1 GBP = 93.35 INR                       

BREAKING NEWS

18 വയസില്‍ താഴെയു ള്ള കുട്ടികളാണെങ്കില്‍ കൂടി ഡിപ്പെന്റന്റ് വിസ നിഷേധിക്കപ്പെടാം; ഈ വിസ ലഭിക്കാനുള്ള വഴികളും തടസങ്ങള്‍ നീക്കാനുള്ള മാര്‍ഗങ്ങളും അറിയാം

Britishmalayali
kz´wteJI³

ജോലി ചെയ്യാനോ അല്ലെങ്കില്‍ എന്റര്‍പ്രണര്‍മാര്‍, ഇന്‍വെസ്റ്റര്‍മാര്‍, എന്നിങ്ങനെ നിക്ഷേപത്തിനോ, സ്പോണ്‍സേഡ് വര്‍ക്കര്‍മാര്‍  സോള്‍ റപ്രസെന്റേറ്റീവുമാര്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുകെയിലേക്ക് കുടിയേറുന്ന വിദേശികള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ട് വരാറുണ്ട്. ഇത്തരത്തില്‍ പാര്‍ട്ണര്‍, അല്ലെങ്കില്‍ ജീവിതപങ്കാളി , 18 വയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരെ കുടിയേറ്റക്കാര്‍ക്ക് കൊണ്ടു വരാന്‍ സാധിക്കുന്നുണ്ട്.

സാധാരണയായി ഇവരെ ഡിപ്പെന്റന്റ് വിസയിലാണ് ഇവിടേക്കെത്തിക്കാറുളളത്. ഇതിനായി കര്‍ക്കശമായ നിയമങ്ങളാണ് യുകെയിലുള്ളത്. ഇതിനാല്‍ ഡിപ്പെന്റന്റ് വിസ ലഭിക്കുന്നത് പഴയത് പോലെ അത്ര എളുപ്പമല്ലെന്നറിയുക. 18 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ കൂടി വിസ നിഷേധിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ഡിപ്പെന്റന്റ് വിസ ലഭിക്കാനുള്ള വഴികളും തടസങ്ങള്‍ നീക്കാനുള്ള മാര്‍ഗങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.
ഇമിഗ്രേഷന്‍ നിയങ്ങള്‍
പോയിന്റ്സ് ബേസ്ഡ് സിസ്റ്റം മൈഗ്രന്റ്സ് ആന്‍ഡ് അപെന്‍ഡിക്സ് ഡബ്ല്യൂ മൈഗ്രന്റ്സിന്റെ കുട്ടികള്‍ക്കുള്ള നിയമങ്ങള്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ പാര്‍ട്ട് എട്ടിലാണുള്ളത്. ഓവര്‍സീസ് ബിസിനസുകളുടെ സോള്‍ റപ്രസെന്റേറ്റീവ്സിന്റെ കുട്ടികള്‍ക്കുള്ള നിയമങ്ങള്‍ പാര്‍ട്ട് അഞ്ചിലാണുള്ളത്.

പാരഗ്രാഫ് 319എച്ച്(എഫ്) പ്രകാരം
(എഫ്) അപേക്ഷകന്റെ രണ്ട് പാരന്റുമാരും നിയമപരമായി യുകെയിലുള്ളവരും അല്ലെങ്കില്‍ വിസിറ്ററായി എത്തുന്നവരോ ആയിരിക്കണം. അല്ലെങ്കില്‍ എന്‍ട്രി ക്ലിയറന്‍സ് അല്ലെങ്കില്‍ ലീവ് ടു റിമെയിന്‍( വിസിറ്റര്‍ അല്ലെങ്കില്‍). അതേ സമയം അപേക്ഷിക്കുന്ന ആള്‍ അല്ലെങ്കില്‍ ഒരു പാരന്റ് യുകെയില്‍ നിയപരമായി ജീവിക്കുന്നവരും(വിസിറ്റര്‍ അല്ലെങ്കില്‍) മറ്റേ പാരന്റ് അപേക്ഷകനെ പോലെ എന്‍ട്രി ക്ലിയറന്‍സ് അല്ലെങ്കില്‍ ലീവ് ടു റിമെയിന്‍ (വിസിറ്റര്‍ അല്ലെങ്കില്‍)ലഭിച്ചവരായിരിക്കണം. താഴെപ്പറയുന്നവ ഇല്ലെങ്കിലാണിത് ബാധകമാകുന്നത്.
(1) പ്രസക്തമായ പോയിന്റ് ബേസ്ഡ് സിസ്റ്റം മൈഗ്രന്റ് അല്ലെങ്കില്‍ അപെന്‍ഡിക്സ് ഡബ്ല്യൂ വര്‍ക്കര്‍ അപേക്ഷകന്റെ സോള്‍ സര്‍വൈവിംഗ് പാരന്റ് അല്ലെങ്കില്‍
(2) മേല്‍പ്പറഞ്ഞവര്‍ക്ക് ഒറ്റയ്ക്ക് അപേക്ഷകന്റെ ഉത്തരവാദിത്വമില്ലെങ്കില്‍.
(3) അപേക്ഷ നിരസിക്കാതിരിക്കുന്നതിനും അപേക്ഷകന്റെ കെയറിനായി അനുയോജ്യമായ അറേഞ്ച്മെന്റുകള്‍ യുകെയില്‍ ചെയ്യുന്നതിനും വേണ്ടിയുള്ള ഗൗരവകരമായ അല്ലെങ്കില്‍ അനുയോജ്യമായ അല്ലെങ്കില്‍ മറ്റ് പരിഗണനകള്‍ കുടുംബപരിഗണനകളില്ലെങ്കില്‍.

