1 GBP = 99.00INR                       

BREAKING NEWS

കിട്ടിയത് ഒരു മാസം പഴക്കമുള്ള മൃതദേഹമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; പിന്നെ എങ്ങനെ ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീലക്ഷ്മി അമ്മാവനെ വിളിച്ച് ബുദ്ധിമുട്ടിച്ചതിന് നന്ദി അറിയിച്ചു? ഇത്തിരി സീരിയസാണ്, വേഗം വായോ... എന്ന മൊബൈല്‍ സന്ദേശത്തിലും സംശയങ്ങള്‍; ടീം ലീഡറും സോഫ്റ്റ് വെയര്‍ എഞ്ചിനിയറും രണ്ട് ജാതിയില്‍ പെട്ടവരെന്ന വാദവും തെറ്റ്; രാത്രി രണ്ട് കുപ്പി ബിയറും വാങ്ങി പോയവര്‍ കാണാമറയത്തിലായതിന് പിന്നില്‍ സംശയങ്ങള്‍; ബംഗളൂരുവിലെ മലയാളി ടെക്കികളുടെ മരണത്തില്‍ ദുരൂഹത ഏറെ

Britishmalayali
kz´wteJI³

ബംഗളുരു: ബംഗളുരുവില്‍ ഒക്ടോബര്‍ 11 മുതല്‍ കാണാതായിരുന്ന തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പില്‍ സുരേഷിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാര്‍ക്കാട് അഗളിയില്‍ മോഹനന്റെ മകന്‍ അഭിജിത്തിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും സംശയങ്ങള്‍ തീരുന്നില്ല. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുന്‍പ് കമ്പനിയില്‍ ചേര്‍ന്ന ശ്രീലക്ഷ്മി ഉള്‍പ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാല്‍ വിവാഹത്തിനു വീട്ടുകാര്‍ എതിരു നിന്നപ്പോള്‍ ആത്മഹത്യ ചെയ്തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോര്‍ട്ട്. ഇത് ശരിയല്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇതോടെയാണ് സംശയങ്ങളും നിറയുന്നത്. ദേശീയ മാധ്യമങ്ങളിലെ ആത്മഹത്യാ വാദങ്ങളെ തള്ളുകയാണ് ശ്രീലക്ഷ്മിയുടെ പൊലീസുകാരനായ അമ്മാവന്‍. വിവിധ മലയാള മാധ്യമങ്ങളും ഇതിന് പിന്നിലെ സംശയങ്ങള്‍ അക്കമിട്ട് നിരത്തുന്നു. ഇതോടെ ഇത് വെറുമൊരു ആത്മഹത്യല്ലായിരുന്നുവെന്ന സംശയവും ബലപ്പെടുകയാണ്.

ഇക്കഴിഞ്ഞ നവംബര്‍ 23ന് ശ്രീലക്ഷ്മി അമ്മാവനെ ഫോണില്‍ വിളിച്ചെന്നും 'ബുദ്ധിമുട്ടിച്ചതിന് നന്ദി' എന്ന മട്ടില്‍ സംസാരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഒരേ ജാതിയില്‍ പെട്ടവരാണെന്നു ബന്ധുക്കള്‍ പറയുന്നു. അഭിജിത്തിനെപ്പറ്റി ശ്രീലക്ഷ്മി വീട്ടില്‍ സൂചിപ്പിച്ചിരുന്നതു പോലുമില്ല. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നില്ല. നവംബര്‍ 23നു ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്നു പറഞ്ഞ അതേ പൊലീസ് തന്നെയാണ് ഇരുവരുടെയും മൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നവംബര്‍ 29 നു കണ്ടെത്തിയ മൃതദേഹത്തിന്റെ പഴക്കം ഫൊറന്‍സിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. അതായത് ഒക്ടോബറില്‍ മരിച്ച ശ്രീലക്ഷ്മി 23ന് അമ്മാവനെ വിളിച്ചുവെന്നതില്‍ അസ്വാഭാവികത ഏറെയാണ്. ഇതെല്ലാം തെറ്റാണെന്ന് ശ്രീലക്ഷ്മിയുടെ കുടുംബം പറയുന്നു. ശ്രീലക്ഷ്മിയുടെ ബന്ധുവിനെ ഉദ്ദരിച്ച് മനോരമയാണ് ഇതിലെ സംശയങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യയായി കേസിനെ മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടല്‍ കൂടിയാണ് ഇത്.

'ഒക്ടോബര്‍ 11നാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. തന്റെ ഫോണും എടിഎം കാര്‍ഡും ഉള്‍പ്പെടെ ജോലിസ്ഥലത്തു വച്ചായിരുന്നു അവള്‍ പോയത്. അതിനും ഏതാനും ദിവസം മുന്‍പാണ് പേയിങ് ഗെസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികള്‍ക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പാരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11ന് കാണാതായെങ്കിലും 12നാണു സുഹൃത്തുക്കളില്‍ ചിലര്‍ നാട്ടിലുള്ള അമ്മാവന്‍ അഭിലാഷിനെ വിവരം അറിയിക്കുന്നത് 'ശ്രീലക്ഷ്മിയെ കാണാനില്ല' എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോള്‍ത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു. 13 ന് അവിടെയെത്തിയ ശേഷമാണ് 14 ന് പൊലീസില്‍ 'മിസ്സിങ്' കേസ് ഫയല്‍ ചെയ്യുന്നത്.

