1 GBP = 97.40 INR                       

BREAKING NEWS

സെക്രട്ടറിയേറ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം; പഴയ കളക്ടറേറ്റിന് 100 മീറ്റര്‍ മാത്രം അകലെ; റെയില്‍വേ പുറമ്പോക്കില്‍ കുടില്‍ കെട്ടി കഴിയുന്നത് 20-ഓളം തെങ്ങ് കയറ്റ തൊഴിലാളി കുടുംബങ്ങളുടെ തീരാ ദുഃഖത്തിന്റെ അടയാളമായി ശ്രീദേവിയും ആറു മക്കളും; സ്വന്തം കണ്ണീര്‍ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികള്‍; പട്ടിണി കൊണ്ടു മുലപ്പാല്‍ വറ്റിയ അമ്മയുടെ നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങള്‍; എല്ലാത്തിനും കാരണം ഭര്‍ത്താവിന്റെ മദ്യപാനവും; കരഞ്ഞ് തളര്‍ന്ന കുടുംബത്തിന് നീതി എത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാട്ടാക്കടയിലെ പട്ടിണി മരണം... ബോണക്കാട്ടെ സമാന സംഭവം.. അങ്ങനെ ദാരിദ്രത്തിന്റെ ദുരന്ത മുഖങ്ങള്‍ പലത് കണ്ടിട്ടുണ്ട് സെക്രട്ടറിയേറ്റ് ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം. അതില്‍ ഏറ്റവും പുതിയതാണ് കൈതമുക്കിലെ സംഭവങ്ങള്‍. ഇത് നഗരഹൃദയത്തിലാണ്. പട്ടിണിയും പരിവെട്ടവുമായി ഒരു കുടുംബം സെക്രട്ടറിയേറ്റിന് തൊട്ടു താഴെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കഴിയുന്നു. അശരണര്‍ക്ക് താങ്ങാവേണ്ടവര്‍ അറിയുമ്പോള്‍ അത് ആശ്രയത്തിന്റെ പുതിയ രൂപമായി അവതരിക്കുന്നു. അങ്ങനെ കൈതമുക്കിലെ കുടുംബത്തിനും നീതി കിട്ടുകയാണ്. ഇനി ഇവര്‍ക്ക് മണ്ണ് വാരി തിന്നേണ്ടി വരില്ല. മദ്യപാനത്തിന്റെ ക്രൂരതയാണ് ഈ കുട്ടികളേയും അമ്മയേയും ഭരണകൂടത്തിന് മുന്നില്‍ കൈനീട്ടാന്‍ നിര്‍ബന്ധിതരാക്കിയത്. ഏതായാലും രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിക്കുമ്പോള്‍ ശ്രീദേവിക്ക് ആശ്വാസമെത്തുകയാണ്.

സര്‍ക്കാരിന്റെ മൂക്കിന് താഴെയാണ് കൈതമുക്ക്. ഇവിടെ ഉപ്പിലാമൂട് പാലത്തിന് താഴെയുള്ള റെയില്‍വേയുടെ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുന്നത് 20ഓളം കുടുംബങ്ങളാണ്. പലരും തെങ്ങുകയറ്റ തൊഴിലാളികള്‍. തൊട്ടടുത്ത് കരിക്ക് കച്ചവടം ചെയ്യുന്നവരുമുണ്ട്. തിരുവനന്തപുരം നഗരത്തില്‍ മറ്റൊരിടത്തും ചെറ്റ കുടിലുകളില്‍ കഴിയുന്ന കുടുംബങ്ങളെ കാണാനില്ലെന്നതാണ് വസ്തുത. നാടോടികള്‍ പോലും ടെന്റ് കെട്ടി കഴിയുന്നത് തിരുവനന്തപുരത്ത് കാണാന്‍ കഴിയാത്ത കാര്യം. ഇത്തരമൊരു സ്ഥലത്താണ് പതിറ്റാണ്ടുകളായി കുടുംബങ്ങള്‍ പരിമിതമായ ജീവിത സാഹചര്യത്തില്‍ കഴിയുന്നത്. ഇവിടെയാണ് ശ്രീദേവിയും കുട്ടികളുമുള്ളത്. ആമയിഴഞ്ചാന്‍ തോടിന്റെ ദുര്‍ഗന്ധവും വൃത്തി ഹീനതയുമെല്ലാം പേറിയാണ് ഇവരുടെ ജീവിതം. അച്ഛന്റെ കുടിയും കൂടിയായപ്പോള്‍ ഈ കുടുംബം വേദനയില്‍ ആണ്ടു പോവുകയായിരുന്നു.

