1 GBP = 93.35 INR                       

BREAKING NEWS

ആറേകാലിന് വാഹനം ഒതുക്കി വെറ്റിനറി ഡോക്ടര്‍ പോയപ്പോള്‍ തുടങ്ങിയ ആസൂത്രണം; ടയറിന്റെ കാറ്റ് അഴിച്ചു വിട്ട് കാത്തിരുന്നത് രണ്ടര മണിക്കൂറോളം; ഒന്‍പത് മണിക്ക് തിരിച്ചെത്തിയ യുവതിയെ സഹായിക്കാന്‍ കൂടിയത് ബലാത്സംഗത്തിനും; അപരിചിതരുടെ മട്ടും ഭാവവും ഭയപ്പെടുത്തുന്നുവെന്ന് സഹോദരിയോട് പറഞ്ഞത് നിര്‍ണ്ണായകമായി; പഞ്ചര്‍ ഒട്ടിക്കാന്‍ പോകുമ്പോള്‍ നല്‍കിയ നമ്പരിലേക്ക് പേടികാരണം വിളിച്ചത് തുമ്പായി; തെലുങ്കാനയില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ച് കൊന്ന നരാധമന്മാര്‍ക്ക് ഇനി അതിവേഗ വിചാരണ

Britishmalayali
kz´wteJI³

ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ പ്രതിഷേധവും വ്യാപകമാകുന്നു. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നല്‍കി വനിതാ ഡോക്ടറെ ഇവര്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു. അങ്ങനെ രാജ്യത്തിന്റെ കണ്ണീരോര്‍മ്മയായി ഡോക്ടര്‍ മാറി. ഇതില്‍ പ്രതിഷേധിക്കാന്‍ ക്ഷേത്രം അടച്ചിട്ടതും ചര്‍ച്ചയാകുകയാണ്. തെലങ്കാനയിലെ ചില്‍ക്കുര്‍ ബാലാജി ക്ഷേത്രമാണ് ഞായറാഴ്ച 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടത്. ഈ സമയത്ത് ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഭക്തര്‍ പുറത്തുനിന്ന സമയത്ത് ക്ഷേത്രത്തില്‍ പൂജാരിമാര്‍ ചേര്‍ന്ന് സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന, 'മഹാ പ്രദക്ഷിണം' നടത്തി. അങ്ങനെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.

വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തിയേഴുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നല്‍കിയാണ് പീഡനത്തിന് സാഹചര്യമുണ്ടാക്കിയത്. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു പ്രതികള്‍ കളി തുടങ്ങിയത്. എല്ലാവരും ചേര്‍ന്ന് ആലോചിച്ച് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. ഇതാണ് കൊലയാളികള്‍ക്കും പീഡകര്‍ക്കും വിനയായത്.

അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാര്‍ക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്. അങ്ങനെ പ്രതികളിലേക്ക് പൊലീസ് എത്തി. ഇതിനൊപ്പം അവസാന ഫോണ്‍ കോളും നിര്‍ണ്ണായകമായി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വെറ്ററിനറി ഡോക്ടറുടെ ഫോണില്‍ നിന്ന് പോയ അവസാന ഫോണ്‍ കോളും കൊലപാതകിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചു.

കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് എന്ന ആരിഫിന് മരണത്തിന് തൊട്ടുമുമ്പ് ഡോക്ടര്‍ ഫോണ്‍ ചെയ്തിരുന്നു. ഇതിന് ശേഷം ഡോക്ടറുടെ ഫോണില്‍ നിന്ന് മറ്റ് കോളുകള്‍ പോയിരുന്നുമില്ല. ഇതാണ് പൊലീസിന് തുമ്പായത്. ഡോക്ടറുടെ സ്‌കൂട്ടര്‍ സ്വയം പഞ്ചറാക്കിയ ശേഷം നന്നാക്കാനായി കൊണ്ടുപോകുമ്പോള്‍ വിശ്വാസ്യത നേടിയെടുക്കാനായി ആരിഫ് തന്റെ മൊബൈല്‍ നമ്പര്‍ ഡോക്ടര്‍ക്ക് കൈമാറിയിരുന്നു. രാത്രി ഏകദേശം 9.20 ആയിരുന്നു സമയം. പതിനഞ്ച് മിനിട്ടിന് ശേഷം സ്‌കൂട്ടറുമായി ആരിഫ് തിരികെ എത്താതിരുന്നതോടെ ഡോക്ടര്‍ ആരിഫിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടത്. ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പീഡകരെ കുടുക്കിയത്.

ടോള്‍ ബൂത്തിനരികെ ലോറി പാര്‍ക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂരപീഡനം നടന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നതാണ് രാജ്യത്തിന്റെ പൊതു വികാരം. അതിനിടെ കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു. എങ്ങനെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല. സര്‍ക്കാര്‍ ഭാഗത്തു നിന്ന് എല്ലാ സഹായവും കുടുംബത്തിനു നല്‍കും. അക്രമികളുടെ ശിക്ഷാ നടപടികള്‍ പരമാവധി വേഗത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

27 വയസുകാരിയായ വെറ്ററിനറി ഡോക്ടറെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category