kz´wteJI³
ഹൈദരാബാദ്: മൃഗങ്ങളെ ചെറുപ്പം മുതലേ വലിയ ഇഷ്ടമായിരുന്നു ദിശയ്ക്ക്. മുതിര്‍ന്നപ്പോഴും തുടര്‍ന്നു. അതാണ് മെഡിസിന് കിട്ടിയിട്ടും വെറ്ററിനറി ഡോക്ടറാവാന്‍ പോയത്. തെരുവുനായകളെ പോലും ഭക്ഷണം നല്കി നോക്കിയിരുന്ന ദിശയുടെത് സാധാരണ കര്‍ഷക കുടുംബമായിരുന്നു, പണമെല്ലാം മകളുടെ വിദ്യാഭ്യാസത്തിന് ചെലവഴിച്ച കുടുംബം. അതുകൊണ്ട് തന്നെ ഒരു ചെറിയ വീട്ടിലൊതുങ്ങിയാണ് ആ കുടുംബം കഴിഞ്ഞത്. സ്വന്തമായി ഒരു പട്ടിക്കുട്ടിയെ വാങ്ങി വളര്‍ത്തണമെന്നായിരുന്നു ദിശയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അതൊരിക്കലും നടന്നില്ല.
പഠനവും വായനയുമായി കഴിഞ്ഞതിനിടയിലും സ്നേഹം മൃഗങ്ങളോട് മാത്രമായിരുന്നു. ജോലി കിട്ടിയതോടെ മൂന്നു വര്‍ഷം മുമ്പാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം അവള് വീടെടുത്തു മാറിയത്. ഷംഷാദ് ടോള്‍ പ്ലാസയില്‍ നാട്ടുകാര്‍ മിക്കവരും വണ്ടി പാര്‍ക്ക് ചെയ്യുന്നത് പോലെ അവളും വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ടാക്സിയിലോ ബസിലോ ജോലിക്ക് പോകും. അന്നും അതു തന്നെയാണ് ചെയ്തത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ വണ്ടി പഞ്ചറായി ഇരിക്കുന്നത് കണ്ടു. തൊട്ടടുത്ത ലോറിയിലെ നാലുപേര്‍ സഹായിക്കാമെന്നു പറഞ്ഞ് അടുത്തുകൂടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഈ കുട്ടിയെ ഇനി ദിശയെന്ന് വിളിക്കാനാണ് പൊലീസ് തീരുമാനം. ഡല്‍ഹിയിലെ നിര്‍ഭയ്ക്ക് ശേഷം രാജ്യത്തിന്റെ കണ്ണീരാവുകയാണ് ദിശ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് നടുക്കുന്ന സംഭവം. ഷംസാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട വനിതാ മൃഗഡോക്ടര്‍. കൊല്ലൂരു ഗ്രാമത്തിലെ മൃഗാശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഈ കുട്ടിയെയാണ് ഇനി ദിശയെന്ന് ഏവരും വിളിക്കുക.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ വനിതാ ഡോക്ടറുടെ ശരീരം കണ്ടെത്തിയത്. മദ്യം ചേര്‍ത്ത ശീതളപാനീയം കുടിപ്പിച്ചതിനു ശേഷം യുവതിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്നു പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞത്. യുവതിയെ പീഡിപ്പിക്കുന്നതിനു മുമ്പു ലോറി ഡ്രൈവറും സംഘവും മദ്യം ചേര്‍ത്ത ശീതളപാനീയം കുടിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടും പറയുന്നു. മയങ്ങിയ യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിച്ചു. ഡോക്ടര്‍ നിലവിളിച്ചപ്പോള്‍ വായിലേക്ക് വിസ്കിയൊഴിച്ചു. ഡോക്ടറുടെ ബോധം മറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.പിന്നീട് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ട്രക്കില്‍ കയറ്റി കൊണ്ടുപോയി. 27 കിലോമീറ്റര്‍ അകലെ പുലര്‍ച്ചെ 2.30ന് ഒരു പാലത്തിനടിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു.
