1 GBP = 93.35 INR                       

BREAKING NEWS

മലിനജല പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ച കാനയില്‍ അകപ്പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ച് പേര്‍ കുടുങ്ങി; മൂന്നുപേരെ രക്ഷപ്പെടുത്തി മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനം മണ്ണ് നീക്കിയും ക്രയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്; കരാറുകാരന്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെന്ന് ആരോപണം

Britishmalayali
kz´wteJI³

പുണെ: മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ച കാനയില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ചു പേര്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി.


ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുണെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മണ്ണിനടിയിലൂടെ വലിയ പൈപ്പുകള്‍ സ്ഥാപിക്കാനായി നിര്‍മ്മിച്ച കുഴിയിലാണ് രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കം അഞ്ചുപേര്‍ കുടുങ്ങിയത്. 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇവര്‍ അകപ്പെട്ടത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അബദ്ധത്തില്‍ കുഴിയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ കുഴിയിലിറങ്ങിയ രണ്ടുപേര്‍ കൂടി കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും കുഴിയില്‍ പെട്ടു. തുടര്‍ന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് ആദ്യം മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. കുഴിക്കു സമീപത്തെ കൂടുതല്‍ മണ്ണ് നീക്കുകയും ക്രയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുഴിയില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തുകയായിരുന്നു.

അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. മലിനജലപൈപ്പ് സ്ഥാപിക്കാനുള്ള കുഴി എടുക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.

കൂടുതല് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദാപേഡിയില്‍ കുഴിയില്‍ വീണ് നിരവധി കുട്ടികള്‍ക്ക് അപകടം പറ്റിയതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category