1 GBP = 97.40 INR                       

BREAKING NEWS

കടന്നു പോകുന്നത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭയങ്കരമായ മഞ്ഞുകാലം; മഞ്ഞു വീഴാത്ത സംസ്ഥാനങ്ങളില്‍ പോലും നിലയ്ക്കാത്ത മഞ്ഞു വീഴ്ച; 30 സംസ്ഥാനങ്ങളിലെ 12 കോടി അമേരിക്കക്കാരെ മഞ്ഞും തണുപ്പും ദോഷമായി ബാധിച്ചു; എങ്ങും ഗതാഗത തടസ്സങ്ങള്‍; അനേകം ദേശീയ പാതകള്‍ മഞ്ഞിനടിയില്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അമേരിക്ക കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും ഭയങ്കരമായ മഞ്ഞു വീഴ്ചയിലൂടെ. മഞ്ഞു വീഴാത്ത സംസ്ഥാനങ്ങളില്‍ പോലും കനത്ത മഞ്ഞു വീഴ്ചയാണ് ഉള്ളത്. ശക്തമായ മഞ്ഞു വീഴ്ചയില്‍ ഏഴ് പേര്‍ മരിച്ചു. 30 സംസ്ഥാനങ്ങളിലെ 12 കോടി ജനങ്ങളെ മഞ്ഞും തണുപ്പും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. അതിശക്തമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് രാജ്യത്ത് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. 15 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയും പടിഞ്ഞാറന്‍ തീരത്തും കിഴക്കന്‍ തീരത്തും 20 ഇഞ്ച് വരെ മഞ്ഞു വീഴുമെന്നാണ് കണക്കു കൂട്ടല്‍. താങ്ക്സ് ഗിവിങ് ഹോളിഡേയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മഞ്ഞു വീഴ്ച പേടി സ്വപ്നമായി മാറി.

തിങ്കളാഴ്ച മാത്രം 200 വിമാനങ്ങളാണ് അമേരിക്കയില്‍ റദ്ദാക്കിയത്. 100ല്‍ പരം വിമാനങ്ങള്‍ വൈകി പറന്നു. ന്യൂയോര്‍ക്കിലും ബോസ്റ്റണിലുമാണ് കൂടുതല്‍ വിമാനങ്ങളും റദ്ദ് ചെയ്തത്. 30 സംസ്ഥാനങ്ങളിലെ 12 കോടി അമേരിക്കക്കാരെ മഞ്ഞും തണുപ്പും ദോഷമായി ബാധിച്ചിട്ടുണ്ട്. മസാച്യുസെറ്റ്സ്, ന്യയോര്‍ക്ക് വെര്‍ഡമോണ്ട് എന്നിവിടങ്ങളില്‍ കാല്‍പാദത്തിനും മുകളിലായിരുന്നു മഞ്ഞു വീണത്. അമേരിക്കയില്‍ ഏഴും കാനഡയില്‍ ഒരു മരണവുമാണ് സംഭവിച്ചിരിക്കുന്നത്. മരിച്ചവരില്‍ കൂടുതലും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. അരിസോണയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടികള്‍ ഒലിച്ചു പോയതായും റിപ്പോര്‍ട്ട് ഉണ്ട്. മഞ്ഞില്‍ തെന്നി വീണും തലയിടിച്ചുമാണ് ചിലര്‍ മരിച്ചത്. റോഡുകളെല്ലാം അപകടകരമായ അവസ്ഥയിലാണ്. മഞ്ഞ് പെയ്തിറങ്ങി കൊണ്ടിരിക്കുന്നതിനാല്‍ ഇവ വൃത്തിയാക്കാനും സാധിക്കാത്ത അവസ്ഥയിലാണ്.
ഞായറാഴ്ച ഏഴ് മണിക്ക് ന്യൂയോര്‍ക്കില്‍ മാത്രം കാറ്റിനെ തുടര്‍ന്ന് 550 അപകടങ്ങളാണ് ഉണ്ടായതെന്ന് പോലിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞില്‍ പുതഞ്ഞ റോഡുകളാണ് അപകടത്തിന് കാരണം. ഇതേ തുടര്‍ന്ന് ബിംഗാംടണ്‍, പെന്‍സില്‍ വാനിയ, ന്യൂയോര്‍ക്ക് തുടങ്ങി പല സംസ്ഥാനങ്ങളിലെയും ദേശിയ പാതകള്‍ അടച്ചിട്ടു. ന്യൂയോര്‍ക്കില്‍ തിങ്കഴാഴ്ച പല സ്‌കൂളുകള്‍ക്കും അവധി നല്‍കി. ഞായറാഴ്ച എയര്‍പോര്‍ട്ടിലെ ഐസി കണ്ടീഷനെ തുടര്‍ന്ന് ഡെല്‍റ്റയുടെ കണക്ഷന്‍ ഫ്ളൈറ്റ് ബഫല്ലോ-നയാഗ്ര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടാക്സി വേയില്‍ തെന്നിമാറി. സംഭവത്തെ തുടര്‍ന്ന് 72 യാത്രക്കാര്‍ക്കും ക്രൂ മെംബേഴ്സിനും പരിക്കു പറ്റിയതായി എയര്‍ലൈന്‍ അറിയിച്ചു. വ്യോമായന മേഖലയ്ക്ക് അമേരിക്കയിലെ നിലവിലെ സാഹചര്യം വന്‍ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

