1 GBP = 93.35 INR                       

BREAKING NEWS

മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ഡിസംബര്‍ 12 മുതല്‍ 15 വരെ ഡെര്‍ബിയില്‍; ബുക്കിംഗ് തുടരുന്നു

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ഫാ: സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ലോക പ്രശസ്ത വചന പ്രഘോഷകരായ ഫാ: സോജി ഓലിക്കല്‍, ഫാ: ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ്' യുകെയിലെ ഡെര്‍ബിഷെയറില്‍ ഈമാസം 12 മുതല്‍ 15 വരെ നടക്കും. 12ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച് ഞായര്‍ ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും.

കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ഡെര്‍ബിഷെയറിലെ നയനമനോഹരമായ ഹേയസ് കോണ്‍ഫറന്‍സ് സെന്ററിലാണ് പരിപാടി നടക്കുക. ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള ബുക്കിങ് നടന്നു കൊണ്ടിരിക്കുന്നു. ഈമാസം അഞ്ചിന് ബുക്കിങ് അവസാനിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുക്കും.

ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കല്‍, ഫാ: ഷൈജു നടുവത്താനി എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ്' അഭിഷേക ശുശ്രൂഷയായി മാറും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍, യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഫാ: സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ: സോജി ഓലിക്കലും ഫാ: ഷൈജുവും നയിക്കുന്ന ധ്യാനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റില്‍ നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
The Hayes, Swanwick, Derbyshire, DE55 1AU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനീഷ് തോമസ് - 07760254700, ബാബു ജോസഫ് - 07702061948

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category