1 GBP = 93.35 INR                       

BREAKING NEWS

'കഴിഞ്ഞ സീസണിലെ കടം കിടക്കണ്'... കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോകുലം കേരള എഫ്.സി; ഞായറാഴ്ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേര്‍; മഞ്ഞക്കടലിന്റെ ആരവമില്ലാതെ കൊച്ചിയിലെ മത്സരം

Britishmalayali
kz´wteJI³

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ കഴിഞ്ഞ സീസണിലാണ് ആദ്യമായി ഒഴിഞ്ഞ ഗാലറി കൊച്ചിയില്‍ കണ്ടത്. ഇപ്പോഴിതാ, മഞ്ഞക്കടലാകേണ്ട സ്റ്റേഡിയത്തില്‍ കളികാണാന്‍ ഗാലറിയിലെത്തുന്ന കാണികളുടെ എണ്ണത്തില്‍ മഞ്ഞപ്പടയ്ക്ക് നിരാശ തന്നെ, ഇത്തവണ കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കടത്തിവെട്ടി ഗോകുലം കേരള എഫ്‌സി.

ഞായറാഴ്ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേര്‍ മാത്രമെന്ന് കണക്കുകള്‍. എന്നാല്‍ ശനിയാഴ്ച്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സിയും നെറോക്ക എഫ്.സിയും തമ്മിലുള്ള മത്സരത്തിനെത്തിയ ഫുട്ബോള്‍ ആരാധകരുടെ എണ്ണം 31181. കോഴിക്കോട് 10024 കാണികള്‍ കൂടുതല്‍.

കൊല്‍ക്കത്തയ്ക്കെതിരെ നേടിയ ഒരൊറ്റ വിജയത്തിന് ശേഷം ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തലവര നേരെയായിട്ടില്ല. തുടര്‍ച്ചയായ തോല്‍വികളും സമനിലകളും മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്.സി ഗോവയ്ക്കെതിരേ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ 92-ാം മിനിറ്റില്‍ എല്ലാം തകര്‍ന്നടിയുകയായിരുന്നു. ഈ സീസണിലെ രണ്ടാം സമനിലയുമായി ബ്ലാസ്റ്റേഴ്‌സിന് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ മഞ്ഞക്കടലാകുന്ന ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം ഒഴിഞ്ഞ നിലയിലായിരുന്നു. ആരവമില്ലാത്ത ഹോം ഗ്രൗണ്ടില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സ് അന്ന് കളിച്ചു. ബ്ലാസ്റ്റേഴ്സ്- ജെംഷഡ്പൂര്‍ മത്സരം കാണാനായി എത്തിയത് 8451പേര്‍ മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category