ബോസ്റ്റണില്‍ ആറിഞ്ചും ഫിലാഡല്‍ഫിയയില്‍ അഞ്ച് ഇഞ്ചും മഞ്ഞാണ് തിങ്കളാഴ്ച പെയ്തത്. ഒരിക്കലും മഞ്ഞു പെയ്യാത്ത സംസ്ഥാനങ്ങളിലും ഇത്തവണ മഞ്ഞു പെയ്തിറങ്ങി എന്നതാണ് മറ്റൊരു വസ്തുത. ഇതോടെ ഇവിടുത്തെ ജീവിതം ദുസ്സഹമായി. കാലിഫോര്‍ണിയ, ഉത്ത, മിനസ്സോട്ട, വിസ്‌കോസിന്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഞ്ഞു വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ മിനസ്സോട്ടയില്‍ 20 ഇഞ്ച് മഞ്ഞാണ് പെയ്തിറങ്ങിയത്.

ബോസ്റ്റണ്‍, ഹാര്‍ട്ട്ഫോര്‍ഡ്, കണക്ടിക്കട്ട്, പ്രൊവിഡന്‍സ്, റോഡ് ഐലന്‍ഡ് എന്നിവയാണ് ആദ്യമായി മഞ്ഞ് പെയ്തിറങ്ങിയ സംസ്ഥാനങ്ങള്‍. ഞായറാഴ്ചയാണ് ഇവിടങ്ങളില്‍ മഞ്ഞു വീഴ്ച തുടങ്ങിയത്. മസാച്യൂസെറ്റ്സില്‍ ജനങ്ങള്‍ ഉറക്കമുണര്‍ന്നതോടെ മഞ്ഞു പാളികള്‍ മുറ്റത്ത് മൂടി കിടക്കുന്നതാണ് കണ്ടത്. പുറത്തേക്ക് ഇറങ്ങാനാവാത്ത സാഹചര്യമായതിനാല്‍ ഇന്നലെ ഇവിടെ സ്‌കൂളുകള്‍ അടഞ്ഞു കിടന്നു.

അമേരിക്കയിലുടനീളമുള്ള വിമാനത്താവളങ്ങളെ അതിശക്തമായ മഞ്ഞു വീഴ്ച കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 30 ലക്ഷത്തോളം അമേരിക്കക്കാരുടെ യാത്രാ പദ്ധതികളാണ് മഞ്ഞ് തകര്‍ത്തു കളഞ്ഞതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ പറയുന്നു. ഞായറാഴ്ച മഞ്ഞും മരം കോച്ചുന്ന തണുപ്പും മഴയും മൂലം അമേരിക്കയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള 900 വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നോര്‍ത്ത് ഡെക്കോത്തയില്‍ വിമാനങ്ങള്‍ പറക്കുന്നതില്‍ കൂട്ടത്തോടെയാണ് കാലതാമസം നേരിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category