1 GBP = 93.35 INR                       

BREAKING NEWS

ബ്രിട്ടീഷ് പ്രഭുവിന്റെ ക്രിസ്മസ് വിരുന്നില്‍ ഇന്ത്യക്കാരന്റെ തമാശ അതിരുകടന്നു; പങ്കെടുത്തവര്‍ ബ്രെഡും ചെരിപ്പും എറിഞ്ഞോടിച്ചു; നിഷ് കുമാര്‍ എന്ന കൊമേഡിയന്‍ വിവാദത്തിലാകുമ്പോള്‍

Britishmalayali
kz´wteJI³

ക്രിസ്മസിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണമായിരുന്നു വിരുന്ന് സംഘടിപ്പിക്കുമ്പോള്‍ ടവേണ്‍സ് പ്രഭുവിന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാലിത് ഇത്രയ്ക്ക് പൊല്ലാപ്പുണ്ടാക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ഹാരി റെഡ്‌നാപ്പിനെയും കൊമേഡിയന്‍ നിഷ് കുമാറിനെയുമൊക്കെ വിളിച്ച് പരിപാടി ഉഷാറാക്കിയെങ്കിലും നിഷ് കുമാറിന്റെ പ്രസംഗത്തിലെ ഇടതുപക്ഷ തമാശകള്‍ സദസ്യര്‍ക്ക് അത്ര പിടിച്ചില്ല. കൈയിലിരുന്ന ബ്രെഡും കാലില്‍ കിടന്ന ചെരുപ്പുമൊക്കെ വലിച്ചെറിഞ്ഞ് അവര്‍ നിഷ് കുമാറിനെ വേദിയില്‍നിന്ന് ഓടിച്ചു.

പാര്‍ക്ക് ലെയ്‌നിലെ ഗ്രോസ്‌വെനര്‍ ഹൗസിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ബിബിസി ടൂവില്‍ ദ മാഷ് റിപ്പോര്‍ട്ടെന്ന പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിക്കുന്നയാളാണ് നിഷ്‌കുമാര്‍. ബ്രക്‌സിറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്റെ ഇടതുപക്ഷ നിലപാട് നിഷ്‌കുമാര്‍ വിളമ്പിത്തുടങ്ങിയതോടെയാണ് സദസ്സിലുണ്ടായിരുന്നവര്‍ അസ്വസ്ഥരായത്. ചിലരദ്ദേഹത്തെ കൂവിവിളിക്കുകയും വേദിയില്‍നിന്ന് ഇറങ്ങിപ്പോണമെന്ന് ആവശ്യപ്പെടുകയും. 'സ്‌നേഹപ്രകടനം' അതിരുവിട്ടതോടെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് അദ്ദേഹത്തെ പുറത്താക്കി.
ഹാരി റെഡ്‌നാപ്പുമായുള്ള ചോദ്യോത്തര പരിപാടി വളരെ സൗഹാര്‍ദപൂര്‍വം നടന്ന ശേഷമായിരുന്നു നിഷ് കുമാറിന്റെ വരവ്. ചടങ്ങിലൂടെ 1,60,000 പൗണ്ട് സമാഹരിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ടവേണ്‍സ് പ്രഭു. എന്നാല്‍, സംഭവങ്ങളുടെ സ്വഭാവം നിമിഷനേരംകൊണ്ട് കീഴ്‌മേല്‍ മറിഞ്ഞു. നിഷ് കുമാറിനുനേര്‍ക്ക് ബ്രെഡ് റോള്‍ വലിച്ചെറിഞ്ഞയാളെ ടവേണ്‍സ് പ്രഭു താക്കീത് ചെയ്തതായി സദസ്സിലുണ്ടായിരുന്ന ബിബിസി റേഡിയോ ഡിജെ ഗ്രെഗ് ജയിംസ് പറഞ്ഞു. അപ്രതീക്ഷിതമായ കാര്യങ്ങളാണ് അവിടെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അനുചിതമായ വേദിയില്‍ക്കയറി രാഷ്ട്രീയം പറഞ്ഞതിനാണ് നിഷ് കുമാറിനെ കേള്‍വിക്കാര്‍ കൂക്കിവിളിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. അവിടെയുണ്ടായിരുന്നവരൊക്കെ ബിബിസിയിലെ തന്റെ പരിപാടിയുടെ ആരാധകരാണെന്ന് കരുതിയതാണ് നിഷ് കുമാറിന് പറ്റിയ തെറ്റെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, നിഷ് കുമാര്‍ ആരാണെന്ന് തിരിച്ചറിയാതെയാണ് പലരും ഇത്തരത്തല്‍ പ്രവര്‍ത്തിച്ചതെന്നാണ് വേറൊരാളുടെ അഭിപ്രായം. അനാവശ്യമായ പ്രസ്താവനകളിലൂടെ ആളുകളുടെ ദേഷ്യം പിടിച്ചുപറ്റിയ നിഷ് കുമാറൊഴികെ വിരുന്നിനെത്തിയവരെല്ലാം നന്നായി ആസ്വദിച്ചുവെന്നാണ് അയാള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category