1 GBP = 93.35 INR                       

BREAKING NEWS

ചെറുകിട പുസ്തക വില്‍പ്പനക്കാരന്റെ മകന്‍ സ്വന്തമായി പടുത്തുയര്‍ത്തിയത് മാധ്യമ -സാമ്പത്തിക ലോകത്തെ വന്‍ സാമ്രാജ്യം; 54.5 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള ബ്ലൂംബെര്‍ഗ് ഉടമയ്ക്ക് ലോക സമ്പന്നരില്‍ 14-ാം സ്ഥാനം; ബിസിനസില്‍ അട്ടയുടെ കണ്ണുകണ്ട 'പ്രാഞ്ചിയേട്ടന്‍' രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോഴും സംഭവിച്ചത് അത്ഭുതങ്ങള്‍; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രാഷ്ട്രീയം തുടങ്ങി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെത്തി മൂന്ന് തവണ ന്യൂയോര്‍ക്ക് മേയറായി; യുഎസ് പ്രസിഡന്റ് പദവിയില്‍ ട്രംപിന് ഭീഷണിയായ മൈക്കള്‍ ബ്ലൂംബെര്‍ഗിന്റെ കഥ

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: 2020ല്‍ വീണ്ടുമൊരു അമേരിക്കന്‍ തിരഞ്ഞെടുപ്പിന് വേദി ഒരുങ്ങുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും രണ്ടാമൂഴം ലഭിക്കുമോ എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായി എത്തി യുഎസ് പ്രസിഡന്റ് പദവിയിലേക്ക് ട്രംപ് എത്തിയത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍, പ്രസിഡന്റ് പദവിയില്‍ ഇരുന്ന് സ്വന്തം അനുയായികളെ പോലും വെറുപ്പിക്കുന്ന വിധത്തിലേക്കാണ് സ്വന്തം നയങ്ങള്‍ മാറ്റിമറിച്ചത്. ഇതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിന് പിന്തുണ കുറഞ്ഞു. വീണ്ടും പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് നീങ്ങുന്ന ട്രംപിന് അപ്രതീക്ഷിതമായി ഒരു വെല്ലുവിളി ഉണ്ടാകുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. പണം വാരിയെറിഞ്ഞ് യുഎസ് പ്രസിഡന്റ് പദവിയില്‍ എത്തിയ ട്രംപിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കുന്ന സ്ഥാനാര്‍ത്ഥിയായി ന്യൂയോര്‍ക്ക് നഗരത്തിന്റെ മുന്‍ മേയറും ശതകോടീശ്വര സംരംഭകനുമായ മൈക്കിള്‍ ബ്ലൂംബര്‍ഗ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകും എന്നാണ് അറിയുന്നത്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിലേക്ക് മൈക്കിള്‍ ബ്ലൂംബെര്‍ഗ് കാലെടുത്തു വെക്കുമെന്ന വാര്‍ത്ത അമേരിക്കന്‍ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് അറിയുന്നത്. ബ്ലൂംബര്‍ഗിന്റെ ഔദ്യേഗിക പ്രഖ്യാപനമൊന്നും എത്തിയിട്ടില്ലെങ്കിലും അദ്ദേഹം രംഗത്തിറങ്ങുന്നത് ട്രംപിന് വന്‍ തിരിച്ചടി ആകുമെന്നാണ് അറിയുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെ രാഷ്ട്രീയം തുടങ്ങിയ മൈക്കിള്‍ ബ്ലൂംബെര്‍ഗ് സ്വന്തമായി വന്‍ മാധ്യമസാമ്രാജ്യം കെട്ടിപ്പെടുത്ത വ്യക്തിയാണ്. മൂന്ന് തവണയാണ് അദ്ദേഹം ന്യൂയോര്‍ക്ക് എന്ന മഹാനഗരത്തിന്റെ പിതാവായി മാറിയത്. സ്വപ്രയത്ന്നത്തിലൂടെയാണ് ബ്ലൂംബെര്‍ഗ് അദ്ദേഹത്തിന്റെ ബിസിനസ് തട്ടകം പടുത്തുയര്‍ത്തിയത്. ഇക്കുറി അദ്ദേഹം പ്രസിഡന്റ് പദവിക്കായുള്ള മത്സരത്തിന് ഇറങ്ങിയാല്‍ അത് ട്രംപിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍നിര നേതാവായി ഇപ്പോള്‍ നിലകൊള്ളുന്നത് മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡനാണ്. അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കാണ് ബ്ലൂംബെര്‍ഗിന്റെ രംഗപ്രവേശം സാരമായി ബാധിക്കുക. ലിബറലുകള്‍ എന്ന് നടിക്കുന്ന എലിസബത്ത് വാറനും ബെര്‍നീ സാന്‍ഡേഴ്‌സിനും ഇടയ്ക്ക് തന്റേതായ പാത കണ്ടെത്തുന്നതില്‍ ഒരു പരിധി വരെയെങ്കിലും വിജയിച്ച ജോ ബിഡനെ പിന്തുണയ്ക്കുന്നവരില്‍ നല്ലൊരു ശതമാനം ബ്ലൂംബര്‍ഗിന് പിന്തുണ മാറ്റാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന, സംരക്ഷണവാദിയായ ട്രംപിനെ ഏത് തരത്തിലും പരാജയപ്പെടുത്തണമെന്നാഗ്രഹമാണ് ബ്ലൂംബര്‍ഗിനുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഒരു മനുഷ്യ സ്നേഹി കൂടിയായ അദ്ദേഹം ട്രംപിന്റെ വിമര്‍ശകന്‍ കൂടിയാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ നിരയ്ക്ക് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് മൈക്കില്‍ ബ്ലൂംബെര്‍ഗിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ നഗരം മികച്ച രീതിയില്‍ ഭരിച്ചതിന്റെ അനുഭവ സമ്പത്ത്, ഒന്നുമില്ലായ്മയില്‍ നിന്നും ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മികവ്, ലോകം ആദരിക്കുന്ന തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍... ഇങ്ങനെ ബ്ലൂംബര്‍ഗിനുള്ള പ്ലസ് പോയിന്റുകള്‍ നിരവധിയാണ്. മാത്രമല്ല, ലോകം ബഹുമാനിക്കുന്ന സമ്പന്നന്‍ എന്ന നിലകൂടിയുണ്ട് മൈക്കില്‍ ബ്ലൂംബെര്‍ഗിന് കാര്യങ്ങള്‍ അനുകൂലമായി മാറാനുള്ളത്.

