1 GBP = 93.35 INR                       

BREAKING NEWS

ദോശയും താളിയും സായിപ്പന്മാരുടെ ഹൃദയം കവര്‍ന്നു; പിന്നാലെ എത്തിയത് ഏഷ്യന്‍ റെസ്റ്റോറന്റ് അവാര്‍ഡും: പാചകരംഗത്ത് കുതിക്കാന്‍ സോള്‍സ്ബറി മലയാളിയും

Britishmalayali
kz´wteJI³

ബ്രിട്ടനിലെത്തി പാചകരംഗത്ത് തിളങ്ങി മികച്ച ഷെഫുമാരെന്ന പേരെടുത്ത വ്യക്തികളാണ് സുരേഷ് പിള്ളയും ജോമോന്‍ കുര്യാക്കോസുമെല്ലാം. ബിബിസിയുടെ പാചക പരിപാടികളില്‍ പങ്കെടുത്ത് ജീവിതം തന്നെ മാറ്റിമറിച്ച ഇവര്‍ക്കിടയിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുകയാണ്. സോള്‍സ്ബറിയിലെ മുഹമ്മദ് റഷീദ് ആണ് ആ വ്യക്തി. ഏഷ്യന്‍ റെസ്‌റ്റോറന്റ് അവാര്‍ഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയാണ് പാലക്കാടുകാരന്‍ മുഹമ്മദ് റഷീദ് പാചകരംഗത്ത് പുതിയ കുതിപ്പിന് ഒരുങ്ങുന്നത്.

സാലിസ്ബറിയില്‍ 'കഫേ ദിവാലി' എന്ന റെസ്റ്റോറന്റ് നടത്തുകയാണ് റഷീദ്. നാടന്‍ വിഭവങ്ങളായ ദോശയും താളിയും ഉള്‍പ്പെടെ സായിപ്പന്മാരുടെ ഇഷ്ടഭക്ഷണവും ഇവിടെ തയ്യാറാണ്. ഇന്ത്യക്കാരെയും സായിപ്പന്മാരെയും വളരെ പെട്ടെന്ന് ആകര്‍ഷിച്ച ഈ ഹോട്ടല്‍ രുചി വൈവിധ്യങ്ങളാണ് കസ്റ്റമേഴ്‌സിനായി ഒരുക്കിയത്. പിന്നാലെ, നിരവധി അവാര്‍ഡുകളും തേടിയെത്തി. സാലിസ്ബറിയിലെ പ്രാദേശിക പത്രവും റേഡിയോ സ്റ്റേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടിയെടുത്തപ്പോഴാണ് ഏഷ്യന്‍ റെസ്റ്റോറന്റ് അവാര്‍ഡിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നതായി അറിഞ്ഞത്.
വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് അവാര്‍ഡിനായുള്ള അപേക്ഷ അയച്ചത്. കാരണം, അവാര്‍ഡ് നേടുവാന്‍ നിരവധി കടമ്പകള്‍ താണ്ടേണ്ടതായി ഉണ്ടായിരുന്നു. വൃത്തിയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്, മികച്ച ഗൂഗിള്‍, ഫേസ്ബുക് റിവ്യൂകള്‍, നേടിയ മറ്റ് അവാര്‍ഡുകള്‍ തുടങ്ങി നിരവധി യോഗ്യതകള്‍ ഉറപ്പാക്കേണ്ടതായി ഉണ്ടായിരുന്നു. മാത്രമല്ല, യാതൊരു മുന്നറിയിപ്പും ഇല്ലാതെ എത്തുന്ന മൂന്ന് വിധികര്‍ത്താക്കള്‍ ഹോട്ടലില്‍ എത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. 'മിസ്റ്ററി ഡിന്നെഴ്സ്' എന്ന ഈ കടമ്പയാണ് ഇതില്‍ ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞത്.

എന്നാല്‍ ഈ റൗണ്ടില്‍ ഉള്‍പ്പെടെ സായിപ്പന്മാരടങ്ങിയ വിധികര്‍ത്താക്കളുടെ മനസും വയറും നിറച്ച 'കഫേ ദിവാലി'യെ തേടി അവാര്‍ഡ് എത്തുകയായിരുന്നു. ലണ്ടനില്‍ വച്ചു നടന്ന ചടങ്ങില്‍ ലണ്ടന്‍ മേയറായ സാദിഖ് ഖാനില്‍ നിന്നുമാണ് മുഹമ്മദ് റഷീദ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളിലൂടെയായിരുന്നു മുഹമ്മദ് റഷീദ് കടന്നു പോയത്.

2003ലാണ് മുഹമ്മദ് റഷീദ് ബ്രിട്ടനില്‍ എത്തിയത്. കോയമ്പത്തൂരില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി ഹൈദരാബാദിലെ ഷെറാട്ടണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ ജോലി ചെയ്തു. തുടര്‍ന്ന് താജ് ഹോട്ടലിലും. അവിടെ നിന്നും ഡല്‍ഹിയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പാസായി വര്‍ക്ക് വിസയിലാണ് യുകെയില്‍ എത്തിയത്. ബര്‍മിങാമിലെത്തിയ മുഹമ്മദ് റഷീദിനെ കാത്തിരുന്നത് എല്ലാവരേയും പോലെ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും ദിനങ്ങളായിരുന്നു. 

ഒരു മാസത്തിനു ശേഷം ബോണ്‍മൗത്തിലേക്ക് പോയ മുഹമ്മദ് റഷീദ് രണ്ടു വര്‍ഷത്തോളം ലണ്ടനില്‍ ജോലി ചെയ്തു. അവിടെ നിന്നും മിച്ചം പിടിച്ച സമ്പാദ്യം കൊണ്ടാണ് സോള്‍സ്ബറിയില്‍ 2016ല്‍ 'കഫേ ദിവാലി' എന്ന സ്ഥാപനം തുടങ്ങിയത്. പിന്നീടങ്ങോട്ട് നേട്ടങ്ങളുടെ കാലമായിരുന്നു. ഇപ്പോള്‍ ഭാര്യയും മൂന്നു കുട്ടികളുമായി കുടുംബസമേതമാണ് താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category