1 GBP = 93.35 INR                       

BREAKING NEWS

ലണ്ടനു മുകളില്‍ പ്രതികരിക്കാതെ ഇസ്രായേല്‍ വിമാനം; ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറന്ന് ഉയര്‍ന്നത് രണ്ട് സൂപ്പര്‍ സോണിക് യുദ്ധവിമാനങ്ങള്‍; യുദ്ധഭീതിയില്‍ വിറച്ച് ലണ്ടന്‍ മുതല്‍ ബ്രൈറ്റന്‍ വരെയുള്ളവര്‍; ഒരു വിമാനം ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ കഥ

Britishmalayali
kz´wteJI³

ഇംഗ്ലീഷ് തലസ്ഥാനമായ ലണ്ടന് മുകളിലെ ആകാശത്തില്‍ യാതൊരു പ്രതികരണവുമില്ലാതെ അഥവാ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം പുലര്‍ത്താതെ  ഒരു ബോയിംഗ് 767 ഇസ്രായേല്‍ വിമാനം പ്രത്യക്ഷപ്പെട്ടത് കടുത്ത ഭീതിയുണ്ടാക്കി. ഈ വിമാനത്തെ പ്രതിരോധിക്കാനെന്നോണം ലിന്‍കോളിന്‍ഷെയറിലെ ആര്‍എഎഫ് കോനിന്‍ഗ്സ്ബിയില്‍ നിന്നും വിമാനങ്ങളെ അയച്ചതോടെ ലണ്ടന്‍ മുതല്‍ ബ്രൈറ്റന്‍ വരെയുള്ള ആകാശത്ത് ഇടിമുഴക്കത്തിന്റെ ശബ്ദമുണ്ടാവുകയും തദ്ദേശവാസികളെല്ലാം യുദ്ധ ഭീതിയിലാവുകയും ചെയ്തിരുന്നു. എയര്‍ക്രാഫ്റ്റ് ഫെറിയിംഗ് കമ്പനി ഈ വിമാനങ്ങളെ വിറ്റയാളില്‍ നിന്നും വാങ്ങിയ ആളുടെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടപ്പോഴാണ് ഏവര്‍ക്കും ശ്വാസം നേരെ വീണത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭ്രമജനകമായ സംഭവം അരങ്ങേറിയിരിക്കുന്നത്. തന്റെ വിമാനത്തിന് ഇടത് വശത്തായി ആര്‍എഎഫ് വിമാനങ്ങള്‍ പറക്കുന്നത് കണ്ട് തനിക്ക് ഹൃദയാഘാതം വരുന്നത് പോലെ തോന്നിയെന്നാണ് ഇസ്രായേലില്‍ നിന്നുള്ള ബോയിംഗ് 767 വിമാനത്തിന്റെ പൈലറ്റായ സ്റ്റീവന്‍ ജിയോര്‍ഡാനോ പിന്നീട് ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്. തുടര്‍ന്ന് തങ്ങള്‍ ലാന്‍ഡിംഗ് ലൈറ്റുകള്‍ തെളിക്കുകയും ഗാര്‍ഡുമായി റേഡിയോ കോണ്‍ടാക്ടുണ്ടാക്കുകയും ചെയ്തിരുന്നുവെന്നും സ്റ്റീവന്‍ പറയുന്നു. ഇതിന് പുറമെ ലണ്ടന്‍ കണ്‍ട്രോളുമായും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തന്റെ വിമാനത്തിന്റെ റേഡിയോ സിഗ്‌നലിന്  പ്രശ്നമുണ്ടായിരുന്നുവെന്നും അതാണ് പ്രതികരിക്കാതിരുന്നതെന്നും ലണ്ടന്‍ കണ്‍ട്രോളിനെ പറഞ്ഞ് മനസിലാക്കാന്‍ തനിക്ക് പത്ത് മിനുറ്റ് വേണ്ടി വന്നുവെന്നാണ് യുഎസ് മറൈന്‍ കോര്‍പ്സ് റിസര്‍വിസ്റ്റിലെ മുന്‍ പൈലറ്റ് കൂടിയായ സ്റ്റീവന്‍ പറയുന്നത്. തന്റെ വിമാനത്തെ പ്രതിരോധിക്കാനായി ആര്‍എഎഫ് കാട്ടിയ കടുത്ത ജാഗ്രതയെയും വേഗതയെയും സ്റ്റീവന്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ആര്‍എഫ് വിമാനങ്ങളുടെ ശബ്ദം കേട്ട് ലണ്ടനിലെയും ഹോം കൗണ്ടികളിലെയും ആയിരക്കണക്കിന് പേരാണ് ഞെട്ടിത്തരിച്ച് പോയത്.

വലിയ സ്ഫോടനമുണ്ടാകുന്നത് പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നാണ് ചിലര്‍ വെളിപ്പെടുത്തുന്നത്. ആര്‍എഎഫ് വിമാനങ്ങള്‍ പറക്കുന്നതിന്റെ സ്വരമാണിതെന്ന് ജനത്തെ പറഞ്ഞ് മനസിലാക്കാന്‍ മെട്രൊപൊളിറ്റന്‍പോലീസ് പാടുപെട്ടിരുന്നു. യുകെയുടെ ക്യുക്ക് റിയാക്ഷന്‍ അലേര്‍ട്ട് അനുസരിച്ചാണ് ഇന്നലെ കണ്ട് വിമാനത്തെ തങ്ങള്‍ പിന്തുടര്‍ന്നതെന്നാണ് ആര്‍എഫ് വക്താവ് വിശദീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ വിമാനം യാതൊരു വിധ ആശയവിനിമയവും പുലര്‍ത്താതെ യുകെയുടെ ആകാശത്തിലൂടെ പറന്നതിനെ തുടര്‍ന്നാണ് ഇതിനെ പിന്തുടരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. കാര്യം കുഴപ്പമില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ആര്‍എഎഫ് വിമാനങ്ങള്‍ ബേസിലേക്ക് തന്നെ മടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category