ഈ ആവശ്യകതകള്‍ പാലിക്കാന്‍ ആരൊക്കെയാണ് ബുദ്ധിമുട്ടുകള്‍ നേരിടുന്നത്?
ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരം മുന്നോട്ട് വയ്ക്കുന്ന ഈ ആവശ്യകതകള്‍  നീതിപൂര്‍വകവും നേരായ രീതിയിലുള്ളവയുമാണ്. നിമയപരമായി യുകെയിലേക്ക് വരുന്ന രണ്ട് പാരന്റുമാര്‍ക്ക് തങ്ങളടുെ കുട്ടികളെ യുകെയിലേക്ക് കൊണ്ടു വരുന്നതിനെ പിന്തുണക്കുന്ന നിയമങ്ങളുമാണിവ. പിബിഎസ് മൈഗ്രന്റ് കുട്ടിയുടെ സോള്‍ സര്‍വൈവിംഗ് പാരന്റാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളൊന്നുമില്ല. എന്നാല്‍ സാമ്പ്രദായിക രീതിയിലല്ലാത്ത കുടുംബങ്ങള്‍ക്ക് കുട്ടികളെ കൊണ്ടു വരുന്നതിന് ചില തടസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട്.

തന്റെ എംപ്ലോയറെ ഒരു സോള്‍ റപ്രസെന്റേറ്റീവാക്കി യുകെയിലേക്ക് വന്ന ഒരു സ്ത്രീയ യുകെയ്ക്ക് പുറത്തുള്ള കുടുംബത്തിലെ കുട്ടികളുടെ അമ്മയാക്കി യുകെക്ക് പുറത്ത് നിന്നും ഒരു പിതാവ് തന്റെ കുട്ടികള്‍ക്കൊപ്പം യുകെയിലേക്ക് വരാനൊരുങ്ങുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാന്‍ സാധ്യതയേറെയാണ്. ഈ പുരുഷന്റെയും സ്ത്രീയുടെയും ബയോളജിക്കല്‍ ചൈല്‍ഡ് (ചൈല്‍ഡ് എ), ഈ സ്ത്രീക്ക് മുമ്പത്തെ ബന്ധത്തില്‍ പിറന്ന കുട്ടി (ചൈല്‍ഡ് ബി) എന്നിവര്‍ സഹിതം യുകെയിലേക്ക് വരുമ്പോള്‍ ചൈല്‍ഡ് ബിക്ക് ഡിപ്പെന്റന്റ് വിസ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടാകും.

ചൈല്‍ഡ് ബിയെ ഈ കുടുംബത്തിന്റെ ഭാഗമായി കാണുന്നതിന് നിലവിലുള്ള നിയമപ്രകാരം പ്രയാസങ്ങള്‍ നേരിടുമെന്നുറപ്പാണ്. ചൈല്‍ഡ് ബിയുടെ ബയോളജിക്കല്‍ പിതാവ് ഇവര്‍ക്കൊപ്പം വരുന്ന കേസുകളിലും അത്തരക്കാര്‍ക്ക് ഡിപ്പെന്റന്റ് വിസ നിഷേധിക്കപ്പെടാം. അദര്‍ പാരന്റിന് കുട്ടിക്കൊപ്പം യുകെയിലേക്ക് മറ്റേ കുടുംബത്തിനൊപ്പം യുകെയിലേക്ക് വരുന്നതിന് ഡിപ്പെന്റന്റ് വിസ നിഷേധിക്കപ്പെടാം.ചില കേസുകളില്‍ കുട്ടികളുടെ സ്‌കൂള്‍ പഠനത്തിന്റെ സൗകര്യം കണക്കിലെടുത്ത് മറ്റേ പാരന്റിനെ കാത്ത് നില്‍ക്കാതെ ഒരു പാരന്റ് കുട്ടിക്കൊപ്പം യുകെയിലെത്താറുണ്ട്.

ഈ തീരുമാനത്തെ രാജ്യത്തെ ഡിപ്പെന്റന്റ് വിസ നിയമം അംഗീകരിക്കുന്നില്ല. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അവര്‍ നേരിടേണ്ടിയും വരും. ഇതൊഴിവാക്കുന്നതിനായി രണ്ട് പാരന്റുമാരും ഒരുമിച്ച് കുട്ടിക്കൊപ്പം യുകെയിലെത്തുകയോ അല്ലെങ്കില്‍ രണ്ട് പേരും ഒരുമിച്ച് അപേക്ഷിക്കുകയോ ചെയ്യണം. എന്നാല്‍ ടയര്‍ 4 (ചൈല്‍ഡ്) സ്റ്റുഡന്റ്സിന്റെ കാര്യത്തില്‍ രണ്ട് പാരന്റുമില്ലാതെ കുട്ടിക്ക് യുകെയിലെത്താന്‍ അനുവാദമുണ്ട്. എന്നാല്‍ ഇവിടെ കുട്ടിയുടെ കെയര്‍ അറേഞ്ച്മെന്റുകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം.

ഇത്തരം കേസുകളില്‍ എന്താണ് ചെയ്യേണ്ടത്?
ഇത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുകളൊഴിവാക്കുന്നതിനായി മൂന്ന് മാര്‍ഗങ്ങളാണ് പ്രധാനമായുമുള്ളത് അവ താഴെക്കൊടുക്കുന്നു.

1- രണ്ട് പാരന്റുമാരും അപേക്ഷിക്കുക
രണ്ട് പാരന്റുമാരും കുട്ടിക്കൊപ്പം യുകെയിലേക്ക് വരുന്നതിനായി അപേക്ഷിക്കുകയെന്നതാണ് ഇതില്‍ ഒന്നാമത്തെ മാര്‍ഗം. അതായത് ഇതിലൊരാള്‍ യുകെയില്‍ ദീര്‍ഘകാലം ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ ഒരുമിച്ച് അപേക്ഷിക്കുക. പാരഗ്രാഫ് 319 ഇ പ്രകാരം ഡിപ്പെന്റന്റ് സ്പൗസ് ഒരു നിശ്ചിത കാലം യുകെയില്‍ ജീവിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്ന ഇളവാണ് ഇത്തരം കേസുകളില്‍ തുണയാകുന്നത്. തന്റെ പാര്‍ട്ണര്‍ യുകെയിലുള്ള സമയത്ത് ആ വ്യക്തിക്കൊപ്പം യുകെയില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന ആവശ്യകത മാത്രമാണ് ഇത്തരം കേസുകളില്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്ന ഏക കാര്യം. തന്റെ യുകെയിലുള്ള കുടുംബത്തെ കാണാന്‍ ഹ്രസ്വസന്ദര്‍ശനം നടത്തുന്നവര്‍ക്ക് ഈ ഓപ്ഷന്‍ പ്രയോജനപ്പെടുത്താം.

2- ഗൗരവകരമായതോ അല്ലെങ്കില്‍ നിര്‍ബന്ധിത കുടുംബ അല്ലെങ്കില്‍ മറ്റേതെങ്കിലും പരിഗണനകള്‍
ഈ നിയമങ്ങള്‍ പ്രകാരം ഒരു കുട്ടിയുടെ സോള്‍ റെസ്പോണ്‍സിബിലിറ്റി ഇല്ലാത്ത ഒരു പാരന്റിനും കുട്ടിയെ യുകെയിലേക്ക് കൊണ്ടു വരാന്‍ സാധിക്കും. എന്നാല്‍ ഇതിനായി ചില നിബന്ധനകളുണ്ട്. ഗൗരവകരമായതോ അല്ലെങ്കില്‍ കുടുംബപരമായതോ അല്ലെങ്കില്‍ മറ്റേതെങ്കിലും പരിഗണനകള്‍ മൂലമോ അപേക്ഷ നിരസിക്കാന്‍ സാധിക്കാത്ത കാറ്റഗറികളിലുള്ള കുട്ടികളെ കൊണ്ടു വരുമ്പോഴാണിത് ബാധകമാകുന്നത്. ഇത് പ്രകാരം കുട്ടിയുടെ യുകെയിലെ കെയറിനായി ഉചിതമായ അറേഞ്ച്മെന്റുകള്‍ ചെയ്തിരിക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.

3- മറ്റൊരു കാറ്റഗറിയില്‍ അപേക്ഷിക്കുക
മറ്റൊരു ഓപ്ഷനാണ് ഇമിഗ്രേഷന്‍ നിയമങ്ങളുടെ മറ്റൊരു കാറ്റഗറിയില്‍ അപേക്ഷിക്കുകയെന്നത്. പാരന്റ്സിന്റെ അകമ്പടിയില്ലാതെ യുകെയിലേക്ക് വരാന്‍ അവരെ അനുവദിക്കുന്ന നിയമങ്ങളാണിവ. ടയര്‍ 4 (ചൈല്‍ഡ്) സ്റ്റുഡന്റ് കാറ്റഗറിയിലുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന നിയമമാണിത്. ഇത് പ്രകാരം രണ്ട് പാരന്റുമാരും യുകെയില്‍ ഇല്ലാതെ തന്നെ കുട്ടിക്ക് ഇവിടേക്ക് വരാന്‍ സാധിക്കും. ഇത് പ്രകാരമെത്തുന്നവര്‍ക്ക് യുകെയില്‍ സെറ്റില്‍ ചെയ്യുന്നതിന് അവസരം ലഭിക്കില്ലെന്നത് ഇതിന്റെ പ്രധാന പോരായ്മയാണ്. ഇത്തരം കുട്ടികള്‍ ഇവിടെ സ്‌കൂളില്‍ ഫീസടക്കേണ്ടിയും വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category