1 GBP = 91.00 INR                       

BREAKING NEWS

ബംഗളുരുവില്‍ ജീവനൊടുക്കിയ മലയാളി ടെക്കികളുടെ മൃതദേഹം കണ്ടത് കാട്ടില്‍ പശുവിനെ മെയ്ക്കാനെത്തിയവര്‍; അഭിജിത്ത് ടീം ലീഡറായ ഐടി കമ്പനിയില്‍ ശ്രീലക്ഷ്മി ജോലി ചെയ്തു വന്നത് ജൂനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി; പ്രണയ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തത് ജാതിയുടെ പേരിലെന്ന് പൊലീസ്; ആത്മഹത്യക്ക് ഇടയാക്കിയത് വിവാഹത്തിന് സമ്മതിക്കാത്തതു കൊണ്ടെന്ന വാദം തള്ളി ബന്ധുക്കളും

Britishmalayali
kz´wteJI³

തൃശൂര്‍: ബംഗളുരുവില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി ടെക്കികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയത് പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇക്കാര്യം പൊലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതല്ല ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വീട്ടുകാരുടെ പക്ഷം. നേരത്തെ പുറത്തുവന്ന വാര്‍ത്തകളില്‍ എറണാകുളം സ്വദേശികളാണ് ഇരുവരും എന്നായിരുന്ന ലഭിച്ച വിവരം. എന്നാല്‍, അഗളി സ്വദേശിയാണ് അഭിജിത്ത് മോഹന്‍(25), തൃശ്ശൂര്‍ മാള ആലമറ്റം സ്വദേശിയാണ് 21കാരിയായ ശ്രീലക്ഷ്മിയും.

രണ്ട് മൃതദേഹങ്ങളാണ് ഇവര്‍ ജോലി ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുള്ള വനമേഖലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങി തല വേര്‍പ്പെട്ട നിലയിലായിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐ.ടി. കമ്പനിയിലെ ജൂനിയര്‍ സോഫ്റ്റ്വേയര്‍ എന്‍ജിനീയര്‍മാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ബംഗളുരുവിലെ ഐ.ടി. കമ്പനിയില്‍ ജോലിക്കായി എത്തിയത്. ഒക്ടോബര്‍ 11ന് ബംഗളുരുവിലെ ജോലിസ്ഥലത്തുനിന്നും പുറത്തുപോയ ഇരുവരേയും പിന്നീട് കാണാതാകുകയായിരുന്നു. കാണാതാകുന്നതിന് തലേന്ന് പെണ്‍കുട്ടി വീട്ടുകാരെ ഫോണില്‍ വിളിച്ചതായി പൊലീസ് പറയുന്നു.

പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും ഓഫീസിലും സുഹൃത്തുക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ഹോട്ടലുകളിലും ഇരുവരും പെയിങ് ഗസ്റ്റ് ആയി താമസിച്ചിരുന്ന സ്ഥലത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.

കഴിഞ്ഞ 29ന് കാട്ടില്‍ പശുവിനെ മെയ്ക്കാനെത്തിയവര്‍ ദുര്‍ഗന്ധമനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ശരീരത്തില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് എത്തി അഭിജിത്തിന്റെ മൃതദേഹത്തില്‍നിന്നു സ്ഥാപനത്തിലെ ഐ.ഡി. കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കണ്ടെടുത്തു. മൃതദേഹം വളരെയധികം അഴുകിയതിനാല്‍ സംഭവസ്ഥലത്തുവച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിവന്നു.

പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹബന്ധത്തിന് വീട്ടുകാരുടെ ഭാഗത്തു നിന്നും എതിര്‍പ്പുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജാതിയുടെ പേരിലായിരുന്നു എതിര്‍പ്പെന്നു പൊലീസ് പറയുന്നു. ഏതാനും നാളുകളായി ഇവര്‍ തങ്ങളുടെ വീടുകളില്‍ നിന്നും വരുന്ന ഫോണ്‍ വിളികള്‍ സ്വീകരിക്കാറില്ലായിരുന്നു. ഒടുവില്‍ തങ്ങള്‍ വിവാഹിതരാകാന്‍ പോകുകയാണെന്ന് ശ്രീലക്ഷ്മി തന്റെ കുടുംബത്തെ അറിയിച്ചതോടെ വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. ഇരുവരും വിവാഹം ചെയ്താല്‍ എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന് ശ്രീലക്ഷ്മിയുടെ അമ്മാവനും പറഞ്ഞതെന്നുമാണ് പൊലീസ് ഭാഷ്യം.

തുടര്‍ന്നാണ് പരപ്പന അഗ്രഹാര മേഖലയില്‍ താമസിച്ചിരുന്ന ശ്രീലക്ഷിയും അഭിജിത്തും തങ്ങളുടെ വീടുകള്‍ വിട്ടിറങ്ങുന്നതും പിന്നീട് കാണാതാകുന്നതും. ഒരു കര്‍ഷകനാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. അതിരൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഇയാള്‍ കണ്ടെടുക്കുന്നതും പൊലീസില്‍ വിവരമറിയിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category