1 GBP = 97.50 INR                       

BREAKING NEWS

പാടത്തെ ചെളിയില്‍ കിടന്നു രുളല്‍; റിസോര്‍ട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടല്‍ത്തീരത്തു തിരകള്‍ക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകള്‍ക്കിടയില്‍ നിന്നൊരു ചൂടന്‍ ചുംബനം; ന്യൂജന്‍ 'കല്യാണക്കുറി'കള്‍ മുഖം മാറ്റുമ്പോള്‍ ഉയരുന്നത് സദാചാര ഇടപെടല്‍ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിന്‍വലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തില്‍ ചര്‍ച്ച തുടര്‍ന്ന് സോഷ്യല്‍ മീഡിയ; ബീച്ച് സ്റ്റൈലിനേക്കാള്‍ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: ''സേവ് ദ് ഡേറ്റ് ആയിക്കോളൂ, കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്''-ഇത് പറയുന്നത് പൊലീസ് മീഡിയാ സെല്ലാണ്. ഇതിനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ തര്‍ക്കം. അങ്ങനെ സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ സദാചാര ചര്‍ച്ചകളിലേക്ക് മാറുകയാണ്. വെഡ്ഡിങ് ഫൊട്ടോഗ്രഫിയെ കുറിച്ചുള്ള വിവാദങ്ങളും തുടുങ്ങുന്നു. പോസ്റ്റ് പൊലീസ് പിന്‍വലിച്ചെങ്കിലും ഇതില്‍ പിടിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോഴും ചൂട് പിടിക്കുന്നത്.

പാടത്തെ ചെളിയില്‍ കിടന്നുരുളല്‍, റിസോര്‍ട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം, കടല്‍ത്തീരത്തു തിരകള്‍ക്കിയിലൂടെയുള്ള ഓട്ടം, പറന്നുയരുന്ന പ്രാവുകള്‍ക്കിടയില്‍ നിന്നൊരു ചൂടന്‍ ചുംബനം. ന്യൂജന്‍ 'കല്യാണക്കുറി'കള്‍ മുഖം മാറ്റുമ്പോള്‍ സദാചാര ഇടപെടല്‍ വേണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പൊതു വികാരം. സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടും വിഡിയോകളുമാണിപ്പോള്‍ വിവാഹാഘോഷത്തിലെ തരംഗം. സിനിമകളെ വെല്ലുന്ന ദൃശ്യമികവോടെയും ട്വിസ്റ്റും ടേണും ആക്ഷനും റൊമാന്‍സുമെല്ലാം നിറഞ്ഞ ഉഗ്രന്‍ തിരക്കഥയുടെ അകമ്പടിയോടെയുമാണ് ഒരു മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ഈ കുഞ്ഞന്‍ വിഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യുന്നത്. ഇതിനെ ഉപദേശത്തിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിച്ച പൊലീസിന് പണി കിട്ടിയതിന് തെളിവായാണ് പോസ്റ്റ് അപ്രത്യക്ഷമാകലിനെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