പണം എറിയുന്ന ട്രംപിനെ വിഴുങ്ങാന്‍ കെല്‍പ്പ് ആസ്തിയുള്ള ശതകോടീശ്വരന്‍
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണള്‍ഡ് ട്രംപിനെ നേരിടാനാണു അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പണപ്പെട്ടിയുമായി ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മൈക്കല്‍ എത്തുന്നത്. ഫോബ്‌സിന്റെ കണക്കനുസരിച്ച് 54.4 ബില്യണ്‍ ഡോളര്‍ വരുമാനവുമായി അമേരിക്കയിലെ ഏറ്റവും വലിയ എട്ടാമത്തെ ധനികനാണ് അദ്ദേഹം. ട്രംപിനെക്കാള്‍ 17 ഇരട്ടി ആസ്തിയാണിത്. പ്രശസ്തമായ ബ്ലൂംബെര്‍ഗ് മാധ്യമ ശൃംഖലയുടെയും ഫിനാന്‍ഷ്യല്‍ സര്‍വീസ് സാമ്രാജ്യത്തിന്റെയും സ്ഥാപകനെന്ന നിലയില്‍ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്റെ ബന്ധങ്ങള്‍. മികച്ച ധനപിന്തുണയോടെയുള്ളതാകും ബ്ലൂംബര്‍ഗിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും സമ്പന്നനായ എട്ടാമത്തെ വ്യക്തിയാണ് ബ്ലൂംബര്‍ഗ്.

