1 GBP = 97.60 INR                       

BREAKING NEWS

ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയ സിഐ; പിന്നീട് ആരുമില്ലാത്തപ്പോള്‍ സ്ഥിര സന്ദര്‍ശകനാകാന്‍ ശ്രമം; എതിര്‍ത്ത് തുടങ്ങിയപ്പോള്‍ പൊലീസ് ജീപ്പില്‍ എത്തി അടുക്കളയില്‍ നിന്ന വീട്ടമ്മയെ കയറി പിടിച്ചു; കുതറി ഓടിയപ്പോള്‍ ഭീഷണിയും അശ്ലീലം പറച്ചിലും; പരാതിയുമായി സ്റ്റേഷനുകള്‍ കയറി ഇറങ്ങിയെങ്കിലും നീതി കിട്ടിയില്ല; ഒടുവില്‍ കോടതി ഇടപെടലില്‍ കേസെടുക്കല്‍; പാലക്കാട്ടെ വീട്ടമ്മയുടെ പരാതി കുടുക്കുന്നത് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷിനെ

Britishmalayali
kz´wteJI³

പാലക്കാട്: കേരളാ പൊലീസിന് നാണക്കേടായി പാലക്കാട്ടെ പീഡന പരാതിയില്‍ കോടതി ഇടപെടല്‍ വീട്ടില്‍ അതിക്രമിച്ചുകയറി കയറിപ്പിടിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന വീട്ടമ്മയുടെ പരാതിയാണ് നാണക്കേടിന് കാരണം. സ്ത്രീ പീഡനത്തിന് പൊലീസ് തന്നെ കൂട്ടു നിന്നതിന് തെളിവാണ് ഇത്. പരാതിയില്‍ കേസെടുപ്പിക്കാന്‍ ഈ യുവതിക്ക് കോടതിയില്‍ പോകേണ്ടി വന്നുവെന്നതാണ് വസ്തത.

ഒടുവില്‍ കോടതി ഉത്തരവനുസരിച്ച് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് ജില്ലയിലെ യുവതിയുടെ പരാതിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവനുസരിച്ച് മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.എസ്. സുരേഷിനെതിരെയാണ് തൃത്താല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുവര്‍ഷം മുന്‍പാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായത്.

സംഭവത്തില്‍ പല തലങ്ങളിലും നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പരാതിയില്‍ പറയുന്നത് ഗുരുതരമായ സംഭവങ്ങളാണ്. പാലക്കാട് ജില്ലയിലെ ഒരു സ്റ്റേഷനില്‍ സിഐ ആയിരിക്കേ തന്റെ ഭര്‍ത്താവിനൊപ്പം വീട്ടില്‍ വന്നിരുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ വന്നുതുടങ്ങിയതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരുദിവസം പൊലീസ് ജീപ്പില്‍ വീട്ടിലെത്തി അടുക്കളയിലായിരുന്ന തന്നെ കയറിപ്പിടിച്ചു.

കുതറിയോടിയപ്പോള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പിന്തുടര്‍ന്ന് നിരന്തരം അശ്ലീലം പറഞ്ഞു. പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ഭര്‍ത്താവിനോട് സംഭവത്തെക്കുറിച്ചു ആദ്യം പറഞ്ഞില്ല. മകളുടെ പിറന്നാള്‍ദിവസം വീണ്ടും വീട്ടിലെത്തിയപ്പോള്‍ സംഭവം ഭര്‍ത്താവിനോട് പറഞ്ഞതോടെ വഴക്കുണ്ടായി. പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയെങ്കിലും ആരോപണവിധേയന്റെ മറുപടിയില്‍ പരാതി തീര്‍പ്പാക്കി. തൃത്താല പൊലീസില്‍ നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം നടത്തിയെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്നു പറഞ്ഞ് നടപടി അവസാനിപ്പിച്ചു.

ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുവതിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് സ്വകാര്യ അന്യായത്തിന്മേലുള്ള കോടതി ഉത്തരവനുസരിച്ചാണ് മാനഹാനി വരുത്തല്‍, അസഭ്യം പറയല്‍, വീട്ടിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ എന്നിവയ്ക്കെതിരെ കേസെടുത്തത്.

ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ്സെടുത്തിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പാലക്കാട് എസ് പിക്ക് പരാതി നല്‍കി. തുടര്‍ നടപടി വൈകിയതോടെ, വീട്ടമ്മ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതിനിടെ നീതിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പട്ടാമ്പി കോടതിയെ സമീപിക്കാനായരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

തുടര്‍ന്ന് വീട്ടമ്മയുടെ പരാതി പരിഗണിച്ച പട്ടാമ്പി ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, കേസ്സെടുക്കാന്‍ തൃത്താല പൊലീസിന് നിര്‍ദ്ദേശം നല്‍കി. ലൈംഗിക അതിക്രമം, ക്രിമിനല്‍ സ്വഭാവത്തോട് കൂടിയുള്ള അതിക്രമം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ഉള്‍പെടുത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category