1 GBP = 93.35 INR                       

BREAKING NEWS

ഏര്‍ണസ്റ്റ് ആന്‍ഡ് യംഗിലെ മിടുമിടുക്കി; ജോലി കഴിഞ്ഞ് മടങ്ങവേ സ്‌കൂട്ടര്‍ തെന്നിമറിഞ്ഞത് എതിരെ വന്ന വാഹനം കണ്ട് ബ്രേക്കിട്ടത്; ഐടി പ്രൊഫഷണലിന്റെ മരണത്തില്‍ വിങ്ങി പൊട്ടി ടെക്നോപാര്‍ക്ക്; റീനു എല്‍സ രഞ്ജിത്തിന് നാടിന്റേയും സുഹൃത്തുക്കളുടേയും കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ

Britishmalayali
kz´wteJI³

തിരുവനന്തപുരം: റീനു എല്‍സ രഞ്ജിത്തിനു (24) ടെക്നോപാര്‍ക്ക് ജീവനക്കാരുടെ കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ. ടെക്നോ പാര്‍ക്കിലെ ഏര്‍ണസ്റ്റ് ആന്‍ഡ് യംഗിലെ ജീവനക്കാരിയാണ് റീനു. ജോലി കഴിഞ്ഞു സുഹൃത്തിനൊപ്പം പോകവേ സ്‌കൂട്ടര്‍ തെന്നിമറിഞ്ഞുള്ള അപകടത്തില്‍ പരുക്കേറ്റാണ് റീനുവിന്റെ മരണം.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അബിലാ തോമസിന് അപകടത്തില്‍ പരുക്കേറ്റപ്പോള്‍ റീനുവിനു അപകടത്തില്‍ ബോധം നഷ്ടമായ നിലയിലായിരുന്നു. കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും റീനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെയാണ് റീനു കിംസ് ആശുപത്രിയില്‍ വെച്ച് മരണമടയുന്നത്. സ്ഥാപനത്തിലെ ഏവരുടേയും പ്രിയങ്കരിയായിരുന്നു റീനു. അതുകൊണ്ട് തന്നെ റീനുവിന്റെ മരണം ടെക്നോപാര്‍ക്ക് ജീവനക്കാരെ ഉലച്ചിട്ടുണ്ട്.

ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ട ഫെയ്സ് ബുക്ക് പോസ്റ്റില്‍ റീനുവിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ തുടരെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് കോട്ടയം സ്വദേശിനിയായ റീനു എര്‍ണസ്റ്റ് ആന്‍ഡ് യംഗില്‍ ഐടി പ്രൊഫഷണല്‍ ആയി ജോലിക്ക് കയറുന്നത്.

ജോലി കഴിഞ്ഞു പോകുമ്പോള്‍ തന്നെയാണ് മരണവും കടന്നു വന്നത്. ഹോസ്റ്റലിലേക്ക് പോകുന്ന വേളയില്‍ എതിരെ വന്ന വാഹനം കണ്ടു ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടര്‍ തെന്നിമറയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ നിലയിലാണ് റീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വിദഗ്ദ ചികിത്സ ലഭ്യമാക്കിയെങ്കിലും ആശുപത്രിയില്‍വെച്ച് മരണമടയുകയായിരുന്നു.

മരണത്തെ തുടര്‍ന്ന് മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് ഇന്നലെ തന്നെ കൊണ്ടുപോയിരുന്നു കോട്ടയം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇപ്പോള്‍ റീനുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുകയാണ്. എംആര്‍എഫ് ജീവനക്കാരനായ കോട്ടയം പള്ളം പറമ്പില്‍ രഞ്ജിത്ത് മാത്യു കുര്യന്റെയും സിഎംഎസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയ ജിജി രഞ്ജിത്തിന്റെയും മകളാണ് റീനു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ റൂയിസ് രഞ്ജിത്ത് ആണ് സഹോദരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category