1 GBP = 97.70 INR                       

BREAKING NEWS

മദ്യം ചേര്‍ത്ത ശീതളപാനീയം കുടിപ്പിച്ച് ബോധം കെടുത്തി; നാലു പേരും ഊഴമിട്ട് പീഡിപ്പിച്ചു; ഡോക്ടര്‍ നിലവിളിച്ചപ്പോള്‍ വായിലേക്ക് ഒഴിച്ചു കൊടുത്തത് വിസ്‌കി; രക്തസ്രാവമുണ്ടായിട്ടും ക്രൂരന്മാര്‍ക്ക് ബോധമുണ്ടായില്ല; യുവതിയുടെ മുഖം മറച്ചുള്ള ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊല; കുപ്പിയില്‍ പെട്രോള്‍ വാങ്ങി ബോഡി കത്തിച്ചത് ആരും ഒന്നും അറിയാതിരിക്കാന്‍; എന്നിട്ടും കിട്ടിയത് ഒരു പിടി തെളിവും സാക്ഷി മൊഴികളും; ഹൈദരാബാദിലെ കാമവെറിക്കാര്‍ 20നും 26നും ഇടയില്‍ പ്രായമുള്ള ക്രിമിനലുകള്‍; ഇനി അവള്‍ 'ദിശ'

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഇരുചക്ര വാഹനത്തിന്റെ കാറ്റഴിച്ചു വിട്ട ശേഷം സഹായ വാദ്ഗാനം നല്‍കി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയില്‍പെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിച്ചത് മദ്യം ചേര്‍ത്ത ശീതളപാനീയം കുടിപ്പിച്ച് ബോധം കെടുത്തി. യുവതിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. യുവതിയുടെ മുഖം മറച്ചായിരുന്നു പീഡനം. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.

യുവതിയെ പീഡിപ്പിക്കുന്നതിനു മുമ്പു ലോറി ഡ്രൈവറും സംഘവും മദ്യം ചേര്‍ത്ത ശീതളപാനീയം കുടിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഉണ്ട്. മയങ്ങിയ യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിച്ചു. ഡോക്ടര്‍ നിലവിളിച്ചപ്പോള്‍ വായിലേക്ക് വിസ്‌കിയൊഴിച്ചു. ഡോക്ടറുടെ ബോധം മറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.പിന്നീട് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ട്രക്കില്‍ കയറ്റി കൊണ്ടുപോയി. 27 കിലോമീറ്റര്‍ അകലെ പുലര്‍ച്ചെ 2.30ന് ഒരു പാലത്തിനടിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 20നും 26നും ഇടയില്‍ പ്രായമുള്ളവരാണ് ക്രൂരത കാട്ടി കൂട്ടിയത്.
കേസില്‍ പൊലീസിനു സഹായകമായി സി.സി.ടിവി ദൃശങ്ങളും കിട്ടി. വിവിധ കേന്ദ്രങ്ങളില്‍നിന്നു പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടര്‍ ഇനി ദിശ എന്നറിയപ്പെടുമെന്നു ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ വി സി. സജ്ജനര്‍ അറിയിച്ചു. നേരത്തെ ഡല്‍ഹിയില്‍ ക്രൂരതയ്ക്കിരനായ പെണ്‍കുട്ടിക്കു 'നിര്‍ഭയ' എന്ന പേരു നല്‍കിയ മാതൃകയിലാണിത്. പുതിയ പേര് നല്‍കിയതിനു പിന്നാലെ ജസ്റ്റിസ്‌ഫോര്‍ദിശ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ്ടാഗും തുടങ്ങി. പ്രതികളെ പിടികൂടാന്‍ പ്രധാന വിവരം നല്‍കിയത് ടയറിലെ പങ്ചര്‍ ഒട്ടിക്കുന്ന ഒരാളാണെന്നു പൊലീസ് അറിയിച്ചു. ഇരയുടെ സഹോദരിയില്‍നിന്നാണ് പങ്ചര്‍ ഒട്ടിച്ച വിവരം ലഭിച്ചത്.