സ്വന്തം കണ്ണീര്‍ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികള്‍. പട്ടിണി കൊണ്ടു മുലപ്പാല്‍ വറ്റിയ അമ്മയുടെ മടിയില്‍ വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങള്‍. ഇതാണ് ആമയിഴഞ്ഞാന്‍ തോടിന് ചേര്‍ന്നുള്ള കുടിലില്‍ താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങള്‍. നിസ്സഹായയായ ആ അമ്മ തൊഴുകൈകളോടെ കെഞ്ചി നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറി. സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ, ഉപ്പിടാംമൂട് പാലത്തിനു സമീപം റെയില്‍വേ പുറമ്പോക്ക് കോളനിയിലാണ് ആ കുടില്‍. അതില്‍ മൂന്നു മാസം മുതല്‍ 7 വയസ്സു വരെയുള്ള 6 കുരുന്നുകള്‍. അതിനകത്തെ ദാരിദ്ര്യം മനസ്സിലാക്കിയ നാട്ടുകാരാണു സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസില്‍ അറിയിച്ചത്. ഈ കോളനിയില്‍ സ്വാധീനം കൂടുതലുള്ളത് ഭരണ പാര്‍ട്ടിയായ സിപിഎമ്മിനാണ്. തൊട്ടടുത്ത് തന്നെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുമുണ്ട്. ഇതിന് തൊട്ടടുത്താണ് സമൂഹത്തെ നടുക്കുന്ന സംഭവം അരങ്ങേറിയത്. പഴയ കളക്ടറേറ്റില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം.

എല്ലാം അറിഞ്ഞ് ഞായറാഴ്ച ഉച്ചയ്ക്കു സമിതി ജനറല്‍ സെക്രട്ടറി എസ്പി.ദീപക്കും ജീവനക്കാരും അവിടെ ചെല്ലുമ്പോള്‍ കാണുന്നത് വിശപ്പു സഹിക്കാതെ മൂത്ത ആണ്‍കുട്ടി മണ്ണുവാരി തിന്നുന്നതാണ്. താഴെയുള്ള മൂന്നു പേരും മണ്ണു തിന്നാറുണ്ടല്ലോയെന്ന് അവന്‍ നിഷ്‌കളങ്കമായി പറഞ്ഞു. ആ മണ്ണോ... അഴുക്കും മാലിന്യങ്ങളും കുഴഞ്ഞത്. കാരണം ആമയിഞ്ചാന്‍ തോടിലെ മാലിന്യമാണ് ഈ വീട്ടിന് കരയിലുമുള്ളത്. ഫ്ളെക്സ് കൊണ്ടു മേഞ്ഞ, ബോര്‍ഡുകള്‍ വച്ചു മറച്ച ഒറ്റമുറിക്കുടില്‍ അത് നൊമ്പരക്കാഴ്ചയാണ്. ഇതിനുള്ളില്‍ അമ്മ ശ്രീദേവിയുടെ മടിയില്‍ കിടന്നു വിശന്നു കരയുകയാണ് മൂന്നു മാസവും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങള്‍.അച്ഛനെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ ഭയന്നുവിറച്ചു: ''അച്ഛന്‍ വന്നാല്‍ അടിക്കും, അമ്മയെയും അടിക്കും''. തുങ്ങുകയറ്റ തൊഴിലാളിയാണ് കുഞ്ഞുമോന്‍.