ഒക്ടോബര്‍ 23ന് ബ്ലാക്പേപ്പര്‍ ഫൊട്ടോഗ്രഫി പുറത്തുവിട്ട ഐശ്വര്യപെബിന്‍ എന്നിവരുടെ ഫോട്ടോഷൂട്ടോടെയാണ് സോഷ്യല്‍ മീഡിയ ചേരി തിരിയുന്നത്. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഫോട്ടോഷൂട്ട് സംസ്‌കാരത്തിനു നിരക്കാത്തത് എന്ന വാദമാണ് ചിലര്‍ ഉയര്‍ത്തിയത്. വധുവിനെയും വരനെയും അധിക്ഷേപിച്ച് കമന്റുകള്‍ നിറഞ്ഞു. നിരവധി ട്രോളുകളും എത്തി. ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് എന്ന ചോദ്യവും സജീവമായി. ഇതിന് ശേഷം കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ് നടത്തിയ ഫോട്ടോഷൂട്ടും ചര്‍ച്ചയായി. പൂണെ സ്വദേശികളായ ഗൗരി, റാം എന്നിവരുടെ പ്രീവെഡ്ഡിങ് ഷൂട്ടായിരുന്നു ചര്‍ച്ച. ഇതില്‍ ഗൗരിയുടെ വസ്ത്രധാരണം സഭ്യമല്ല എന്നായിരുന്നു ആക്ഷേപം. ട്രോളുകള്‍ കൂട്ടത്തോടെ എത്തി. പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സിന്റെ പേജിലും അസഭ്യവര്‍ഷം ഉണ്ടായി. ഫോണ്‍ വിളിച്ച് ചീത്ത വിളിച്ചവരും ഉണ്ടായിരുന്നു.
ഇതേ വിഷയത്തിലാണ് കേരളാ പൊലീസും ഉപദേശവുമായെത്തുന്നത്. ''സേവ് ദ് ഡേറ്റ് ആയിക്കോളൂ, കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്'' എന്നായിരുന്നു പൊലീസ് മീഡിയ സെല്‍ പേജിലൂടെ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റ് സദാചാര പൊലീസിങ്ങിനെ പിന്തുണയ്ക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നു. പൊലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും വാദങ്ങളുണ്ടായി. പൊലീസിനെതിരെ ട്രോളുകളും ശക്തമായിരുന്നു. കാലം മാറിയതോടെ വിവാഹ സങ്കല്‍പ്പം എന്ന കോലവും അടിമുടി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടാനാണ് ഇപ്പോള്‍ കല്യാണത്തേക്കാള്‍ മിക്കവരും ശ്രമിക്കുന്നത്. ഫോട്ടോഗ്രഫി എന്ന കലയെ അത്ുഭതപ്പെടുത്തുന്ന രീതിയിലാണ് പലരും സേവ് ദി ഡേറ്റ് ചിത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നതും.

സദാചാരക്കാര്‍ എന്ത് പറഞ്ഞാലും തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് പുതിയ തലമുറ. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പശ്ചാത്യ ശൈലിയിലെത്തിയ ചില വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ക്ക് നേരെ സൈബര്‍ ആക്രമണവും അഴിച്ചുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനനങ്ങള്‍ നേരിട്ട സാഹതര്യത്തില്‍ പൊലീസ് വരെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ക്യാമ്പയിനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പശ്ചാത്യ സംസ്‌കാരത്തിനെ പിന്താങ്ങുന്ന സദാചാരകാര്‍ക്ക് കണക്കിന് മറുപടി കൊടുക്കുന്ന മറ്റൊരു ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. കേരളത്തിലെ തനി നാടന്‍ കര്‍ഷക കുടുംബത്തിന്റെ സ്റ്റൈലന്‍ മേക്കോവറില്‍ പെണ്ണും ചെറുക്കനും അണിഞ്ഞൊരുങ്ങിയിരിക്കുന്നു.

വെയിലില്‍ മണ്ണില്‍ കിളച്ച് കുഴഞ്ഞ നവവരനായി വെള്ളമായി മന്ദഹാസം തൂകി എത്തുന്ന നവവധു. നാടന്‍ മലയാളി സ്റ്റൈല്‍ ഫോട്ടോ ഷൂട്ട് കണ്ട് സോഷ്യല്‍ മീഡിയ അമ്പരക്കുകയാണ്. എന്നാല്‍ അല്‍പം നഗ്നതയുണ്ടെന്ന പേരില്‍ ഈ ചിത്രത്തിനേയും വിമര്‍ശിക്കാന്‍ ഒരുകൂട്ടര്‍ രംഗത്തുണ്ട്. വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴി ഉയര്‍ത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ വലിയ ചര്‍ച്ചയാണ് നേരിടുന്നത്. ഗ്ലാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളില്‍ വിവാദത്തില്‍ ആക്കുന്നത്. പുത്തന്‍ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫേട്ടോഗ്രഫി കൂടുതല്‍ പ്രാധാന്യം നേടുകയാണ്. ഇത് തന്നെയാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലും നിറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category