'ട്രംപിനെ പരാജയപ്പെടുത്താനും അമേരിക്കയെ പുനര്‍നിര്‍മ്മിക്കാനും വേണ്ടിയാണ് മത്സരിക്കുന്നതെന്നാണ്' ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന അദ്ദേഹം പറയുന്നു. ബ്ലൂംബെര്‍ഗ്ഗിന്റെ വരവോടെ 2020-ല്‍ ട്രംപിനെ നേരിടാനുള്ള നാമനിര്‍ദ്ദേശത്തിനായി മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 18 ആയി. മുന്‍ ഉപരാഷ്ട്രപതി ജോ ബിഡന്‍, സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, ബെര്‍ണി സാണ്ടേഴ്‌സ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍.
യുഎസിലെ സാമ്പത്തിക അസമത്വം സംബന്ധിച്ച മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാണ്ടേഴ്‌സും വാറനും ശതകോടീശ്വരന്മാരുടെ നികുതി കുത്തനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 'ശതകോടീശ്വരന്മാര്‍ നിലനില്‍ക്കരുത്' എന്ന് പറഞ്ഞുകൊണ്ടാണ് സാണ്ടേഴ്‌സ് നികുതിയുമായി ബന്ധപ്പെട്ട തന്റെ നിര്‍ദേശങ്ങള്‍ അനാച്ഛാദനം ചെയ്തത്. ബ്ലൂംബെര്‍ഗിനെ പരിഹസിച്ചുകൊണ്ട് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അലബാമയില്‍നിന്നാകും ബ്ലൂംബെര്‍ഗ് മത്സരിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ തനത് രാഷ്ട്രീയ, നയതന്ത്ര ശൈലികള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന ആരോപണങ്ങള്‍ ശക്തമാണ്. പലപ്പോഴും അമേരിക്കയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുന്നതായിരുന്നു ട്രംപിന്റെ ചെയ്തികളെന്ന വ്യാപകവിമര്‍ശനങ്ങളും ഉയര്‍ന്നു. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ട്രംപ് തന്റേതായ രീതിയിലായിരുന്നു ഭരണം നടത്തിക്കൊണ്ടിരുന്നത്. അമേരിക്കയുടെ ശത്രുക്കളും മിത്രങ്ങളും ഇതില്‍ ഒരുപോലെ പ്രകോപിതരായെന്നതാണ് യാഥാര്‍ത്ഥ്യം. ട്രംപിന്റെ കുടിയേറ്റ നയവും കാലാവസ്ഥ വ്യതിയാനം കണക്കിലെടുക്കാതെയുള്ള നിലപാടുകളും യുക്തിയില്ലാത്ത വിദേശനയങ്ങളുമെല്ലാം വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന തരത്തില്‍ വരെ ആവശ്യങ്ങളുമെത്തി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബ്ലൂംബര്‍ഗിന്റെ വരവ് പ്രസക്തമാകുന്നത്.
 
അതേസമയം അടുത്തിടെ നടന്നൊരു അഭിപ്രായ സര്‍വെയില്‍ ട്രംപിനെ കടത്തിവെട്ടിയിട്ടുണ്ട് ഈ മാധ്യമസംരംഭകന്‍. ഇപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ 43 ശതമാനം വോട്ടര്‍മാര്‍ ബ്ലൂംബര്‍ഗിനെ അംഗീകരിക്കുമെന്ന് സര്‍വേ പറയുന്നു. ട്രംപിനെ തെരഞ്ഞെടുക്കുമെന്നത് പറഞ്ഞത് 37 ശതമാനം മാത്രമാണ്. എന്നാല്‍ കേവലം നാല് ശതമാനം ഡെമോക്രാറ്റിക് പ്രൈമറി വോട്ടര്‍മാരുടെ പിന്തുണയേ ഇപ്പോള്‍ ബ്ലൂംബര്‍ഗിനുള്ളൂ. അമേരിക്കന്‍ സമ്പന്നപ്പട്ടികയില്‍ 8ാം സ്ഥാനത്തുള്ള ബ്ലൂംബെര്‍ഗ്ഗ് യഹൂദവംശജനും കൂടിയാണ്. സാമ്പത്തിക വാര്‍ത്താവിതരണ ഏജന്‍സിയായ 'ബ്ലൂംബെര്‍ഗ്' ഉള്‍പ്പെടെയുള്ള മാധ്യമ ശൃംഖലയുടെ ഉടമയാണ് ഇദ്ദേഹം. ടെലിവിഷനില്‍ രംഗത്ത് മാത്രം ഒരാഴ്ചയ്ക്കിടെ പ്രചാരണത്തിന് ഇറക്കിയത് 3.7 കോടി ഡോളറാണ്. ട്രംപിനെതിരെ ഡിജിറ്റല്‍ പരസ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനായി ചെലവഴിക്കാന്‍ പോകുന്നത് 12 കോടി ഡോളറെന്നും സൂചനയുണ്ട്.

