1 GBP = 93.35 INR                       

BREAKING NEWS

നാട്ടില്‍ അഡ്മിഷന്‍ കിട്ടാതെ വലയുമ്പോള്‍ ഓടിച്ചാടി എംബിബിഎസ് പഠിക്കാന്‍ ചൈനയിലേക്കും മുന്‍ സോവിയറ്റ് രാജ്യങ്ങളിലേക്കും പോകുന്നവര്‍ അറിയുക; ലക്ഷങ്ങള്‍ മുടക്കി പഠിച്ചു മടങ്ങി വന്നാല്‍ ഇവിടെ ഡോക്ടറായി ജോലി ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല; നാട്ടിലെ യോഗ്യതാ പരീക്ഷ വിജയിക്കുന്നത് വെറും 14 ശതമാനം പേരെന്ന് കണക്കുകള്‍: വിദേശ മെഡിക്കല്‍ പഠനത്തിന് ഇറങ്ങി പുറപ്പെടും മുന്‍പ് ഇതറിയുക

Britishmalayali
kz´wteJI³

കൊച്ചി: നാട്ടില്‍ അഡ്മിഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് നിരവധി കുട്ടികളാണ് ഡോക്ടറാവണമെന്ന മോഹവുനമായി ചൈനയിലേക്കും മുന്‍ സോവിയറ്റ് രാജ്യങ്ങളിലേക്കും പറക്കുന്നത്. പണം വാരിയെറിഞ്ഞാണ് മാതാപിതാക്കള്‍ വിദേശ രാജ്യങ്ങളില്‍ മക്കള്‍ക്കു വേണ്ടി മെഡിക്കല്‍ പഠനത്തിനായി സീറ്റുകള്‍ വാങ്ങി നല്‍കുന്നത്. ഇങ്ങനെ ചൈനയിലും ബള്‍ഗേറിയയിലും ഉക്രൈനിലും എല്ലാം പോയി മെഡിക്കല്‍ പഠനം നടത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഈ രാജ്യങ്ങളിലേക്ക് മക്കളെ പഠിക്കാന്‍ വിടുന്നതിന് മുമ്പ് ഒന്നറിയുക, പഠനം കഴിഞ്ഞ് വന്നാലും ഇവര്‍ക്ക് നമ്മുടെ നാട്ടില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല.

വിദേശ രാജ്യങ്ങളില്‍ പഠിച്ച ശേഷം ജോലിക്കായി നാട്ടിലെത്തുന്ന ഇത്തരം വിദ്യാര്‍ത്ഥികളില്‍ നാട്ടിലെ യോഗ്യതാ പരീക്ഷ വിജയിക്കുന്നത് വെറും 14 ശതമാനം പേര്‍ മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം വിദേശബിരുദം നേടിയ 61,708 പേരില്‍ വെറും 8764 പേര്‍ക്കുമാത്രമാണ് ഇന്ത്യയില്‍ രോഗികളെ ചികിത്സിക്കാനുള്ള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ യോഗ്യതാ പരീക്ഷ ജയിക്കാനായതെന്ന് അടുത്തിടെ കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. വിദേശത്തുനിന്ന് ജയിച്ചുവരുന്നവര്‍ക്ക് ഇന്ത്യയില്‍ ചികിത്സിക്കുന്നതിന് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ.) മറികടക്കണം. എല്ലാവര്‍ഷവും പരീക്ഷ നടത്തുന്നുമുണ്ട്. എന്നാല്‍ ഈ പരീക്ഷ വിജയിക്കാന്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് ചൈനയെയാണ്. ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നവരില്‍ കൂടുതലും മലയാളികളാണ്. ഒരുവര്‍ഷം എഴുപതിനായിരത്തോളം മെഡിക്കല്‍ സീറ്റുകളാണ് ഇന്ത്യയിലുള്ളത്. അതിനായി ശ്രമിക്കുന്നത് പത്തുലക്ഷത്തോളം കുട്ടികളും. അതേസമയം അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍ എന്നിവടങ്ങളില്‍ പഠിച്ചവര്‍ക്ക് യോഗ്യതാപരീക്ഷ ആവശ്യമില്ല.

രാജ്യം ബിരുദധാരികള്‍ യോഗ്യത നേടിയവര്‍
ചൈന-20,314- 2370
റഷ്യ-11,697-1510
യുക്രൈന്‍-8021-1193
നേപ്പാള്‍-5894-1042
കിര്‍ഗിസ്താന്‍-5335-589
ജോര്‍ജിയ-1682-348
കസാഖ്‌സ്താന്‍-1393-143

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category