1 GBP = 93.35 INR                       

BREAKING NEWS

19 ആഢംബര കാറുകള്‍ മോഷ്ടിച്ചത് റെന്റ് എ കാര്‍ ബിസിനസ് നടത്തി; എട്ടു വര്‍ഷം തടവിനു പുറമേ 13 ലക്ഷം പൗണ്ട് തിരിച്ചടയ്ക്കാനും വിധി; ലണ്ടനില്‍ കുടുങ്ങിയത് പെരുംകള്ളനായ ഇന്ത്യന്‍ വംശജന്‍

Britishmalayali
kz´wteJI³

ചിരാഗ് പട്ടേല്‍ എന്ന റെന്റ് എ കാര്‍ ബിസിനസുകാരനാണ് കാര്‍ മോഷണത്തിന് യുകെ ജയിലില്‍ കഴിയുന്നത്. 19 ആഢംബര കാറുകളാണ് ഇയാള്‍ മോഷ്ടിച്ചത്. എട്ടു വര്‍ഷം തടവില്‍ കഴിയുന്നതിനു പുറമേ ഒരു മില്യണിലധികം (1,369,661.90) പൗണ്ട് തിരിച്ചടയ്ക്കാനും വിധിച്ചിരിക്കുകയാണ് കോടതി. ക്രൈം ആക്ട് പ്രകാരം ക്രോയിഡോണ്‍ ക്രൗണ്‍ കോര്‍ട്ട് ആണ് ശിക്ഷ വിധിച്ചത്.

19 വാഹനങ്ങളും വേറെ ഒമ്പതു കാറുകളുടെ താക്കോലും ഉള്‍പ്പെടെയുള്ള മോഷ്ടിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള ഗൂഢാലോചനയിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. മാത്രമല്ല, ഇയാളുടെ സ്വകാര്യ അക്കൗണ്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തി. മോഷ്ടിച്ച വസ്തുക്കളുമായി ബന്ധപ്പെട്ട് ഏതാണ്ട് 530,000 പൗണ്ടില്‍ അധികമാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ലഭിച്ചത്.
ചിരാഗ് പട്ടേലിന്റെ വീടിന്റെ ബേസ്‌മെന്റ് കാര്‍ പാര്‍ക്കില്‍ അഞ്ച് ആഡംബര കാര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. 2015 ഫെബ്രുവരിയിലായിരുന്നു ഈ സംഭവം. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ 26 സെറ്റ് താക്കോലുകളും കൂടാതെ, നിരവധി വാഹനങ്ങളുടെ ലിസ്റ്റും രജിസ്‌ട്രേഷനും വാഹനങ്ങളിലെ ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടറുകറുകളിലേക്ക് കയറാനുള്ള മെഷീനുകളും ടാബ് ലെറ്റുകളും ലാപ് ടോപ്പുകളുമെല്ലാം പിടികൂടി.

സോളിഹള്‍, വെസ്റ്റ് മിഡ്‌ലാന്റ്‌സ് എന്നിവിടങ്ങളിലെ ജാഗ്വാര്‍ ലാന്റ് റോവേഴ്‌സ് പ്ലാന്റില്‍ നിന്നും ഒന്‍പതു സെറ്റ് താക്കോലുകളും സ്ട്രീറ്റ്ഹാം ഏരിയയില്‍ നിന്നും മോഷ്ടിച്ച ഒരു ലാപ്‌ടോപ്പും കണ്ടെത്തി. മോഷ്ടിക്കുന്ന വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുകയായിരുന്നു ഇയാളുടെ ബിസിനസ്. 

2012 ഒക്ടോബറിനും 2015 ജനുവരിയ്ക്കുമിടയില്‍ ലണ്ടനിലുടനീളം നടത്തിയ മോഷണ വസ്തുക്കളാണ് ഇയാളുട പക്കലുള്ളത്. ഇവ പട്ടേലിന്റേയും കുടുംബത്തിന്റേയോ അല്ലെങ്കില്‍ സുഹൃത്തുക്കളുടേയോ ഉടമസ്ഥതയിലുള്ള വിലാസങ്ങളിലോ സമീപത്തോ ആയിരുന്നു സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട 13 ലക്ഷം പൗണ്ട് തുക അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം കൂടി പട്ടേല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category