1 GBP = 97.40 INR                       

BREAKING NEWS

90,000 കെയറര്‍മാരെ അത്യാവശ്യമായി നിയമിക്കണം; നഴ്‌സിങ് ക്ഷാമത്തിനുപുറമെ കെയറര്‍ ക്ഷാമവും രൂക്ഷം; വിദേശ നഴ്‌സുമാരെ കെയറര്‍മാരാക്കാന്‍ ഇളവുകള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷ വീണ്ടും

Britishmalayali
kz´wteJI³

ടുത്ത ആള്‍ക്ഷാമത്തിലൂടെയാണ് ബ്രിട്ടനിലെ ആരോഗ്യപരിപാലന രംഗം മുന്നേറുന്നത്. നഴ്‌സുമാരുടെ നാല്‍പ്പതിനായിരത്തോളം ഒഴിവുകളാണ് എന്‍എച്ച്എസ് ആശുപത്രികളിലായുള്ളത്. ജോലിഭാരവും സമ്മര്‍ദവുമേറുന്നത് നഴ്‌സുമാരുടെ സേവനത്തെത്തന്നെ ബാധിക്കുന്നുവെന്ന മുന്നറിയിപ്പ് പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. സമാനമായ സാഹചര്യമാണ് കെയറര്‍മാരുടെ മേഖലയിലും ഉയര്‍ന്നുവരുന്നത്. 90,000 കെയറര്‍ ഒഴിവുകള്‍ ബ്രിട്ടനിലുണ്ടെന്നാണ് സൂചന. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍.

65 വയസ്സിന് മുകളിലുള്ള ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് കെയറര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് നഫീല്‍ഡ് ട്രസ്റ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇതടക്കം പരിഹരിക്കുന്നതിന് 90,000-ത്തോളം ഒഴിവുകള്‍ അടിയന്തരമായി നികത്തേണ്ടതുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞതവണ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു കെയറര്‍ തസ്തികകള്‍ നികത്തുമെന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഈ വാഗ്ദാനം പാലിക്കാത്തത് ടോറികളെ ബാധിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയും സമാനമായ വാഗ്ദാനം മുന്നോട്ടു വെക്കുന്നുണ്ട്.
65 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ പരിചരണമെന്നതാണ് ലേബറിന്റെ വാഗ്ദാനം. ഇതുപാലിക്കണമെങ്കിലും കെയറര്‍ ഒഴിവുകള്‍ നികത്തണമെന്ന് നഫീല്‍ഡ് ട്രസ്റ്റിന്റെ പഠനം സൂചിപ്പിക്കുന്നു. രാജ്യത്തുള്ള 65 വയസ്സിനുമേല്‍ പ്രായമുള്ള 165,000-ത്തോളം ആളുകള്‍ ദിവസവും മൂന്നുകാര്യങ്ങള്‍ക്കെങ്കിലും പരസഹായം ആവശ്യമുള്ളവരാണ്. വസ്ത്രം ധരിക്കല്‍, അലക്കല്‍, ഭക്ഷണം കഴിക്കല്‍ എന്നിവയ്ക്ക് സഹായം ആവശ്യമുള്ളവരാണ്. നിലവില്‍ കുടുംബാംഗങ്ങളില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ സഹായം ലഭിക്കാത്ത അവസ്ഥയിലാണവര്‍.

ഇത്രയുമാളുകള്‍ക്ക് ദിവസം ഒരുമണിക്കൂറെങ്കിലും സേവനം നല്‍കണമെങ്കില്‍ കുറഞ്ഞത് 48,000 കെയറര്‍മാര്‍ ആവശ്യമാണെന്ന് പഠനം വിലയിരുത്തുന്നു. രണ്ടുമണിക്കൂറെങ്കിലും ഒരാള്‍ക്ക് സേവനം ലഭിക്കണമെന്ന വിലയിരുത്തലിലാണ് 90,000 ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തണമെന്ന് നഫീല്‍ഡ് ട്രസ്റ്റ് വിലയിരുത്തുന്നത്. ഇതിനൊപ്പം സോഷ്യല്‍ കെയര്‍ രംഗത്ത് അടിമുടി മാറ്റം വരുത്തേണ്ടതുണ്ടെന്നും പഠനം വിലയിരുത്തുന്നു. ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാത്ത നിലയില്‍ സോഷ്യല്‍ കെയര്‍ പൊളിച്ചു പണിയണമെന്നാണ് ട്രസ്റ്റിന്റെ ശുപാര്‍ശ.

ബ്രെക്‌സിറ്റിന്മേലുള്ള അനിശ്ചിതത്വവും കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതുമാണ് നഴ്‌സിങ് തസ്തികകളിലേക്കും കെയറര്‍ തസ്തികകളിലേക്കുമുള്ള നിയമനം പ്രതിസന്ധിയിലാക്കിയത്. ഇപ്പോള്‍, റിക്രൂട്ട്‌മെന്റ് എളുപ്പത്തിലാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അതിനുപുറമെ, വിദേശ നഴ്‌സുമാര്‍ക്ക് കെയറര്‍ തസ്തികയില്‍ നിയമനം നല്‍കാനുള്ള ആലോചനകളും തകൃതിയായി നടക്കുന്നുണ്ട്. ഇത് ഇന്ത്യക്കാരടക്കമുള്ള തൊഴിലന്വേഷകര്‍ക്ക് ഏറെ പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്.

ഡിസംബര്‍ 13-ന് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ആരായാലും അവര്‍ക്കുമുന്നില്‍ ആരോഗ്യപരിപാലന രംഗത്തെ ഈ പ്രതിസന്ധികളാകും അവര്‍ക്കാകും പരിഹരിക്കേണ്ടി വരികയെന്ന് നഫീല്‍ഡ് ട്രസ്റ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ നതാഷ കാരി ചൂണ്ടിക്കാട്ടി. കെയറര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരു നിര്‍ദേശമോ ശുപാര്‍ശയോ ടോറികളുടെയും ലേബറിന്റെയും പ്രകടനപത്രികയിലില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category