1 GBP = 93.35 INR                       

BREAKING NEWS

വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; സംഭവമറിയാതെ വീടിന്റെ മുന്‍വശത്ത് ഭര്‍ത്താവ്; പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്; ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Britishmalayali
kz´wteJI³

കോന്നി: പ്രായമായ ദമ്പതികള്‍ മാത്രം താമസമുണ്ടായിരുന്ന വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. പ്രായാധിക്യവും മൂലം കാഴ്ചയും കേള്‍വിയും കുറഞ്ഞ ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. അതിരുങ്കല്‍ നിരവേല്‍ ചെറുപുഷ്പ വിലാസം ശ്രീധരന്‍പിള്ളയുടെ ഭാര്യ ഭാര്‍ഗവിയാണ് (76) മരിച്ചത്.

വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് വീട്ടമ്മ വീട്ടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം, സംഭവമറിയാതെ വീടിന്റെ മുന്‍വശത്ത് ശ്രീധരന്‍പിള്ളയും.

സംഭവത്തില്‍, പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വീട്ടിനുള്ളിലെ തീയണച്ചത്. മുറി പൂര്‍ണമായും കത്തി നശിച്ചിരുന്നു. കത്തിയ അവശിഷ്ടങ്ങളുടെ ഇടയില്‍ നിന്നുമാണ് ഭാര്‍ഗവിയമ്മയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

അതിന് ശേഷമാണ് ഫയര്‍ഫോഴ്‌സ്, പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category