കുടുംബം ഞെട്ടലോടെയാണ് ഈ സംഭവം ഉള്‍ക്കൊള്ളുന്നത്. എല്ലാം എല്ലാമയ മകള്‍ പോയെന്ന് അമ്മയ്ക്ക് അറിയാം. താങ്ങും തണലുമായി സഹോദരി പോയെന്ന് ചേച്ചിക്കും. 'മൃഗങ്ങള്‍, പുസ്തകങ്ങള്‍, കുടുംബം.. ഇതായിരുന്നു അവളുടെ സന്തോഷങ്ങള്‍. അവള് സുന്ദരിയായിരുന്നു. എല്ലാവരും പറയുന്നു നീതി ലഭിക്കുമെന്ന്. എന്തു നീതിയാണ് ഇനി ലഭിക്കാനുള്ളത്? മകളുടെ ചിരിച്ച മുഖം ഇനി കാണാനാകുമോ? നിര്‍ഭയയ്ക്കു ശേഷവും രാജ്യത്ത് ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്റെ ദുരന്തവും' വിതുമ്പിക്കൊണ്ട് വനിതാ ഡോക്ടറുടെ അച്ഛന്റെ സഹോദരന് പറഞ്ഞു.'മൃഗങ്ങളെ അവള്‍ക്ക് ഇഷ്ടമായിരുന്നു.. അതാണ് മെഡിസിന് കിട്ടിയിട്ടും വെറ്ററിനറി ഡോക്ടറായത്. ഒരു പട്ടിക്കുട്ടിയെ വളര്‍ത്തണമെന്നായിരുന്നു അവളുടെ ആഗ്രഹം. നടന്നില്ല' അമ്മാവന് പറഞ്ഞു.
ഇന്നലെ ഇരയുടെ വീട് സന്ദര്ശിക്കാനെത്തിയവര്ക്കു നേരിടേണ്ടിവന്നത് നാട്ടുകാരുടെ പ്രതിഷേധമാണ്. സഹതാപമല്ല, അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
യുവതിയുടെ കുടുംബം താമസിക്കുന്ന ഷംഷാബാദിലുള്ള കോളനിയുടെ പ്രവേശന കവാടം നാട്ടുകാര്‍ അടച്ചുപൂട്ടി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതില്‍ ജനങ്ങള്‍ രോഷം അറിയിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി പ്രതികരണവുമായി എത്തി. അതിവേഗ വിചാരണ ഉറപ്പു നല്കി. അതിനിടെ ഡല്‍ഹിയില്‍ കൊലപാതകത്തില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ യുവതിക്കു പൊലീസ് മര്‍ദനം നേരിടേണ്ടിയും വന്നു. പാര്‍ലമെന്റിന്റെ രണ്ടാം ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച അനു ദുബെ (24)യ്ക്കാണ് പൊലീസ് അതിക്രമം നേരിടേണ്ടി വന്നത്. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന് ഡിസിപിക്കു നോട്ടിസയച്ചു.
'അവന്മാര്ക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്,' അറസ്റ്റിലായ ചെന്നകേശവുലുവിന്റെ അമ്മയുടെ പ്രതികരണമാണിത്. നാലു പ്രതികളില്‍ ഒരാളാണു ചെന്നകേശവുലു. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ നിലപാടാണ്. സംഭവം നടന്നു നാലു ദിവസം പിന്നിടുമ്പോള്‍ ഹൈദരാബാദില്‍ പ്രതിഷേധം ശക്തമായി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാര്‍ അവിടേക്കു രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.'സഹതാപം വേണ്ട. വേണ്ടതു നീതി'-നാട്ടുകാര്‍ പറയുന്നു. ഇതോടെയാണ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പൈശാചിക സംഭവത്തില്‍ നടുക്കം അറിയിച്ച റാവു ആദ്യമായാണ് വിഷയത്തില്‍ പ്രസ്താവന നടത്തുന്നത്.
അതിനിടെ ഷംഷാബാദില്‍ ബുധനാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കുറ്റവാളികള്‍ക്കു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ ഷഡ്നഗര് പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘടിച്ചതു സംഘര്‍ഷം സൃഷ്ടിച്ചു. പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിട്ടുണ്ട്. ആരിഫും ശിവയുമാണ് ലോറിയില്‍ ഇഷ്ടികയുമായി വന്നത്. സാധനമിറക്കാന്‍ വൈകിയതു കൊണ്ട് അവര്‍ ടോള്‍ പ്ലാസയില്‍ കാത്തുനില്ക്കുമ്പോള് സുഹൃത്തുക്കളായ മറ്റു പ്രതികള്‍ എത്തുകയായിരുന്നു. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു.
രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണു യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. അപ്പോഴും ചില പൊലീസുമാര്‍ ഒളിച്ചു കളിക്കും ശ്രമിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam