1 GBP = 93.35 INR                       

BREAKING NEWS

ലഗേജിന് പ്രത്യേക കാശ് കൊടുക്കേണ്ട റ്യാന്‍എയറിലും ഈസി ജെറ്റിലും യാത്ര ചെയ്യുമ്പോള്‍ പരമാവധി ഹാന്‍ഡ് ബാഗേജ് കൊണ്ടു പോകാന്‍ വഴിയുണ്ടോ? എയര്‍ലൈന്‍ കമ്പനികളെ പറ്റിക്കാന്‍ പറ്റിയ ഹാന്‍ഡ് ബാഗേജ് പാക്കിംഗിനെ കുറിച്ചറിയാം

Britishmalayali
kz´wteJI³

ഹാന്‍ഡ് ലഗേജ് പായ്ക്ക് ചെയ്യുകയെന്നത് വിമാനയാത്രയിലെ നിര്‍ണായകമായ കാര്യമാണ്. പ്രത്യേകിച്ചും ലഗേജിന് പ്രത്യേക കാശ് കൊടുക്കേണ്ട റ്യാന്‍എയറിലും ഈസി ജെറ്റിലും യാത്ര ചെയ്യുമ്പോള്‍ ലഗേജ് ഒഴിവാക്കാനും പരമാവധി സാധനങ്ങള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകുന്നതുമായിരിക്കും ലാഭകരം.  ഇതിനായി ഇത്തരം എയര്‍ലൈന്‍ കമ്പനികളെ പറ്റിച്ച്  പരമാവധി അത്യാവശ്യ വസ്തുക്കള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകാന്‍ നിരവധി വഴികളുണ്ട്.  ഇത്തരം ബഡ്ജറ്റ് എയര്‍ലൈനുകളില്‍ കാബിന്‍ ബാഗ് മാത്രമായി യാത്ര ചെയ്യുമ്പോള്‍ അതിന്റെ പായ്ക്കിംഗില്‍ ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

റ്യാന്‍ എയറിലും ഈസിജെറ്റിലും ലഗേജുമായി ബന്ധപ്പെട്ട് കര്‍ക്കശമായ നിയമങ്ങളുള്ളതിനാല്‍ വളരെ തന്ത്രപരമായി ഹാന്‍ഡ് ബാഗേജ് പായ്ക്ക് ചെയ്താല്‍ ഇതില്‍ നിന്നും രക്ഷപ്പെടാനും ലഗേജ് ചാര്‍ജ് വകയില്‍ നല്‍കേണ്ടുന്ന  നല്ലൊരു തുക ലാഭിക്കാനും സാധിക്കും.ഇതിനാല്‍ ഇത്തരം എയര്‍ലൈനുകളില്‍ സഞ്ചരിക്കാനൊരുങ്ങുന്നവര്‍ തങ്ങളുടെ ഹോളിഡേ ലഗേജ് സജ്ജമാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി യാത്രയിലും തുടര്‍ന്നും നമുക്ക് ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഹാന്‍ഡ് ബാഗേജില്‍ പായ്ക്ക് ചെയ്യാന്‍ ശ്രദ്ധിക്കണം. അതായത് എയര്‍ലൈന്‍ ഹാന്‍ഡ് ലഗേജിന്റെ പരിധി ഒരിക്കലും മറികടക്കാത്ത വിധത്തിലായിരിക്കണം ഇതില്‍ സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത്.
നിരവധി സാധനങ്ങള്‍ നമുക്ക് ഹാന്‍ഡ് ബാഗേജില്‍ ഉള്‍ക്കൊള്ളിക്കാന്‍ തോന്നുമെങ്കിലും ഈ അവസരത്തില്‍ 'തീരെ ദയവില്ലാത്ത' സമീപനം സ്വീകരിച്ച് വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രമേ ഇതില്‍ പായ്ക്ക് ചെയ്യാവൂ എന്നാണ് പാക്കിംഗ് എക്സ്പര്‍ട്ടും ദി എപിക് അഡ്വന്‍ജര്‍ എന്ന കൃതിയുടെ കര്‍ത്താവുമാ ജൂലിയ ഹഡ്സന്‍ നിര്‍ദേശിക്കുന്നു. താന്‍ യാത്രക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഹാന്‍ഡ് ബാഗേജ് വളരെ സമയമെടുത്തും ചിന്തിച്ചുമാണ് പായ്ക്ക് ചെയ്യാറുള്ളതെന്നും ട്രാവല്‍ എക്സ്പര്‍ട്ട് കൂടിയായ ജൂലിയ വെളിപ്പെടുത്തുന്നു.

വൈവിധ്യമാര്‍ന്ന നിരവധി വസ്ത്രങ്ങള്‍ ഹാന്‍ഡ് ബാഗേജില്‍ പായ്ക്ക് ചെയ്യാനുള്ള പ്രലോഭനം ഈ അവസരത്തിലുണ്ടാകുമെങ്കിലും നാം ഹോളിഡേക്കിടയില്‍ ധരിക്കുമെന്നുറപ്പുള്ളതും നമുക്ക് ഏറ്റവും ആവശ്യമെന്ന് തോന്നുന്നതുമായ വസ്ത്രങ്ങള്‍ മാത്രമേ ഹാന്‍ഡ് ബാഗില്‍ ഉള്‍ക്കൊള്ളിക്കാവൂ എന്നും ജൂലിയ നിര്‍ദേശിക്കുന്നു. നമുക്കാവശ്യമായ സാധനങ്ങളുടെ പായ്ക്കിംഗ് ലിസ്റ്റ് തയ്യാറാക്കണമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

ഇത്തരം സാധനങ്ങള്‍ കാറ്റഗറികളാക്കി തിരിക്കേണ്ടതുമുണ്ട്. ഹൈഹീലുകള്‍, ജാക്കറ്റുകള്‍, തൊപ്പി തുടങ്ങിയവ ധരിച്ച് പോയാല്‍ അവ ഹാന്‍ഡ് ബാഗേജില്‍ പായ്ക്ക് ചെയ്യുന്നത് ഒഴിവാക്കാമെന്നും ജൂലിയ ഓര്‍മിപ്പിക്കുന്നു. നാം പോകുന്ന ഇടത്തെ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ മാത്രമേ കൊണ്ടു പോകേണ്ടതുള്ളൂ. അല്ലാത്തവ കൊണ്ട് പോയാല്‍ അത് ഹാന്‍ഡ് ബാഗേജിന്റെ ഭാരം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category