കൂട്ടുകാരില്‍ ചിലര്‍ ഒക്ടോബര്‍ക്ക് 12ന് തങ്ങളുടെ ഫോണിലേക്കു വന്ന ചില വാട്സാപ് സന്ദേശങ്ങള്‍ പൊലീസ് ഗൗരവത്തോടെ എടുത്തില്ല. 'ഇത്തിരി സീരിയസാണ്, വേഗം വായോ...' എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. 'വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...' എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഒരേ ഫോണില്‍ നിന്നായിരുന്നു രണ്ടു സന്ദേശവും. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്നു തന്നെയാണ് അതിലെ വാക്കുകള്‍ പ്രയോഗിച്ച രീതിയില്‍ നിന്നു ബന്ധുക്കള്‍ ഉറപ്പു പറയുന്നത്. വാട്സാപ്പില്‍ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളില്‍ ചിലര്‍ ഇവിടെയെത്തി. ഫോണ്‍ വിളിച്ചപ്പോള്‍ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു. സ്ഥലത്തിന്റെ സൂചന നല്‍കി അഭിജിത് ചൂളം വിളിച്ച ശബ്ദവും കേട്ടെന്നും സുഹൃത്തുക്കള്‍ ബന്ധുക്കളോടു പറഞ്ഞു. എന്നാല്‍ ഏറെ തിരഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കള്‍ തിരിച്ചു പോയി.

ഒക്ടോബര്‍ 11ന് ബന്ധുവായ സേതുവിനെ ശ്രീലക്ഷ്മി വിളിച്ചിരുന്നു. ജോലിയുടെ ടെന്‍ഷന്‍ കാരണം ഒരു സുഹൃത്ത് ഏറെ ബുദ്ധിമുട്ടുന്നുണ്ട്, ബെംഗളൂരുവിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ നമ്പര്‍ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയ്ക്കു ശസ്ത്രക്രിയയുള്ളതിനാല്‍ 11നു തന്നെ നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ശ്രീലക്ഷ്മി. അഭിജിത്തിനൊപ്പമാണ് താന്‍ മാളയിലേക്കു പോകുന്നതെന്ന് സുഹൃത്തുക്കള്‍ക്ക് ശ്രീലക്ഷ്മി വോയിസ് മെസേജും അയച്ചിരുന്നു. അതിനു ശേഷമാണു 12നു കാണാതായെന്ന സന്ദേശം ലഭിച്ചത്. അഭിജിത്തിന്റെ മൃതദേഹത്തിലുള്ള ബാഗില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നത്. ഇതോടൊപ്പം ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ഫോണില്‍ നിന്നു ലഭിക്കുമെന്നാണു കരുതുന്നത.

മൃതദേഹം ലഭിച്ചതിനു ശേഷം പരാതിയൊന്നുമില്ലെന്ന് അഭിജിത്തിന്റെ പിതാവിനെക്കൊണ്ട് പൊലീസ് രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. ഇരുവരുടേതും സ്വാഭാവിക മരണമാണെന്നാണ് അഭിജിത്തിന്റെ വീട്ടുകാരോടും പൊലീസ് പറഞ്ഞത്, അതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും മുന്‍പെന്നതാണ് വിചിത്രം. പേയിങ് ഗെസ്റ്റായി താമസിച്ചയിടത്തുനിന്നു പുതിയ സ്ഥലത്തേക്കു മാറിയതുമായി ബന്ധപ്പെട്ടും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. താമസം മാറിയതിനു പിന്നാലെയാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. ഒക്ടോബര്‍ 11ന് രാത്രി 7.45ന് മൂന്നു കുപ്പി ബീയര്‍ വൈന്‍ ഷോപ്പില്‍നിന്ന് അഭിജിത് വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ചിരിച്ചു കൊണ്ടാണ് അഭിജിത് ബീയര്‍ വാങ്ങി പുറത്തിറങ്ങിയത്. റോഡരികില്‍ ശ്രീലക്ഷ്മി നില്‍ക്കുന്നുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ അങ്ങനെ ചിരിച്ചു കൊണ്ടുപോകില്ലല്ലോ.

അവര്‍ നാട്ടിലേക്കു പോകാന്‍ ഒരുങ്ങിയിറങ്ങിയതാണ്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ മാറിയുള്ള വൈന്‍ ഷോപ്പില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. പിന്നെ അന്നു രാത്രി ബീയറുമായി അവരെവിടെ പോയി? 11നു രാത്രി എവിടെ തങ്ങി? സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നോ? 12ന് അഭിജിത്തുമായി ഫോണില്‍ സംസാരിച്ച സുഹൃത്തുക്കള്‍ എന്തുകൊണ്ട് അന്വേഷണം നിര്‍ത്തി തിരികെ പോയി? ഇതിന്റെയെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 50 മീറ്റര്‍ അടുത്ത് ഒരു റെയില്‍വേ ക്രോസുണ്ട്. ഏകദേശം 300 മീറ്റര്‍ മാറി വീടുകളും. വെളിമ്പ്രദേശമായതിനാല്‍ രാവിലെ വിസര്‍ജനത്തിനും മറ്റുമായി പലരും ഇവിടേക്ക് വരാറുണ്ട്.

മൃതദേഹം കണ്ടെത്തിയതിനു സമീപത്തു തന്നെ പലരും ദിവസങ്ങള്‍ക്കു മുന്‍പ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആരുംതന്നെ മൃതദേഹം ഇവിടെ കിടന്ന വിവരം അറിഞ്ഞില്ലെന്നു പറയുന്നത് അദ്ഭുതമാണ്. മൃതദേഹങ്ങള്‍ ഇവിടെക്കൊണ്ടുവന്നു കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കള്‍ സംശയമുന്നയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category