1 GBP = 97.40 INR                       

BREAKING NEWS

യോര്‍ക്കില്‍ വീണ്ടും മലയാളി ടാക്‌സി ഡ്രൈവര്‍ക്കെതിരെ അക്രമം; സൈനികനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തു പോലീസ്; തലക്കടിയേറ്റ മലയാളി ഗുരുതരാവസ്ഥയില്‍; അപകട നില തരണം ചെയ്തതായി സൂചന; ന്യൂകാസിലില്‍ ആക്രമണ വിധേയനായ മലയാളിക്ക് പോലീസില്‍ നിന്നും അവഗണന

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ടാക്‌സി ഡ്രൈവര്‍മാരായ മലയാളികളെ പരിഭ്രാന്തപ്പെടുത്തുന്ന മറ്റൊരു ആക്രമണ വാര്‍ത്ത കൂടി. ഇത്തവണ യോര്‍ക്കില്‍ നിന്നുമാണ് മലയാളിയായ ടാക്‌സി ഡ്രൈവറെ അപായകരമായ രീതിയില്‍ ആക്രമിച്ച വാര്‍ത്ത എത്തുന്നത്. മിനിഞ്ഞാന്ന് രാത്രി ഓട്ടത്തിനിടയിലാണ് തദ്ദേശവാസിയെന്നു കരുതുന്ന ആള്‍ വൈക്കം ഇരവിമംഗലം സ്വദേശിയായ വ്യക്തിയെ ആക്രമിക്കുന്നത്. യോര്‍ക്കിനടുത്തുള്ള നോര്‍ത്ത് അലെര്‍ട്ടന്‍ എന്ന സ്ഥലത്താണ് സംഭവം.

മലയാളിയുടെ കാര്‍ ഓട്ടത്തിന് വിളിച്ച മൂവര്‍ സംഘത്തിലെ 25കാരനായ യുവാവാവിന് കൊലപതാക ശ്രമത്തിനു പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുലര്‍ച്ചെ മൂന്നു മണിയോടെ പ്രദേശത്തെ പബ്ബില്‍ നിന്നും ഓട്ടം വിളിച്ച സംഘത്തിലെ പുരുഷനും സ്ത്രീയും മലയാളിയുടെ കാറിന്റെ പുറകില്‍ കയറുകയും ഇവര്‍ കുറേദൂരം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലം ആയെന്നു പറഞ്ഞു ടാക്‌സി ഉപേക്ഷിക്കുക ആയിരുന്നു. തുടര്‍ന്ന് മുന്‍സീറ്റില്‍ ഇരുന്ന യുവാവിനെ ഇറക്കാന്‍ ഓട്ടം തുടരുന്നതിനിടെയാണ് സംഭവം.
പോലീസ് അന്വേഷണത്തില്‍ പിടിയിലായത് സൈനികന്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഇന്നലെ യോര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി. വെസ്റ്റ് വെയ്ല്‍സ് നിവാസിയായ സ്റ്റെഫാന്‍ റെയ്സ് വില്‍സനാണ് പോലീസ് പിടിയിലായത്. ഇയാളെ കൂടുതല്‍ നടപടികള്‍ക്കായി ലീഡ്‌സ് ക്രൗണ്‍ കോടതിയിലേക്ക് കേസ് മാറ്റിയതായി യോര്‍ക്ക് കോടതി വ്യക്തമാക്കി. ഈ മാസം തന്നെ ഇയാള്‍ ലീഡ്‌സ് കോടതിയില്‍ ഹാജരാക്കേണ്ടി വരും.

കാറില്‍ സൂക്ഷിക്കേണ്ട സുരക്ഷാ ഉപകരണം എന്ന നിലയില്‍ വച്ചിരുന്ന ഫയര്‍ ഇസ്റ്റിംഗിഷര്‍ എടുത്തു യുവാവ് പ്രകോപനം കൂടാതെ ആക്രമിക്കുക ആയിരുന്നു എന്ന് പറയപ്പെടുന്നു. അടിയേറ്റ മലയാളി യുവാവിന്റെ നില ഗുരുതരമാണ്. എങ്കിലും അപകടനില തരണം ചെയ്തതായാണ് ആശുപത്രിയില്‍ വിവരം. കാറില്‍ ആദ്യം യാത്ര ചെയ്തിരുന്ന പങ്കാളികളെ കൂടി പോലീസ് തിരയുകയാണ്. ഇവരെ കണ്ടെത്താന്‍ ഉള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. വാര്‍ത്ത പുറത്തു വന്നതോടെ ഏറെ പരിഭ്രാന്തിയിലാണ് പ്രദേശത്തുള്ള മലയാളികള്‍.

യുകെയില്‍ നൂറു കണക്കിന് മലയാളികള്‍ ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നവരാണ്. ഇവരില്‍ പലര്‍ക്കും പറയാനുള്ളതും ദുരനുഭവങ്ങള്‍ തന്നെ. വംശീയ ആക്രമണം ഭയന്ന് പലരും രാത്രി കാല ജോലി ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. വൈക്കം സ്വദേശിയാണ് ഞായറാഴ്ച രാത്രി ആക്രമണ വിധേയനായ വ്യക്തി. ആക്രമണത്തിന് എന്താണ് പ്രകോപനമെന്നും ഇതുവരെ വ്യക്തമല്ല. വളരെ കുറച്ചു മലയാളി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പും ഇവിടെ നിന്ന് ആക്രമണം റിപ്പോര്‍ട്ട് ചയ്യപ്പെട്ടിട്ടുണ്ട്. അന്ന് ബിര്‍മിങാമിലേക്കു ദീര്‍ഘ ദൂര ഓട്ടം വിളിച്ച നാലംഗ ആഫ്രിക്കന്‍ വംശജര്‍ ഒടുവില്‍ ഡ്രൈവറെ ആക്രമിച്ചു പണവും ആയി കടന്നു കളയുക ആയിരുന്നു. ശനിയാഴ്ച ആയതിനാല്‍ അന്ന് രാത്രി ഓടിയ മുഴുവന്‍ പണവും ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നു. ഒടുവില്‍ കൂട്ട ആക്രമണം നേരിട്ട ഡ്രൈവര്‍ പോലീസ് സഹായത്തോടെയാണ് രക്ഷപ്പെട്ടത്. യാത്രയ്ക്കിടയില്‍ കയറിയ കടയില്‍ എത്തി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് സംഘത്തെ പിടികൂടുകയും ചെയ്തിരുന്നു.

അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു ന്യൂകാസിലില്‍ രാത്രി ഓട്ടത്തിനിടയില്‍ അക്രമികളുടെ കയ്യില്‍ പെട്ട മലയാളി ടാക്‌സി ഡ്രൈവര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഓട്ടം കഴിഞ്ഞു പണം നല്‍കാന്‍ തയ്യാറാകാതിരുന്ന സംഘം മൂക്കിടിച്ചു പരത്തുക ആയിരുന്നു. ഏറെ നാളുകള്‍ ചികിത്സ കഴിഞ്ഞ ശേഷമാണു ഇദ്ദേഹത്തിനു സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞത്.

ടാക്‌സി ബുക്ക് ചെയ്തവരുടെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പൊലീസിന് കൈമാറിയില്ലെങ്കിലും ഈ കേസില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഒരു സഹായവും ഉണ്ടായില്ലെന്ന് ഇദ്ദേഹം പറയുന്നു. അടുത്തിടെയും പോലീസിനെ സമീപിച്ച ഇദ്ദേഹത്തിനു പ്രതികളെ കണ്ടെത്താനായില്ല എന്ന മറുപടിയാണ് പോലീസ് നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category