1 GBP = 93.35 INR                       

BREAKING NEWS

ബ്ലാക്ക് ഫ്രൈഡേ ആരവം തീരും മുമ്പ് സൈബര്‍ മണ്‍ഡേയെത്തി; ഓണ്‍ലൈനില്‍ ഡിസ്‌കൗണ്ട് സ്ലോട്ടുകളുടെ പൂരം; ചില തകര്‍പ്പന്‍ ഡിസ്‌കൗണ്ട് ഡീലുകള്‍ അറിയാം

Britishmalayali
kz´wteJI³

ബ്ലാക്ക് ഫ്രൈഡേക്ക് ദിവസങ്ങള്‍ മുമ്പേ ആരംഭിച്ച ഡിസ്‌കൗണ്ട് മേള ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞിട്ടും ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നിരുന്നു. അതിന്റെ ആരവം തീരും മുമ്പ് ഇപ്പോഴിതാ സൈബര്‍ മണ്‍ഡേയും എത്തിയിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് ഓണ്‍ലൈനില്‍ ഡിസ്‌കൗണ്ട് സ്ലോട്ടുകളുടെ പൊടിപൂരമാണ് നടന്ന് കൊണ്ടിരിക്കുന്നത്. സൈബര്‍ മണ്‍ഡേയോട് അനുബന്ധിച്ച് ലഭിക്കുന്ന ചില തകര്‍പ്പന്‍ ഡീലുകളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ക്രിസ്മസിന് മുന്നോടിയായി കസ്റ്റമര്‍മാരെ പരമാവധി ഷോപ്പിംഗ് ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈബര്‍ മണ്‍ഡേ ഓഫറുകളുമായി വിവിധ റീട്ടെയിലര്‍മാര്‍ മത്സരിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ബ്രിട്ടീഷ് ഭീമന്‍മാരായ എം ആന്‍ഡ് എസ്, ഹാല്‍ഫോര്‍ഡ്സ്, ലേക്ക് ലാന്‍ഡ്, തുടങ്ങിവരെല്ലാം ഈ അവസരത്തില്‍ വമ്പന്‍ ഓഫറുകളുമായിട്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ചിലര്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റീട്ടെയില്‍ ഭീമനായ ആമസോണ്‍ ഈ അവസരത്തില്‍ നല്ല ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. എംആന്‍ഡ് എസില്‍ നിന്നും ഇപ്പോള്‍ പ്രെയ് ഏയ്ജ്ലെസ് ത്രോട്ട് ആന്‍ഡ് ഡികളക്ടേജ് ക്രീമിന്റെ 50 മില്ലി ബോട്ടില്‍ വാങ്ങുമ്പോള്‍ വെറും 20 പൗണ്ട് കൊടുത്താല്‍ മതി. സാധാരണവിലയേക്കാള്‍ അഞ്ച് പൗണ്ട് കുറവാണിത്. തൊലിപ്പുറത്തെ ചുളിവുകള്‍ മാറ്റി പ്രായം തോന്നിപ്പിക്കാത്ത ക്രീമാണിത്.
ഡോവിന്റെ ബോഡി ലോഷനും ഡ്രീമി ഹാന്‍ഡ് ക്രീമും വാങ്ങുമ്പോള്‍ നിലവില്‍ ആറ് പൗണ്ട് കൊടുത്താല്‍ മതി. ഇത് ഇപ്പോള്‍ 50 ശതമാനം  വിലക്കുറവിലാണ് ലോയ്ഡില്‍ വില്‍ക്കുന്നത്. ഫിലിപ്സിന്റെ വണ്‍ബ്ലേഡ് പ്രോ ഹൈബ്രിഡ് ട്രിമ്മര്‍ ആന്‍ഡ് ഷേവറിന് യഥാര്‍ത്ഥത്തില്‍ വില 50 പൗണ്ടിനടുത്ത് വരും. എന്നാല്‍ സൈബര്‍ മണ്‍ഡേ പ്രമാണിച്ച് ഇത് ഇപ്പോള്‍ 40 പൗണ്ടിന് വാങ്ങാന്‍ സാധിക്കും. ആമസോണ്‍ യുകെയില്‍ നിന്നാണിത് വാങ്ങാന്‍ സാധിക്കുന്നത്. അതു പോലെ തന്നെ 54.99 പൗണ്ട് വിലയുള്ള  ഓറല്‍-ബി സ്മാര്‍ട്ട് 6 ഇലക്ട്രിക് ടൂത്ത് ബ്രഷിന് 54.99 പൗണ്ട് മാത്രമേ നിലവില്‍ ആമസോണ്‍ യുകെയില്‍ നല്‍കേണ്ടതുള്ളൂ. ഇതിലൂടെ 25.61 പൗണ്ടാണ് ലാഭിക്കാനാവുന്നത്.

സൈബര്‍ മണ്‍ഡേയോട് അനുബന്ധിച്ച് തുണിത്തരങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണുള്ളത്. ലൈറ്റ് എംബെലിഷ്ഡ് റെഡ് ട്യൂണിക് നിലവില്‍ അമ്പത് ശതമാനം വിലക്കുറവില്‍ വെറും 29.50 പൗണ്ടിന് വാങ്ങാനാവും. പ്ലേസ്മെന്റ് ബീഡഡ് മാക്സി ഡ്രസിന് നിലവില്‍ 59.00 പൗണ്ട് കൊടുത്താല്‍ മതി. 61 പൗണ്ട് വിലകുറച്ചാണിത് വില്‍ക്കുന്നത്. ഡയാമാന്റെ നെക്ക് ട്യൂണിക് ഡ്രസിന് 50 ശതമാനം വില കുറച്ച് 34.50 പൗണ്ടിനാണ് വില്‍ക്കുന്നത്.ഫ്രഞ്ച് നേവി വെറിറ്റി ഡ്രസിന് നിലവില്‍ വില 90 പൗണ്ടാണ്. ഇതിലൂടെ 39 പൗണ്ടാണ് നമുക്ക് ലാഭിക്കാന്‍ സാധിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category