വടക്കോട്ട് വില കുതിച്ചുയര്‍ന്നു കൊണ്ടേയിരിക്കും; സ്കോട്ട്ലന്റിലും വടക്കന്‍ ഇംഗ്ലണ്ടിലും അഞ്ചുവര്‍ഷം കൊണ്ട് വീടുവില 20 ശതമാനമെങ്കിലും ഉയരും: നിങ്ങളുടെ വീട് ഇരിക്കുന്നിടത്തെ വീടിന്റെ വില എങ്ങനെ മാറുമെന്ന് അറിയാമോ?
ലണ്ടന്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ വീടുവില കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കും. വരും വര്‍ഷങ്ങളില്‍ 15.3 ശതമാനം വരെ ആയിരിക്കും വീടുവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുക.. എന്നാല്‍ വടക്കോട്ട് പോകും തോറും വീടുവില പിടിവിട്ട് കുതിച്ച് ഉയര്‍ന്നു കൊണ്ടിരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 പൗണ്ടിന്റെ വര്‍ദ്ധനവ് വരെ വീടുവിലയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എസ്റ്റേറ്റ് ഏജന്റ് സാവില്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം 15.3 ശതമനാനം വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇത് 24 ശതമാനം വരെ ഉയരും. വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായിരിക്കും വില കൂടുതലായി ഉയരുക.
ഗ്രേറ്റര്‍ ലണ്ടന്‍ അടക്കമുനള്ള മറ്റ് ലൊക്കേഷനുകളില്‍ നാല് ശതമാനം മാത്രമേ ഉയരു. ഡിസംബര്‍ 12ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനും നിലവിലെ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വവുമെല്ലാം വില ഉയരുന്നതിനു കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പല സ്ഥലങ്ങളിലും വീടുവിലയില്‍ വന്‍ കുതിച്ച് ചാട്ടമായിരിക്കും രേഖപ്പെടുത്തുക. 2024 ആവുന്നതോടെ പലിശ നിരക്ക് നിലവിലെ 0.75ല്‍ നിന്നും രണ്ട് ശതമാനമായി ഉയരും. ഇതോടെ മോര്‍ട്ട് ഗേജ് ജനങ്ങള്‍ക്ക് വന്‍ ഭാരമായി മാറും. ഇതോടൊപ്പം വീടു വിലയും ഉയരുന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയാകും. എണ്മിക്കൂട്ടി സമ്പാദിച്ച പണം കൊണ്ട് ഉടന്‍ വീടുവാങ്ങാമെന്ന് വാങ്ങുന്നവര്‍ക്കെല്ലാം തിരിച്ചടിയാവുകയാണ് പുത്തന്‍ വര്‍ദ്ധനവ്.
അതേസമയം വീിടുവിലയിലെ ഈ കുതിച്ച കയറ്റം ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായിരിക്കും. ബ്രക്സിറ്റും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്കണ്ഠകളുമെല്ലാം മാര്‍ക്കറ്റിനെ ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ ഉയര്‍ത്തി നിര്‍ത്തൂ. പല സ്ഥലങ്ങളിലേയും വരുമാനത്തിന് അനുസരിച്ചായിരിക്കും വീട് വില ഉയരുക. ലണ്ടനിലും തെക്ക് കിഴക്കന്‍ ഭാഗത്തും പതിവു പോലുള്ള നിരക്കായിരിക്കും എന്നാല്‍ മിഡ്ലാന്‍ഡ്സിലും വവടക്കന് മേഖലകളിലും വീട് വില കുതിച്ച് ഉയരും. 2016ലാണ് ഈ പ്രവണത കണ്ട് തുടങ്ങിയത്. ലണ്ടനില്‍ ഇപ്പോള്‍ തന്നെ തങ്ങാവുന്നതിലും അധികമാണ് വീടുവില.
ലണ്ടന്‍, ലീഡ്സ്, ലിവര്‍പൂള്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറി വരികയാണെങ്കിലും വരുമാനത്തിന് അനുസരിച്ച് വീടുവിലയും ഉയരുന്നുണ്ട്. പലിശ നിരക്കും ഇവിടെ ഉയര്‍ന്ന് വരികയാണ്. വടക്ക് കിഴക്കന്‍ മേഖലകളിലാണ് വീടുവില കുത്തനെ കുതിച്ച് ഉയരുന്നത്. ഇവിടെ 24 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെുത്തുന്നത്. അതിനാല്‍ തന്നെ മറ്റ് ഭാഗങ്ങളില്‍ വീടുവാങ്ങുനന്നവരേക്കാളും വന്‍ ബാധ്യതയാവും ഇവിടെയുള്ളവര്‍ നേരിടേണ്ടി വരിക. യോര്‍ക്ക് ഷെയറിലും ഹംബറിലും വീടുവിലയില്‍ 21.6 ശതമാനം വര്‍ദ്ധനവായിരിക്കും രേഖപ്പെടുത്തുക. വെയില്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലും വീടു വില ഉയര്‍ന്ന് തന്നെയാണ് വരിക 18.1 ശതമാനവും 19.9 ശതമാനവും വര്‍ദ്ധനവായിരിക്കും ഇവിടെ രേഖപ്പെടുത്തുക.