ശ്രീദേവിയുടെയും കുട്ടികളുടെ ശരീരത്തില്‍ ക്രൂരതയുടെ മര്‍ദനപ്പാടുകള്‍. സമിതി പ്രവര്‍ത്തകര്‍ അടിയന്തരമായി എല്ലാവര്‍ക്കും ഭക്ഷണമെത്തിച്ചു. നിയമനടപടി പൂര്‍ത്തിയാക്കിയ ഇന്നലെ ഉച്ചയ്ക്കു വീണ്ടും എത്തിയപ്പോള്‍ തൊഴുകൈകളോടെ ശ്രീദേവി അപേക്ഷിച്ചു: 'എന്റെ മക്കളെ ഏറ്റെടുക്കാമോ? ഭക്ഷണമെങ്കിലും കിട്ടുമല്ലോ?' ഏഴും അഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെയും നാലും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെയും അപ്പോള്‍ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ തണലും ഈ കുടുംബത്തിന ഇല്ല. ആകെയുള്ളത് പട്ടിണി മാത്രം. ദീപക്കിന്റെ ഇടപെടല്‍ അറിഞ്ഞതോടെ മേയര്‍ കെ.ശ്രീകുമാര്‍ സ്ഥലത്തെത്തി. ശ്രീദേവിക്ക് ഇന്നു തന്നെ കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി എം.സുധീരനും ഇവിടം സന്ദര്‍ശിച്ചു. ഇളയ കുഞ്ഞുങ്ങള്‍ക്കൊപ്പം ശ്രീദേവിയെ രാത്രിയോടെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്കും മാറ്റി. ശ്രീദേവിയുടെ മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

പണിപൂര്‍ത്തിയായ ഒരു ഫ്ളാറ്റ് അടിയന്തരമായി ഇവര്‍ക്ക് നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായത് നാണക്കേടാണെന്നും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേ സമയം താന്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ തെറ്റിദ്ധാരണമുലമാണെന്നും ഭാര്യയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കുട്ടികളുടെ പിതാവ് പറയുന്നു

വഞ്ചിയൂരിനടുത്ത് ഉപ്പിടാംമൂട് പാലത്തിനു താഴെ പനമൂട് റെയില്‍വേ കോളനിയില്‍ 20ലേറെ ഷെഡുകളുണ്ട്. ഒരിടത്തും അടിസ്ഥാന സൗകര്യങ്ങളില്ല. വാതില്‍ ഇല്ലാത്ത വീടുകളില്‍ അന്തിയുറങ്ങുന്നവര്‍. ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടികളില്ല. ഭവന രഹിതര്‍ക്കു വേണ്ടിയുള്ള ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചിരിക്കുകയാണ് അവര്‍. എന്നാല്‍ അതിന്റെ പട്ടികയില്‍ തന്റെ കുടുംബം ഇല്ലെന്നു 6 മക്കള്‍ക്ക് ഒരു നേരത്തേ ഭക്ഷണം പോലും നല്‍കാന്‍ സാധിക്കാത്ത ശ്രീദേവി പറയുന്നു. എല്ലാ വീടുകളിലും പരിശോധന നടത്തി കുട്ടികള്‍ക്കു പോഷകാഹാരക്കുറവുണ്ടോയെന്നു പരിശോധിക്കാന്‍ കോര്‍പറേഷനില്‍ വിപുലമായ സംവിധാനം ഉണ്ട്. എന്നാല്‍ ഒന്നിനും നടപടിയില്ല. വിവരമറിഞ്ഞ് ഇവിടെ എത്തിയ മേയര്‍ കെ.ശ്രീകുമാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നു പറഞ്ഞു. കുഞ്ഞുമോന്‍ശ്രീദേവി ദമ്പതികളുടെ 6 മക്കളില്‍ മൂത്തവരായ 2 പേരും ചെട്ടിക്കുളങ്ങര യുപി സ്‌കൂളിലെ രണ്ടാം ക്ലാസിലെയും യുകെജിയിലെയും വിദ്യാര്‍ത്ഥികളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category