1 GBP = 93.35 INR                       

BREAKING NEWS

രണ്ടു മണിക്കൂറിനിടയില്‍ 15 മിനുറ്റ് ബ്രേക്ക് എടുക്കണം; അര മണിക്കൂറില്‍ കൂടുതല്‍ കാറില്‍ കിടത്തി ഉറക്കരുത്; കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടത്

Britishmalayali
kz´wteJI³

യുകെയില്‍ കുഞ്ഞുങ്ങളുമായി കാറില്‍ സഞ്ചരിക്കുന്ന മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുലിവാല്‍ പിടിക്കുമെന്നുറപ്പാണ്. ഇത് സംബന്ധിച്ച ഇവിടുത്തെ നിയമങ്ങള്‍ അത്രമേല്‍ കര്‍ക്കശമാണെന്ന് ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് പ്രകാരം ആറാഴ്ചയില്‍ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ രണ്ടു മണിക്കൂറിനിടയില്‍ 15 മിനുറ്റ് ബ്രേക്ക് എടുക്കണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇതിന് പുറമെ ഇത്തരം കുട്ടികളെ അര മണിക്കൂറില്‍ കൂടുതല്‍ കാര്‍ സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ സമ്മതിക്കുകയുമരുത്. കുഞ്ഞുങ്ങളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ട ഇത്തരം ചില നിര്‍ണായകമായ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇത്തരം നിയമങ്ങളെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് ചര്‍ച്ചില്‍ കാര്‍ ഇന്‍ഷൂറന്‍സ് കമ്മീഷന്‍ ചെയ്തിരിക്കുന്ന പുതിയ പോളില്‍ പങ്കെടുത്ത 2000 പേരില്‍ 75 ശതമാനം രക്ഷിതാക്കളും വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിയമങ്ങള്‍ പാലിക്കാഞ്ഞാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് 35 വയസിന് മേല്‍ പ്രായമുള്ളവരേക്കാള്‍ അവബോധം ചെറിയ പ്രായത്തിലുള്ള മാതാപിതാക്കള്‍ക്കുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ആറാഴ്ചയില്‍ കുറവ് പ്രായമുള്ള കുട്ടികളെ അര മണിക്കൂറില്‍ കൂടുതല്‍ കാര്‍ സീറ്റില്‍ ഉറക്കിക്കിടത്തിയാല്‍ അവര്‍ക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് 75 ശതമാനം രക്ഷിതാക്കള്‍ക്കും അറിവില്ലെന്നും ഈ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
നവജാതശിശുക്കളുമായി രണ്ട് മണിക്കൂര്‍ കാര്‍ യാത്ര നടത്തിയാല്‍ ചുരുങ്ങിയത് 15 മിനുറ്റെങ്കിലും ഇടവേള എടുക്കണമെന്നത് മൂന്നില്‍ രണ്ട് രക്ഷിതാക്കള്‍ക്കും അറിയില്ലെന്നും സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കാര്‍യാത്രക്കായി ഉചിതമായ സീറ്റുകള്‍ ഉറപ്പിക്കുകയെന്നത് പോലെ തന്നെ മറ്റ് ചില കാര്യങ്ങളിലും രക്ഷിതാക്കള്‍ ശ്രദ്ധിച്ചേ പറ്റൂവെന്നാണ് ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ സേഫ്റ്റി എക്സ്പര്‍ട്ട് പ്രഫസറായ പീറ്റര്‍ ഫ്ലെമിംഗ് മുന്നറിയിപ്പേകുന്നത്.  അതായത് കാര്‍ സീറ്റില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ അധികം വൈകാതെ കോട്ട് അല്ലെങ്കില്‍ മോസസ് ബാസ്‌കറ്റിലേക്ക് യാത്രക്ക് ശേഷം മാറ്റിക്കിടത്തേണ്ടതാണെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

കുട്ടികളെ ദീര്‍ഘനേരം ഉറക്കിക്കിടത്താന്‍ കാര്‍ സീറ്റുകള്‍ സുരക്ഷിതമല്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. കുട്ടി ജനിച്ച് നാല് മുതല്‍ ആറാഴ്ച വരെയുള്ള കാലത്തിനിടെ കഴിയുമെങ്കില്‍ കുട്ടിക്കൊപ്പം അര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കാര്‍ യാത്ര ഒഴിവാക്കുന്നതാണ് ഉത്തമമെന്നും നിര്‍ബന്ധമാണെങ്കില്‍ മുതിര്‍ന്നവര്‍ കുട്ടികളെയെടുത്ത് പുറക് സീറ്റിലിരുന്ന് യാത്ര ചെയ്യുകയും അവരുടെ പൊസിഷന്‍ ഇടക്കിടെ പരിശോധിച്ച് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ നിര്‍ബന്ധമാണെങ്കില്‍ അതിനിടെ ഇടക്കിടെ ഇടവേളയെടുക്കുന്നത് കുട്ടിയുടെ ആരോഗ്യത്തിനും സുരക്ഷക്കും അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

വീട്ടിലായിരിക്കുന്ന വേളയില്‍ കുട്ടികളെ അനാവശ്യമായി കാര്‍ സീറ്റില്‍ ഉറക്കിടത്തരുതെന്നും അത് അവര്‍ക്ക് ശ്വാസം മുട്ടലുണ്ടാക്കി അപകടത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ഒരു ദശാബ്ദത്തിനിടെ ഉറക്കത്തിനിടെ ശ്വാസം മുട്ടി മരിച്ച കുട്ടികളുടെ എണ്ണം 12,000 ആയിത്തീര്‍ന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് വിദഗ്ധര്‍ ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇക്കാലത്തിനിടെ ഏതാണ്ട് 220 കുട്ടികള്‍ കാര്‍ സീറ്റുകളില്‍ വച്ചാണ് മരിച്ചതെങ്കിലം ഇതില്‍ 0.2 ശതമാനം പേര്‍ മാത്രമാണ് യാത്രക്കിടെ മരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category