗത്ത് പത്ത് ശതമാനം സംവരണം നല്കുമ്പോള് ലത്തീന്‍ സമുദായത്തിന് ഒരു ശതമാനമാണ് സംവരണം നല്‍കുന്നത്. വിദ്യാഭ്യാസരംഗത്ത് നാല് ശതമാനം സംവരണം ലത്തീന്‍ സമുദായത്തിനു ലഭിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

ലത്തീന്‍ സമുദായത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രൂപത ബിഷപ്പുമാര്‍ നല്കുന്ന സാക്ഷ്യപത്രം അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടി നീതിനിഷേധമാണ്. സമുദായ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിനുള്ള വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തില്‍ ഇരയായവര്‍ക്കുള്ള ധനസഹായം പൂര്‍ണമായും നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഓഖി പുനരധിവാസം ഇരുപത് ശതമാനംപോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ കുറ്റപ്പെടുത്തി.
കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായി. രൂപത പ്രസിഡന്റ് ഡി.രാജു സ്വാഗതം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യാതിഥിയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി., വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, എംഎല്‍എ.മാരായ എം.വിന്‍സെന്റ്, കെ.എസ്.ശബരീനാഥന്, ടി.ജെ.വിനോദ്, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, നഗരസഭാധ്യക്ഷ ഡബ്ല്യു.ആര്.ഹീബ, കെ.വി.തോമസ്, ഷാജി ജോര്‍ജ്, ഷെറി ജെ.തോമസ്, റവ. ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 15 ഇന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ അവകാശപത്രിക ജനപ്രതിനിധികള്‍ക്കു കൈമാറി. സമാപനസമ്മേളനത്തിന്റെ ഭാഗമായി അരലക്ഷത്തോളംപേര്‍ പങ്കെടുത്ത റാലിയും നടന്നു.
ലത്തീന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രന്
നെയ്യാറ്റിന്‍കര: ലത്തീന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ലത്തീന്‍ സമുദായസംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീന്‍ സമുദായത്തിന്റെ 15 ഇന ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യും. സര്‍ക്കാരിനു സാധ്യമായ കാര്യങ്ങളില്‍ നടപടി സ്വീകരിക്കും. ഓഖി ദുരന്തത്തില്‍ മരിച്ചവരോ, കാണാതായവരോ ആയ മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇരുപതു ലക്ഷം രൂപ വീതമാണ് വിതരണംചെയ്തത്. രണ്ടു ലക്ഷം രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പത്തുലക്ഷം വീതം ഭവനനിര്‍മ്മാണത്തിനായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്കുന്ന നടപടി അവസാനഘട്ടത്തിലാണ്. 3.6 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി അടുത്തമാസം ഉദ്ഘാടനം ചെയ്യും. ഓഖി ദുരന്തത്തില്‍ ഇനിയെന്തെങ്കിലും കാര്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കാനുണ്ടെങ്കില്‍ അക്കാര്യം വകുപ്പു മന്ത്രിയുമായി കൂടിയാലോചിച്ചു നടപ്പാക്കും. ഇക്കാര്യത്തില്‍ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുള്ള പരാതി നേരില്‍ക്കണ്ട് ചോദിച്ചറിയുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