
ആര്‍ട്ടിക്കില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റുകള്‍ മൂലം എല്ല് തുളയ്ക്കുന്ന തണുപ്പായിരിക്കും ഡിസംബറില്‍ യുകെയില്‍ ഉണ്ടാക്കുകയെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് ജനുവരിയിലും ഫെബ്രുവരിയിലും താപനില മൈനസ് 14 വരെ ഇടിയുകയും ചെയ്യും. സൗത്ത് ഇംഗ്ലണ്ടില്‍ പോലും ഇക്കുറി 20 ദിവസങ്ങളില്‍ മഞ്ഞോ കനത്ത ഐസോ നിറയുമെന്നും പ്രവചനമുണ്ട്. ഇത്തരത്തില്‍ ഈ വിന്റര്‍ ബ്രിട്ടനില്‍ കടുത്തതായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഈ അവസരത്തില്‍ സ്കോട്ട്ലന്‍ഡിലും ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും 40 ദിവസത്തോളം മഞ്ഞും ഐസും വര്‍ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് വെതര്‍ കമ്പനിയിലെ മെറ്റീരിയോളജിക്കല്‍ ഓപ്പറേഷന്‍സ് തലവനായ ലിയോണ്‍ ബ്രൗണ്‍ പ്രവചിക്കുന്നത്. ഡിസംബറിലെ കടുത്ത തണുപ്പിന് പിന്നാലെ ഇതിലും ശക്തമായ മഞ്ഞ് ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ അനുഭവപ്പെടുമെന്നും തല്‍ഫലമായി താപനില വിവിധയിടങ്ങളില്‍ മൈനസ് 14 ഡിഗ്രി വരെ ഇടിയുമെന്നുമാണ് ബ്രൗണ്‍ പ്രവചിക്കുന്നത്. സ്കോട്ട്ലന്റില്‍ ഇപ്പോള്‍ മൈനസ് 10.3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില മെറ്റ് ഓഫീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വിന്ററിന് ശേഷം യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്.
പ്രതികൂലമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വെതര്‍ ഏജന്‍സി ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കോള്‍ഡ് വെതര്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പത് മുതലാണീ മുന്നറിയിപ്പ് നിലവില്‍ വരുന്നത്. ഇതിനെ തുടര്‍ന്ന് കടുത്ത കാലാവസ്ഥയുണ്ടാകാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നും ഇത് വീക്കെന്ഡിലുടനീളം തുടരുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലണ്ടിന്റെ വടക്കന്‍ പകുതിയില്‍ ഈ അവസരത്തില്‍ കടുത്ത ശൈത്യമായിരിക്കും അനുഭവപ്പെടുകയെന്നും ഈ അലേര്‍ട്ട് മുന്നറിയിപ്പേകുന്നു.
പകല്‍ സമയത്തെ താപനില പോലും ഒറ്റയക്കത്തിലായിരിക്കാനും സാധ്യതയേറെയാണ്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലായിരിക്കും താപനില ഏറ്റവും കൂടുതല്‍ ഇടിയുന്നത്. നോര്‍ത്ത് ഈസ്റ്റേണ്‍ തീരങ്ങളിലുടനീളം കടുത്ത രീതിയില്‍ ശൈത്യക്കാറ്റുകള് ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാത്രിയിലെ മഞ്ഞും മരവിപ്പിക്കുന്ന ഹിമപാതവും സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഈ അവസരത്തില്‍ അനുഭവപ്പെടുകയും അടുത്ത ശനിയാഴ്ച അസഹനീയമായ ശൈത്യമുള്ള ദിവസമായിത്തീരുകയും ചെയ്യും. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷെയര്‍, ഹംബര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ അതിശൈത്യമുണ്ടാകുമെന്ന യെല്ലേ വെതര്‍ അലേര്‍ട്ട് ബാധകമാകും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam