1 GBP = 93.35 INR                       

BREAKING NEWS

ബാലണ്‍ ദ്യോറിന്റെ സ്വന്തം മെസ്സി; ആറാമത് ബാലണ്‍ദിയോര്‍ പുരസ്‌ക്കാരവും സ്വന്തമാക്കി ബാഴ്‌സലോണയുടെ നായകന്‍; ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെയും പിന്നിലാക്കി മെസ്സിയുടെ പടയോട്ടം

Britishmalayali
kz´wteJI³

പാരിസ്: പ്രവചനങ്ങള്‍ തെറ്റിയില്ല. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക്. ആറാം തവണയാണ് ലയണല്‍ മെസ്സി ഈ നേട്ടം സ്വന്തമാകുന്നത്. ലോക ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയ ലയണല്‍ മെസ്സി തന്നെ ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്‍കുന്ന ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും സ്വന്തമാക്കി.

ആറാം തവണ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കുകയും ചെയ്തു. ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡെയ്ക്ക്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരെ പിന്തള്ളിയാണ് ബാഴ്‌സലോണ നായകന്‍ പുരസ്‌ക്കാരം നേടിയത്. 2009, 2010,2011,2012,2015 വര്‍ഷങ്ങളിലാണ് മെസ്സി ഇതിനു മുന്‍പ് പുരസ്‌കാരം നേടിയത്.

ലിവര്‍പൂളിന്റെ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ദെയ്കിനെയാണ് മെസ്സി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. സ്പാനിഷ് ക്ലബ് ബാര്‍സിലോനയെ ലാ ലിഗ ചാംപ്യന്മാരാക്കിയതും അര്‍ജന്റീനയെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിച്ചതുമാണ് മെസ്സിയെ തുണച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവര്‍ 3,4,5 സ്ഥാനങ്ങളിലെത്തി.

അമേരിക്കന്‍ വനിതാ താരം മെഗാന്‍ റപീനോ വനിതാതാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി യുവെന്റസിന്റെ ഡച്ച് താരം മാത്തിസ് ഡി ലിറ്റിനാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കര്‍ സ്വന്തമാക്കി.

ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മെസ്സി നേടുന്നത്. ഇതോടെ ഏറ്റവും കൂടുല്‍ ബാലണ്‍ ദ്യോര്‍ നേടുന്ന താരമെന്ന ബഹുമതിയും ബാഴ്‌സ താരത്തിന് സ്വന്തമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category