1 GBP = 93.35 INR                       

BREAKING NEWS

കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 മരണം; കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീണത് അപകട കാരണം; കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, തിരച്ചില്‍ ഊര്‍ജിതമാക്കി

Britishmalayali
kz´wteJI³

ചെന്നൈ: ശക്തമായ മഴയില്‍ മേട്ടുപ്പാളയത്ത് മതില്‍ ഇടിഞ്ഞു വീണ് പതിനേഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എഴ് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്.

പുലര്‍ച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കല്‍ മതിലാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ മണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്രദുരന്തനിവാരണ സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. രാമനാഥപുരം, തിരുനല്‍വേലി, തൂത്തുക്കുടി, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, ചെങ്കല്‍പേട്ട് ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തൂത്തൂക്കുടി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തൂത്തുക്കൂടി, കടലൂര്‍ ജില്ലകളില്‍ നൂറു കണക്കിനു പേരെ താല്‍ക്കാലിക ക്യാംപുകളിലേക്കു മാറ്റി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 630 പമ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെന്നൈയില്‍ 176 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായി ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി ബോട്ടുകളും തയാറാണെന്നും പേടിക്കാനില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category