1 GBP = 97.50 INR                       

BREAKING NEWS

പൂര്‍ണ ആരോഗ്യവതിയായ രാജ്ഞി മരിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള ഒരുക്കങ്ങളുമായി ബ്രിട്ടന്‍; എലിസബത്ത് രാജ്ഞി മരിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കും?

Britishmalayali
kz´wteJI³

ഴുപതിറ്റാണ്ടായി ബ്രിട്ടന്റെ ഭരണം കൈയാളുന്ന എലിസബത്ത്  രാജ്ഞി 93-ാം വയസ്സിലും പൂര്‍ണ ആരോഗ്യവതിയാണ്. ആധുനിക ചരിത്രത്തില്‍ത്തന്നെ അത്രത്തോളം രാജ്യം ഭരിച്ച മറ്റൊരു രാജ്ഞിയോ രാജാവോ ഇല്ല. പ്രായമേറിയതിന്റെ അവശതകള്‍ അല്പാല്‍പ്പമായി തന്നെ ബാധിച്ചുതുടങ്ങിയെന്ന് രാജ്ഞിക്കുമറിയാം. അതുകൊണ്ടുതന്നെ ഔദ്യോഗിക ചടങ്ങളുകളില്‍ അത്യാവശ്യമില്ലാത്തവ ഒഴിവാക്കി്ത്തുടങ്ങിയിരിക്കുന്നു. ഒന്നാം കിരീടാവകാശിയായ മകന്‍ ചാള്‍സ് രാജകുമാരനാണ് ആ കാര്യങ്ങള്‍ ഇപ്പോള്‍ നിര്‍വഹിച്ചു തുടങ്ങിയിരിക്കുന്നത്.

ബ്രിട്ടനിലെ ഭരണമാറ്റത്തിന്റെ സൂചനയാണ് എലിസബത്ത് രാജ്ഞിയുടെ പതുക്കെയുള്ള പിന്മാറലും ചാള്‍സ് രാജകുമാരന്റെ മുന്നോട്ടുള്ള വരവുമെന്നാണ് വിലയിരുത്തുന്നത്. രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയൊന്നുമില്ലെങ്കിലും പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ ചെയ്യേണ്ടതൊക്കെ മുന്‍കരുതലെന്നോണം സജ്ജമാക്കുന്നുണ്ട്. രാജ്ഞി മരണത്തോടടുത്താല്‍, അവരെ പരിചരിക്കുന്ന സീനിയര്‍ ഡോക്ടര്‍മാരാകും അതുസംബന്ധിച്ച സന്ദേശങ്ങള്‍ രാജ്യത്തിന് നല്‍കുക. മുന്‍ ഭരണാധികാരികളുടെ അന്ത്യനിമിഷങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ ശേഖരിച്ചു തുടങ്ങി.
രാജ്ഞി മരിച്ചാല്‍ ആ വിവരം പുറത്തറിയിക്കുക അവരുടെ പ്രൈവറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ഗെയ്ഡ്റ്റായിരിക്കും. അദ്ദേഹം അപ്പോഴത്തെ പ്രധാനമന്ത്രിയെയാണ് ആദ്യം വിവരമറിയിക്കുക. രാജ്ഞിയുടെ മരണം കൊട്ടാരത്തിന് പുറത്ത് ആദ്യമറിയുന്നത് പ്രധാനമന്ത്രിയാകും. രാജ്ഞി മരിച്ചെന്ന് നേരിട്ട് പറയുകയല്ല പിന്നീട് ചെയ്യുക. ഔദ്യോഗിക മാധ്യമങ്ങളില്‍, ലണ്ടന്‍ ബ്രിഡ്ജ് തകര്‍ന്നു എന്ന പ്രയോഗം മുഴങ്ങും. രാജ്ഞിയുടെ കീഴിലുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ഇതറിയിക്കും.

