1 GBP = 93.35 INR                       

BREAKING NEWS

എലിസബത്ത് രാജ്ഞിയുടെ കുടുംബത്തില്‍ പിറന്നവര്‍ക്കെല്ലാം എന്തെങ്കിലും രാജപദവി നല്‍കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാന്‍ ചാള്‍സ് രാജകുമാരന്‍; വില്യമിനും ഹാരിക്കും ഭാര്യമാര്‍ക്കും മാത്രമായി രാജപദവികള്‍ നിയന്ത്രിക്കും; പരിഷ്‌കാരം ആന്‍ഡ്ര്യൂവിന്റെ പീഡന കേസിന്റെ പശ്ചാത്തലത്തില്‍

Britishmalayali
kz´wteJI³

താന്‍ ബ്രിട്ടീഷ് രാജാവായാല്‍ രാജകുടുംബത്തില്‍ പിറന്ന ഏവര്‍ക്കും രാജപദവി നല്‍കുന്ന ഇപ്പോഴത്തെ സമ്പ്രദായത്തിന് തടയിടുമെന്ന സൂചനയുമായി ചാള്‍സ് രാജകുമാരന്‍ രംഗത്തെത്തി. അതായത് തന്റെ മാതാവ് എലിസബത്ത് രാജ്ഞിയുടെ കുടുംബത്തില്‍ പിറന്നവര്‍ക്കെല്ലാം എന്തെങ്കിലും രാജപദവി നല്‍കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുമെന്നുറച്ചാണ് ചാള്‍സ് മുന്നോട്ട് പോകുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി തന്റെ മക്കളായ  വില്യമിനും ഹാരിക്കും അവരുടെ ഭാര്യമാര്‍ക്കും മാത്രമായി രാജപദവികള്‍ നിയന്ത്രിക്കാനാണ് ചാള്‍സ് ഒരുങ്ങുന്നത്. നിലവിലെ സംവിധാനം അനുസരിച്ച്  സകല മക്കളും കിരീടാവകാശി ശ്രേണിയില്‍ വരുന്ന ഏര്‍പ്പാട് നിര്‍ത്താന്‍ ചാള്‍സ് ഒരുങ്ങുന്നത് സഹോദരന്‍ ആന്‍ഡ്ര്യൂവിന്റെ പീഡന കേസിന്റെ പശ്ചാത്തലത്തിലാണ്.

ബാലപീഡകനായ ജെഫ്രി എപ്സ്റ്റെയിനുമായുളള ആന്‍ഡ്ര്യൂവിന്റെ വഴി വിട്ട ബന്ധം വെളിപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജപദവി അഥവാ യോര്‍ക്കിലെ ഡ്യൂക്ക് സ്ഥാനം രാജ്ഞി എടുത്ത് മാറ്റിയിരുന്നു. ഇത്തരത്തില്‍ രാജപദവികള്‍ ചുരുക്കം പേരിലേക്ക് ചുരുക്കുന്നതിനുള്ള നീക്കങ്ങള്‍ രാജകുടുംബത്തില്‍ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ആന്‍ഡ്ര്യൂവിന്റെ കേസ് ആ നീക്കത്തെ ഇപ്പോള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ചാള്‍സ് അച്ഛനായ പ്രിന്‍സ് ഫിലിപ്പിനെ സാന്‍ഡ്രിഗാമില്‍ പോയി കാണുകയും അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ രാജ്ഞി ഔദ്യോഗിക പദവിയൊഴിയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് ശേഷം ചാള്‍സിനെ രാജാവായി വാഴിക്കുന്നതിനുള്ള നീക്കങ്ങള്‍ രാജ്ഞി ആരംഭിച്ചിട്ടുമുണ്ട്.

ചാള്‍സ് ഇത്തരത്തില്‍ പ്രിന്‍സ് റീജന്റായി ചുമതലയേല്‍ക്കുന്നതോടെ അദ്ദേഹത്തിന് രാജകുടുംബത്തിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട അവസാന തീരുമാനമെടുക്കുന്നതിനും അധികാരം ലഭിക്കും. ഇതിനെ തുടര്‍ന്നായിരിക്കും രാജ പദവി നല്‍കുന്നത് പരിമിതപ്പെടുത്തുന്ന നടപടിയും അദ്ദേഹം നടപ്പിലാക്കുന്നത്. നിലവിലെ രാജകുടുംബം വളരെ വലുതാണെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിന്‍സ് ആന്‍ഡ്ര്യൂ കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രാജകുടുംബാംഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാന്യത ഉറപ്പിക്കണമെന്ന നിര്‍ദേശം പൊതുജനത്തില്‍ നിന്നുയരാന്‍ തുടങ്ങിയിട്ടുണ്ടെന്നും രാജപദവി ചുരുക്കം പേര്‍ക്ക് മാത്രം നല്‍കുക അതിനുള്ള ഒരു പോംവഴിയാണെന്നും കോര്‍ബിന്‍ നിര്‍ദേശിക്കുന്നു.

രാജകുടുംബം ചെറുതാക്കാനുള്ള ചാള്‍സിന്റെ നീക്കത്തെ ആന്‍ഡ്ര്യൂവിന്റെ കേസ് സഹായിക്കുമെന്നാണ് താന്‍ കരുതുന്നതെന്നാണ് റോയല്‍ സെന്‍ട്രലിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ബ്രിട്ടനി ബാര്‍ഗര്‍ അഭിപ്രായപ്പെടുന്നത്. കേസില്‍ അകപ്പെട്ട ആന്‍ഡ്രൂവിനെ രാജപദവിയില്‍ നിന്നും നീക്കംചെയ്തതിനെ നിരവധി പേര്‍ അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം രാജകീയ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ബാര്‍ഗര്‍ വെളിപ്പെടുത്തുന്നു. ചാള്‍സിനും അദ്ദേഹത്തിന്റെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും മാത്രം രാജപദവി നല്‍കിയാല്‍ മതിയെന്ന അഭിപ്രായപ്പെടുന്ന നിരവധി പേരുണ്ടെന്നും ബാര്‍ഗര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category