1 GBP = 93.35 INR                       

BREAKING NEWS

ഐപിഎല്‍ താരലേലത്തില്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്ല: വിലയേറിയ താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം: ഇന്ത്യന്‍ സാന്നിധ്യമായി റോബിന്‍ ഉത്തപ്പ മാത്രം, താരങ്ങളുടെ പട്ടിക പുറത്ത്

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: 2020ലെ ഐപിഎല്‍ സീസണിന് അരങ്ങുണരുകയാണ്. ലോകകപ്പ് തൊട്ട് മുന്നില്‍ നില്‍ക്കെ നടക്കുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍ ഐപിഎല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യനിര ശക്തമാക്കുക, ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ലോകത്തിന്റെ ശ്രദ്ധ അപ്പോള്‍ ഈ യുവതാരങ്ങളിലായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇത്തവണ വിലയേറിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പമാത്രം.

ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിനു മുന്നോടിയായി വിലയേറിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. രണ്ട് കോടി, 1.5 കോടി എന്നിങ്ങനെ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയാണ് ഐപിഎല്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇത്തവണ താരലേലത്തില്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്ല എന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല, രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ആധിപത്യമെന്നത് ശ്രദ്ധേയമാണ്.

73 താരങ്ങള്‍ക്കു മാത്രം ഒഴിവുള്ള താരലേലത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 971 പേരാണ്. ഇതില്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ളത് ഏഴു പേര്‍ക്കു മാത്രം. ലേലത്തിന് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക ഓരോ ടീമും ഡിസംബര്‍ ഒന്‍പതാം തിയതി അഞ്ചു മണിക്കു മുന്‍പ് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ ഗണത്തില്‍ ഒരേയൊരു ഇന്ത്യക്കാരന്‍ ഇടംപിടിച്ചു.

ഈ ആഭ്യന്തര സീസണില്‍ കേരളത്തിന്റെ താരമായ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയാണ് പട്ടികയിലെ എട്ടാം സ്ഥാനത്തായി എത്തിയിരിക്കുന്നത്. ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ശ്രദ്ധ നേടിയ ഓസീസ് പേസ് ബോളര്‍ പാറ്റ് കമ്മിന്‍സാണ് രണ്ടു കോടി വിലയുള്ള പട്ടികയില്‍ ഒന്നാമന്‍. ഈ വര്‍ഷം ടെസ്റ്റില്‍ 50 വിക്കറ്റ് തികച്ച ഏക ബോളറാണ് കമ്മിന്‍സ്. ഓസീസ് ടീമില്‍ സ്റ്റാര്‍ക്കിന്റെ സഹബോളറായ ജോഷ് ഹെയ്‌സല്‍വുഡ്, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കൊപ്പം കൊല്‍ക്കത്ത ഈ സീസണില്‍ റിലീസ് ചെയ്ത ക്രിസ് ലിന്നും രണ്ടു കോടി ക്ലബ്ബിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്ത ഗ്ലെന്‍ മാക്സ്വെലാണ് പട്ടികയിലെ മറ്റൊരു ഓസീസ് സാന്നിധ്യം. ലോകകപ്പ് മുന്‍നിര്‍ത്തി കഴിഞ്ഞ ഐപിഎല്‍ സീസണില്‍നിന്ന് മാക്സ്വെല്‍ പിന്മാറിയിരുന്നു. അതേസമയം, 1.5 കോടി ക്ലബ്ബിലും ഇംഗ്ലിഷ് ആധിപത്യമാണ് കാണുന്നത്. ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍, ഓപ്പണര്‍ ജെയ്‌സന്‍ റോയി, പേസ് ബോളര്‍മാരായ ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവരാണ് 1.5 കോടി ക്ലബ്ബിലെ ഇംഗ്ലിഷ് സാന്നിധ്യങ്ങള്‍.

ഇവര്‍ക്കു പുറമെ രണ്ടുവീതം ഓസീസ് താരങ്ങളും ദക്ഷിണാഫ്രിക്കന്‍ താരങ്ങളും പട്ടികയിലുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ഷോണ്‍ മാര്‍ഷാണ് ഇതിലൊരാള്‍. പേസ് ബോളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനാണ് രണ്ടാമന്‍. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ക്രിസ് മോറിസ്, കൈല്‍ ആബട്ട് എന്നിവരാണ് 1.5 കോടി ക്ലബ്ബിലുള്ള ദക്ഷിണാഫ്രിക്കക്കാര്‍ എന്നിവര്‍ക്കൊപ്പം റോബിന്‍ ഉത്തപ്പയും എത്തിയതോടെ ഐപിഎല്‍ 2020 സീസണിലെ പട്ടിക പൂര്‍ണം. 2021 സീസണിലേക്ക് ടീമുകള്‍ പിരിച്ചുവിട്ട് വമ്പന്‍ ലേലത്തിന് മുന്നോടിയായിട്ടുള്ള പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category