രാജ്ഞിയുടെ മരണവിവരം പ്രാദേശിക മാധ്യമങ്ങളെയും ഇന്റര്‍നാഷണല്‍ മാധ്യമങ്ങളെയും ഒരേസമയം തന്നെ അറിയിക്കും. ബ്രിട്ടീഷ് മാധ്യമങ്ങളിലേറെയും രാജ്ഞിയുടെ മരണം മുന്‍കൂട്ടിക്കണ്ട് ചരമക്കുറിപ്പുകളും അനുസ്മരണ ലേഖനങ്ങളും മറ്റും തയ്യാറാക്കിക്കഴിഞ്ഞു. രാജ്ഞിയുടെ ഭരണകാലം വ്യക്തമാക്കുന്ന മണിക്കൂറുകള്‍ നീളുന്ന പരിപാടികള്‍ ടെലിവിഷന്‍ ചാനലുകളുടെയും രഹസ്യശേഖരത്തില്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. എന്നാല്‍, രാജ്ഞിയുടെ മരണത്തിന്റെ സ്വഭാവമനുസരിച്ച് ഇതില്‍ പല കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും വേണ്ടിവരും.

മാധ്യമങ്ങളില്‍ വരുന്ന സമയത്തുതന്നെ ബക്കിങ്ങാം കൊട്ടാരത്തില്‍ പാരമ്പര്യമനുസരിച്ച് മരണവിവരം അറിയിക്കുന്ന പ്ലക്കാര്‍ഡുമായി കൊട്ടാരം ഉദ്യോഗസ്ഥന്‍ നിലയുറപ്പിക്കും. കൊട്ടാരത്തിലെ ജനനവിവരവും മരണവിവരവും ഈ രീതിയില്‍ അറിയിക്കുന്ന പതിവുണ്ട്. അതിക്കുറിയും തുടരും. ദുഃഖാചരണത്തിന്റെ ഭാഗമായുള്ള കറുത്ത വസ്ത്രമണിഞ്ഞാകും ഇയാള്‍ നിലയുറപ്പിക്കുക. ബക്കിങ്ങാം കൊട്ടാരത്തിന്റെ വാതില്‍ക്കലാവും മരണവിവരം അറിയിച്ചുകൊണ്ട് പ്ലക്കാര്‍ഡുമേന്തി ഇയാള്‍ നില്‍ക്കുക.

ലോകം രാജ്ഞിയുടെ വിയോഗത്തില്‍ ദുഃഖിക്കുമ്പോള്‍, ബക്കിങ്ങാം കൊട്ടാരം തിരക്കേറിയ ചടങ്ങുകളിലാകും. ലോകചരിത്രത്തില്‍ രാജാവാകാന്‍ ഏറ്റവും കൂടുതല്‍ കാലം കാത്തുനിന്ന കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെ പട്ടാഭിഷേക ചടങ്ങുകളും ഇതോടൊപ്പം നടക്കും. രാജ്ഞി മരിച്ചതിന്റെ അന്നുവൈകിട്ടുതന്നെ ചാള്‍സ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പുതിയ രാജാവിന്റെ സ്ഥാനാരോഹണവും രാജ്ഞിയുടെ വിയോഗത്തിന്റെ ദുഃഖാചരണവും നടക്കുമ്പോള്‍ത്തന്നെ, രാജ്യത്തുടനീളം സഞ്ചരിച്ച് സാമന്ത രാജാക്കന്മാരെക്കാണുന്നതിനായി ചാള്‍സ് യാത്ര തിരിക്കും.

അതിനിടെ, രാജ്ഞിയുടെ മരണത്തിനുമുമ്പുതന്നെ ചാള്‍സ് അധികാരമേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്. തന്റെ 94-ാം പിറന്നാള്‍ കഴിയുന്നതോടെ, അധികാരത്തില്‍ എലിസബത്ത് രാജ്ഞി ഒഴിയുമെന്നാണ് അഭ്യൂഹം. അതിനുള്ള ഒരുക്കങ്ങള്‍ കൊട്ടാരത്തില്‍ തകൃതിയായി നടക്കുന്നുണ്ടെന്നും ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category