സ്‌കൂട്ടറില്‍ തെറ്റായ ദിശയിലൂടെയാണു പ്രതികളെത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി. സമീപമുള്ള ഫാക്ടറിയുടെ സി.സി.ടിവി ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞു. എന്നാല്‍, സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്താനായില്ല. റോഡില്‍ ഏറെനേരം പാര്‍ക്ക് ചെയ്ത ലോറിയും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, അന്വേഷണവുമായി ലോറിയുടമ കാര്യമായി സഹകരിച്ചില്ല. വൈകാതെ സമീപമുള്ള പെട്രോള്‍ പമ്പില്‍നിന്നു പ്രതികളുടെ വ്യക്തമായ ചിത്രവും ലഭിച്ചു. തുടരന്വേഷണമാണു ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ് (25), ജോലു ശിവ (20), ജോലു നവീന്‍ (20), ചെന്നകേശവലു എന്നിവരുടെ അറസ്റ്റിലെത്തിയത്. ഇരയെ ഇവര്‍ ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തി. ഇതെല്ലാം വ്യക്തമായ തെളിവുകളോടെയാണ് പൊലീസ് ഉറപ്പിക്കുന്നത്. പോരാത്തതിന് പ്രതികളില്‍ ഒരാളെ യുവതി വിളിച്ചതിനും തെളിവുണ്ട്. ലോറി പാര്‍ക്ക് ചെയ്ത് അതിന്റെ മറവിലായിരുന്നു പീഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളില്‍ കൊണ്ടുവിട്ടു. തുടര്‍ന്നു നാരായണ്‍പേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി.

ആരിഫും ശിവയുമാണ് ലോറിയില്‍ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാന്‍ വൈകിയതു കൊണ്ട് അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്‍ക്കുമ്പോള്‍ സുഹൃത്തുക്കളായ മറ്റു പ്രതികള്‍ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്ര വാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. വണ്ടി പങ്ചറായിരുന്ന കാര്യം അങ്ങനെയാണ് അവര്‍ അറിഞ്ഞതും. ഇത് പൊലീസിനും കൈമാറി. ഇതോടെ പങ്ചര്‍ കട കേന്ദ്രീകരിച്ച് അന്വേഷണമെത്തി. ഫോണില്‍ നിന്ന് പങ്ചര്‍ ഒട്ടിക്കാന്‍ പോയ വ്യക്തിയെ വിളിച്ചിതനും തെളിവ് കിട്ടി.

അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്ന് സഹോദരിയെ വിളിക്കുമ്പോള്‍ യുവതി സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇതും നിര്‍ണ്ണായകമായി. ഹെദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഷംഷാബാദില്‍ ബുധനാഴ്ച രാത്രി നടന്നത് ക്രൂരമായ കൊലപാതകമായിരുന്നു. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കുറ്റവാളികള്‍ക്കു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ ഷഡ്നഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘടിച്ചതു സംഘര്‍ഷം സൃഷ്ടിച്ചു. പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിട്ടുണ്ട്. 2012ല്‍ പെണ്‍കുട്ടിയെ ബസ്സില്‍ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതിന് സമാനമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. നഗരങ്ങളില്‍പ്പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നതിന്റെ സൂചനയാണിതെന്ന് ചൂണ്ടിക്കാട്ടി, #ഹാങ് ദ റേപ്പിസ്റ്റ്സ് എന്ന ഹാഷ് ടാഗ് ക്യാമ്പെയ്‌നും തുടങ്ങിയിരുന്നു.

ഇതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ശ്രമം തുടങ്ങി. യുവതിയുടെ ശരീരം കത്തിക്കുന്നതിനായി പ്രതികള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിന്റെ ഉടമകള്‍ക്കെതിരെ നിയമനടപടി എടുക്കാനാവുമോ എന്ന് വിദഗ്ധാഭിപ്രായം തേടുകയാണ് പൊലീസ്. എന്നാല്‍, ചെറിയ അളവില്‍ കുപ്പിയിലും മറ്റും പെട്രോള്‍ നല്‍കാന്‍ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉല്‍പന്ന വിതരണക്കാരുടെ നിലപാട്.കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിച്ച മൂന്നു പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കി.

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍നിന്ന് കഴിഞ്ഞ 27നു രാത്രിയാണു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്നാണു തട്ടിക്കൊണ്ടുപോയി പിഡിപ്പിച്ചു കൊന്നത്. ടോള്‍ പ്ലാസയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണു പിറ്റേന്നു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category