ചെറുകിട പുസ്തക വില്‍പ്പനക്കാരന്റെ മകന്‍ ശതകോടീശ്വരനായ അത്ഭുതകഥ
ലോക സമ്പന്നരില്‍ 14ാം സ്ഥാനത്തുള്ള മൈക്കിള്‍ ബ്ലൂംബെര്‍ഗ് ബിസിനസില്‍ അട്ടയുടെ കണ്ണുകണ്ടു കൊണ്ടാണ്. 1942ല്‍ ഫെബ്രുവരി 14ന് ബോസ്റ്റണിലെ മസാച്ച്യുസാറ്റിലാണ് മൈക്കില്‍ ബ്ലൂംബെര്‍ഗ്ഗ് ജനിച്ചത്. ചെറുകിട പുസ്തക വില്‍പ്പനക്കാരനായിരുന്നു ബ്ലൂംബെര്‍ഗ്ഗിന്റെ പിതാവ്. ഹാര്‍വാഡ് സര്‍വകലാശാലയിലെ പഠനത്തിന് ശേഷം സാല്‍മണ്‍ സഹോദരങ്ങളുമായി ബിസിനസ് തുടങ്ങി ബ്ലൂംബെര്‍ഗ്ഗ്. മാധ്യമ രംഗത്തു കൈവെച്ച അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 1966ല്‍ നേടിയ ബിസിനസ് ഡിഗ്രിയാണ് ബ്ലൂംബെര്‍ഗ്ഗിന് പില്‍ക്കാലത്ത് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തുണയായി മാറിയത്.
1981ലാണ് ബ്ലൂംബെര്‍ഗ്ഗ് ബിസിനസ് സ്ഥാപനം തുടങ്ങിയത്. സാമ്പത്തിക രംഗത്തെ സഹായം നല്‍കുന്ന കമ്പനി എന്ന നിലയിലായിരുന്നു തുടക്കം. കൂടാതെ ഡാറ്റാ സ്റ്റോര്‍ചെയ്യാനുള്ള കമ്പ്യൂട്ടര്‍ സംവിധാനവും അദ്ദേഹം തുടങ്ങിവെച്ചു. ഈ സംരംഭം വലിയ വിജയം ആയതോടെ പിന്നീട് മാധ്യമസ്ഥാപനങ്ങളിലേക്ക് കടന്നു. ലോക വ്യാപകായി 100ലേറെ ഓഫിസുകളുമായി ബ്ലൂംബെര്‍ഗ്ഗ് പടര്‍ന്നു പന്തലിച്ചു. ഇപ്പോള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന വ്യക്തികൂടിയാണ് മൈക്കില്‍ ബ്ലൂംബെര്‍ഗ്ഗ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001ലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ 108ാം മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. താന്‍ ലിബറല്‍ റിപ്പബ്ലിക്കനാണെന്ന് സ്വയം വിശേഷിപ്പിച്ച ബ്ലൂംബെര്‍ഗ്ഗ് ന്യൂയോര്‍ക്ക് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പല പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി.

പിന്നീട് അദ്ദേഹം 2005ലും 2008ലും ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തു തുടര്‍ന്നു. ഇതിനിടെ അദ്ദേഹം ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് മാറിയിരുന്നു. അടുത്തകാലത്തായി പരിസ്ഥിതി വിഷയത്തില്‍ അടക്കം സജീവമായി ഇടപെടല്‍ നടത്തിയ വ്യക്തിയാണ് അദ്ദേഹം. പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ട്രംപിന്റെ വിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി പുസ്തകങ്ങളും രചിച്ച വ്യക്തിയാണ് അദ്ദേഹം. സൂസന്‍ ബ്രൗണിനെയാണ് മൈക്കില്‍ ബ്ലൂംബെര്‍ഗ്ഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം 1975 മുതല്‍ 1993 വരെയുള്ള കാലയളവ് വരെ നീണ്ടു നിന്നു. ഡിവോഴ്സില്‍ കലാശിച്ചെങ്കിലും ഇരുവരും ഇപ്പോഴും സൗഹൃദം തുടരുകയാണ്. ജോര്‍ജ്ജിന, എമ്മ എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഈ ശതകോടീശ്വരനുള്ളത്. മുന്‍ ന്യൂയോര്‍ക്ക് ബാങ്കിങ് സൂപ്രണ്ടായ ഡയാന ടെയ്ലറാണ് മൈക്കിള്‍ ബ്ലൂംബെര്‍ഗ്ഗിന്റെ ജീവതപങ്കാളി.
ഫെബ്രുവരി 3ന് ആരംഭിക്കുന്ന അന്തിമ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള വോട്ടെടുപ്പുകളുടെ ഒന്നാം ഘട്ടം ജയിച്ചു കയറുമോയെന്ന കാര്യം സംശയമാണെങ്കിലും ബ്ലൂംബെര്‍ഗ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗം ഉഷാറായിട്ടുണ്ട്. മൈക്കല്‍ ബ്ലൂംബെര്‍ഗ് ജയിച്ചുകഴിഞ്ഞാല്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ മികച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പതിവായി ഇന്ത്യ സന്ദര്‍ശിക്കുന്ന ആളെന്ന ഉപരി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുമാണ് മൈക്കല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category