1 GBP = 93.35 INR                       

BREAKING NEWS

ബ്രക്‌സിറ്റിനുശേഷം ബ്രിട്ടനില്‍ കഴിയുന്നവര്‍ക്ക് യൂറോപ്പിലേക്ക് പോകാന്‍ എന്തുചെയ്യണം? പ്രീതി പട്ടേല്‍ പ്രഖ്യാപിച്ച വിസ വെയ്‌വര്‍ സ്‌കീമിനെ കുറിച്ചറിയാം

Britishmalayali
kz´wteJI³

ബ്രക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകളില്‍ ഏറ്റവും വലിയ കീറാമുട്ടിയായി നിന്നത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രക്‌സിറ്റിനു ശേഷം എന്തൊക്കെ സേവനങ്ങളാകും ലഭിക്കുകയെന്നതായിരുന്നു പ്രശ്‌നം. നിലവിലുള്ളതുപോലെ യാത്രാ സ്വാതന്ത്ര്യവും ജോലി സ്വാതന്ത്ര്യവും ഉറപ്പുവരുത്താനാകുമോ എന്ന കാര്യത്തില്‍ ഉറച്ചൊരു നിലപാടെടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനാകാതെ പോയത് ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനെയും ബാധിച്ചു. ഇപ്പോഴിതാ കൃത്യമായ നിര്‍ദേശങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ഹോം ഓഫീസ് സെക്രട്ടറി പ്രീതി പട്ടേല്‍.

പുതയ നിര്‍ദേശമനുസരിച്ച് ബ്രക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ കടക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ അമേരിക്കയിലേതുപോലെ വിസ വെയ്‌വറിന് അപേക്ഷിക്കേണ്ടിവരും. നിലവില്‍ ഒരു ഐഡന്റിറ്റി കാര്‍ഡുണ്ടെങ്കില്‍ യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ കടക്കാനാവും. ഇനി മുതല്‍, ഓണ്‍ലൈനില്‍ മുന്‍കൂട്ടി അപേക്ഷിക്കുകയും യാത്രയ്ക്ക് കുറഞ്ഞത് മൂന്നുദിവസം മുമ്പെങ്കിലും പ്രത്യേക സെക്യൂരിറ്റി ക്ലിയറന്‍സിന് ഹാജരാകുകയും വേണം. ഇതിന് പുറമെ, വിസയ്ക്ക് പണവും കെട്ടേണ്ടിവരും.
പുതിയ നിയന്ത്രണങ്ങള്‍ ബ്രിട്ടന്റെ അതിര്‍ത്തി സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രീതി പട്ടേല്‍ പറഞ്ഞു. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബ്രിട്ടന്റെ അതിര്‍ത്തി സുരക്ഷയില്‍ നിയന്ത്രണങ്ങളേല്‍പ്പിക്കുന്നുണ്ട്. അതൊഴിവാക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ക്കാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, മന്ത്രിയുടെ അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിയമവും നീതിന്യായ വ്യവസ്ഥയും ഉപേക്ഷിക്കുന്നതോടെ, യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് ഡേറ്റാബേസില്‍നിന്ന് ബ്രിട്ടന്‍ പുറത്താകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് കുറ്റവാളികളെയും കുഴപ്പക്കാരെയും തിരിച്ചറിയാനുള്ള മാര്‍ഗവും ഇല്ലാതാക്കും. ഫലത്തില്‍ ബ്രിട്ടനിലേക്ക് കൂടുതല്‍ കുഴപ്പക്കാര്‍ കയറാനുള്ള അവസരമൊരുക്കുകയാണ് അത് ചെയ്യുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. മാത്രമല്ല, ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഈ നിയന്ത്രണങ്ങള്‍ തിരിച്ചടിയാകും. ഓരോ രാജ്യത്തും വ്യത്യസ്ത അപേക്ഷകളും നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി മാത്രമേ സന്ദര്‍ശിക്കാനാവൂ എന്ന സാഹചര്യമാകും അതുണ്ടാക്കുകയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യക്കാര്‍ക്കെല്ലാം വേണ്ടി വിസ വെയ്‌വര്‍ സംവിധാനമൊരുക്കാനാണ് യൂറോപ്യന്‍ യൂണിയന്റെയും തീരുമാനം. യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) എന്ന സംവിധാനം യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നത് അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ്. ഇതുവരുന്നതോടെ, ബ്രിട്ടീഷ് യാത്രക്കാര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ മറികടക്കുകയും പണമടയ്ക്കുകയും വേണ്ടിവരും.

ബയോമെട്രിക് പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുവരാനും അതുവഴി ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസൈഷന്‍ നടപ്പിലാക്കാനും ലക്ഷ്യമിടുന്നതായും പ്രീതി പട്ടേല്‍ പറഞ്ഞു. അമേരിക്കന്‍ മാതൃകയിലുള്ള വിസ വെയ്‌വര്‍ സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇതും നടപ്പാക്കുന്നത്. 2016-ല്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് അനുകൂലമായി ജനങ്ങള്‍ വോട്ടുചെയ്തത് നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമായിക്കണമെന്ന ലക്ഷ്യത്തിലാണെന്ന് പ്രീതി പട്ടേല്‍ പറഞ്ഞു. സര്‍ക്കാരിന് അതില്‍നിന്ന് പിന്നോട്ടുപോകാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category