1 GBP = 93.35 INR                       

BREAKING NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിയന്ത്രണംവിട്ട് കാനയില്‍ ഇടിച്ചു നിന്നു ഡ്രൈവര്‍ വെന്തുമരിച്ചു; വണ്ടിക്കുള്ളില്‍ നിന്നും പെട്രോള്‍ കുപ്പി കണ്ടെത്തി; ആത്മഹത്യയാണോ അപകടമാണോ എന്ന് സംശയിക്കുന്നതായി ദൃക്‌സാക്ഷികള്‍

Britishmalayali
kz´wteJI³

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണ് സംഭവം. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മല്‍ ടൈറ്റസാണ് കാറിനുള്ളില്‍ വെന്തുമരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് പറഞ്ഞു. 

ഇന്ന് രാവിലെ പത്തരയോടെ ഗൗരിശങ്കര്‍ ജംഗ്ഷനിലെ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിയന്ത്രണംവിട്ട് കാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ രക്ഷിക്കാന്‍ സാധിച്ചില്ല.

ജോലി സ്ഥലത്തേയ്ക്ക് എന്ന് പറഞ്ഞ് രാവിലെ ടൈറ്റസ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാറില്‍ നിന്ന് തീ ഉയരാനുള്ള കാരണം വ്യക്തമല്ല. കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ കുപ്പി ലഭിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൂടുതല്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോ?ഗസ്ഥര്‍ പറഞ്ഞു. കാറിന് ഉള്ളില്‍ നിന്നാണ് തീ ഉയര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 

എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അപകടമരണമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കുമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിയന്ത്രണം വിട്ട് കാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു ദൃക്‌സാക്ഷികളുടെ മൊഴി കൂടുതല്‍ സംശയമുണ്ടാക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് വൈക്കം ഉദയനാപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചത്. സംയോചിതമായ ഇടപെടലില്‍ കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category