1 GBP = 93.35 INR                       

BREAKING NEWS

രണ്ടര പതിറ്റാണ്ടിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട സ്വീഡിഷ് രാജാവിനെയും രാജ്ഞിയേയും സ്വന്തം വിമാനം 'ചതിച്ചു'; അവസാന നിമിഷം തുണയായത് എയര്‍ ഇന്ത്യ: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ രാജാവ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സ്വീഡിഷ് രാജാവിനെയും രാജ്ഞിയേയും സ്വന്തം വിമാനം 'ചതിച്ചു. രണ്ടര പതിറ്റാണ്ടത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് പുറപ്പെട്ട രാജാവും രാജ്ഞിയും യാത്രയ്ക്കൊരുങ്ങിയ സ്വീഡന്റെ ഔദ്യോഗിക വിമാനത്തിന് സാങ്കേതിക തടസ്സം നിരിട്ടതോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ കയറിയാണ് ഇരുവരും ഇന്ത്യയിലെത്തിയത്. 26 വര്‍ഷത്തിനു ശേഷം ഇന്ത്യാ സന്ദര്‍ശത്തിന് പുറപ്പെട്ടതായിരുന്നു കാള്‍ 16ാമന്‍ രാജാവും രാജ്ഞി സില്‍വിയയും.

എയര്‍ ഇന്ത്യയുടെ സ്റ്റോക്കോം -ഡല്‍ഹി വിമാനത്തിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയും എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സംഗീത സന്യാലും ചേര്‍ന്ന് ഇരുവരെയും ഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരിച്ചു. കഥകളി അടക്കമുള്ള കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേല്‍പ്. അപ്രതീക്ഷിതമായി കിട്ടിയ വിവിഐപി യാത്രക്കാരുടെ വരവ് എയര്‍ ഇന്ത്യ ആഘോഷമാക്കുകയും ചെയ്തു. ഞങ്ങള്‍ക്കിത് അഭിമാന നിമിഷമെന്നായിരുന്നു എയര്‍ ഇന്ത്യയുടെ ട്വീറ്റ്.

ഇതിനിടെ, വിമാനത്തില്‍ നിന്ന് സ്വന്തം ബാഗ് എടുത്തു ഇരുവരും ഇറങ്ങി വരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹി, റെഡ് ഫോര്‍ട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും ഇന്നലെ രാഷ്ട്രപതി ഭവനിലും അതിഥികളായി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതയും ചേര്‍ന്നു സ്വീകരിച്ചു.

ഇരുവരും തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിഭവനിലെ സ്വീകരണത്തോടെയായിരുന്നു ഇവരുടെ സന്ദര്‍ശനത്തിന്റെ തുടക്കം. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും രാജാവ് ചര്‍ച്ച നടത്തി. ഗാന്ധിസ്മൃതിയും ചെങ്കോട്ടയും ജമാ മസ്ജിദും രാജാവും രാജ്ഞിയും സന്ദര്‍ശിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കു പുറമേ, മുംബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലടക്കം 5 ദിവസത്തെ സന്ദര്‍ശനത്തിനാണ് എത്തിയത്. സ്വീഡനില്‍ നിന്നുള്ള ഉന്നത തല ഔദ്യോഗിക സംഘവും ഒപ്പമുണ്ട്.

വ്യവസായം, വികസനം, പരിസ്ഥിതി, വനം തുടങ്ങി പൊതുതാത്പര്യമുള്ള വിഷയങ്ങളില്‍ വരുംദിവസങ്ങളില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി രാജാവ് കൂടിക്കാഴ്ച നടത്തും. മുംബൈയും ഉത്തരാഖണ്ഡും സ്വീഡിഷ് സംഘം സന്ദര്‍ശിക്കും. മൂന്നാം തവണയാണ് സ്വീഡിഷ് രാജാവ് ഇന്ത്യയിലെത്തുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വിവിധരേഖകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലേക്കു പുറപ്പെടാനിരുന്ന വിമാനം തകരാറായതിനാല്‍ സ്വീഡിഷ് രാജാവിനെയും രാജ്ഞിയെയും എയര്‍ഇന്ത്യ വിമാനത്തിലാണ് ഡല്‍ഹിയിലെത്തിച്ചത്. വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചതാണെന്ന് സ്വീഡിഷ് അധികൃതര്‍ പറഞ്ഞു. കേന്ദ്ര പരിസ്ഥിതി-വനം സഹമന്ത്രി ബാബുല്‍ സുപ്രിയോ ഇവരെ ഡല്‍ഹിവിമാനത്താവളത്തില്‍ സ്വീകരിച്ചു. സ്വീഡിഷ് വിദേശകാര്യ മന്ത്രിയും നൂറിലേറെ ബിസിനസ് മേധാവികളും ഉള്‍പ്പെടുന്ന പ്രതിനിധിസംഘം ഇവര്‍ക്കൊപ്പമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category